ഇന്ത്യയ്ക്ക് പുറത്തുള്ള ആദ്യ കന്നഡ ഭവനത്തിന്റെ ഉദ്ഘാടനം വെള്ളിയാഴ്ച നടക്കും. കര്‍ണാടക മുഖ്യമന്ത്രി എസ് ആര് ബൊമ്മയാണ് ഉദ്ഘാടന കര്‍മം നിര്‍വഹിക്കുക. ബഹ്റൈനില്‍ താമസിച്ചുവരുന്ന കന്നഡ സ്വദേശികളുടെ ദീര്‍ഘകാലത്തെ സ്വപ്നമാണ് വെള്ളിയാഴ്ച പൂവണിയാനിരിക്കുന്നത്.
ബഹ്റൈനിലെ ഇന്ത്യന്‍ അംബാസിഡറായ പിയുഷ് ശ്രീവാസ്തവയാണ് ഉദ്ഘാടന ചടങ്ങിലെ മുഖ്യാതിഥി. 500,000 ബഹ്റൈനി ദിനാറാണ് കന്നഡ ഭവനത്തിന്റെ നിര്‍മാണത്തിനായി ചെലവഴിച്ചത്. 25,000-ല്‍ അധികം കര്‍ണാടക സ്വദേശികളാണ് ബഹ്റൈനിലുള്ളത്.നാല് നിലകളാണ് മന്ദിരത്തിലുള്ളത്. ഒരു മള്‍ട്ടി പര്‍പ്പസ് ഹാള്‍, ലൈബ്രറി, ഹാളുകള്‍, ഓഫിസുകള്‍, ഷോപ്പിംഗ് ഏരിയ എന്നിവയെല്ലാം കന്നഡ ഭവനത്തിലുണ്ടാകും. കര്‍ണാകട മുന്‍ മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ, കര്‍ണാടക ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ബി വൈ വിജയേന്ദ്ര എന്നിവരും ഉദ്ഘാടനത്തില്‍ പങ്കെടുക്കും.