ഐ വൈ സി സി ഗുദൈബിയ – ഹൂറാ ഏരിയാ കമ്മറ്റിക്ക് പുതിയ നേതൃത്വം.

  • Home-FINAL
  • Business & Strategy
  • ഐ വൈ സി സി ഗുദൈബിയ – ഹൂറാ ഏരിയാ കമ്മറ്റിക്ക് പുതിയ നേതൃത്വം.

ഐ വൈ സി സി ഗുദൈബിയ – ഹൂറാ ഏരിയാ കമ്മറ്റിക്ക് പുതിയ നേതൃത്വം.


മനാമ: ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ്സ് (ഐ വൈ സി സി ബഹ്‌റൈൻ ) വാർഷിക പുനഃസംഘടനയുടെ ഭാഗമായി നടന്ന ഗുദൈബിയ – ഹൂറാ ഏരിയാ തിരഞ്ഞെടുപ്പ് കൺവൻഷനും, മെമ്പർഷിപ് കാമ്പയിനും ദേശീയ പ്രസിഡന്റ് ജിതിൻ പരിയാരം ഉദ്ഘാടനം ചെയ്യ്തു. ഏരിയാ പ്രസിഡന്റ് പ്രമിജ് കുമാർ അദ്ധ്യക്ഷത വഹിച്ചു.
ഐ വൈ സി സി ദേശീയ സെക്രട്ടറി ബെൻസി ഗനിയുഡ്, ദേശീയ ട്രഷറർ വിനോദ് ആറ്റിങ്ങൽ, എന്നിവർ ആശംസകൾ അർപ്പിച്ച്‌ സംസാരിച്ചു. മുൻ ദേശീയ പ്രസിഡന്റ് അനസ് റഹിം തിരഞ്ഞെടുപ്പ് പ്രവർത്തങ്ങൾ നിയന്ത്രിച്ചു. ഏരിയാ സെക്രട്ടറി മൂസാ കോട്ടയ്ക്കൽ സ്വാഗതം പറഞ്ഞു. ഏരിയാ കമ്മറ്റി പ്രസിഡന്റായി രജീഷ് മഠത്തിൽ, സെക്രട്ടറിയായി ലിനീഷ് വി എം, ട്രഷററായി ശിഹാബ് അലി, വൈസ് പ്രസിഡണ്ടായി സജിൽ കുമാർ, ജോ. സെക്രട്ടറിയായി അഷ്‌കർ തറമേൽ എന്നിവരെ തിരഞ്ഞെടുത്തു. ഇർഷാദ് കോട്ടക്കൽ, സാജൻ ചെറിയാൻ, ജിറ്റി കെ തോമസ്, സുനിൽ കുമാർ, യേശുദാസ് എന്നിവർ ഏരിയാ എക്സിക്യൂട്ടീവ് അംഗങ്ങളും പ്രമീജ് കുമാർ, ധനേഷ് എം പിള്ള, അനീഷ് എബ്രഹാം, ജിതിൻ പരിയാരം എന്നിവർ ദേശീയ എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളുമാണ്.

Leave A Comment