പവിഴ ദ്വീപിൽ ഉത്സവമൊരുക്കി പാൻ പൊന്നോണം. വിവിധ കലാപരിപാടികൾക്കും ആഘോഷത്തിനുമൊപ്പം പാൻ 2022-2023 ഭരണസമിതിയുടെ ഉദ്ഘാടനവും നടന്നു.

  • Home-FINAL
  • GCC
  • Bahrain
  • പവിഴ ദ്വീപിൽ ഉത്സവമൊരുക്കി പാൻ പൊന്നോണം. വിവിധ കലാപരിപാടികൾക്കും ആഘോഷത്തിനുമൊപ്പം പാൻ 2022-2023 ഭരണസമിതിയുടെ ഉദ്ഘാടനവും നടന്നു.

പവിഴ ദ്വീപിൽ ഉത്സവമൊരുക്കി പാൻ പൊന്നോണം. വിവിധ കലാപരിപാടികൾക്കും ആഘോഷത്തിനുമൊപ്പം പാൻ 2022-2023 ഭരണസമിതിയുടെ ഉദ്ഘാടനവും നടന്നു.


 

ബഹ്‌റൈനിലെ അറിയപ്പെടുന്ന സാമൂഹിക സാംസ്കാരിക ജീവകാരുണ്യ സംഘടനയായ, പ്രവാസി അസോസിയേഷൻ ഓഫ് അങ്കമാലി നെടുമ്പാശ്ശേരിയുടെ ഓണാഘോഷങ്ങളും ,പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതിയുടെ പ്രവർത്തനോദ്ഘാടനവു൦ ഇക്കഴിഞ്ഞ ദിവസം സഗയയിലുള്ള ബഹ്‌റൈൻമീഡിയ സിറ്റി ഓഡിറ്റോറിയത്തിൽ വെച്ചാണ് സംഘടിപ്പിച്ചത്. ബഹ്‌റൈൻ മീഡിയ സിറ്റിയുടെ ഓണാഘോഷ പരിപാടിയായ 21 ദിവസം നീണ്ട് നിൽക്കുന്ന “ശ്രാവണ മഹോത്സവം 2022” ഭാഗമായി ഒരുക്കിയ ഓണാഘോഷത്തിൽ ഇന്ത്യൻ ഡിലൈറ്റ് റസ്റ്റോറൻറ് -ൽ നടന്ന വാർഷിക ജനറൽ ബോഡിയിൽ വച്ച് 2022-2023 വഷക്കാലത്തേക്ക് പാൻ ഭരണസമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പ്രസിഡൻറ് ഡന്നി മഞ്ഞളി, ജനറൽ സെക്രട്ടറി ഡോളി ജോർജ് എന്നിവരുടെ നേതൃത്വത്തിലുള്ള ഭരണ സമിതിയുടെ പ്രവർത്തന ഉദ്ഘാടനവും ഓണാഘോഷത്തോടൊപ്പം നടന്നു. വൈസ് പ്രസിഡന്റ് റെയ്സൺ വർഗീസ്, അസി. ജനറൽസെക്രട്ടറി രഞ്ജിത് തോമസ്, ട്രെഷറർ -ജോർജ് മഞ്ഞളി,എന്റർടൈൻമെന്റ് സെക്രട്ടറി ജെയ്സൺ വർഗീസ്, മെമ്പർഷിപ് സെക്രട്ടറി അരുൺ ജോസ് കൈതാരത്ത്,എക്സ്. മെംബേർസ് നോബി ആലുക്ക, അജിവാസു കൂടാതെ കോർ ഗ്രൂപ്പ് ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത്,ചാരിറ്റി കൺവീനർ ജോയി വർഗീസ് എന്നിവരും പരിപാടിയിൽ സംബന്ധിച്ചു.

ഐ സി ആർ എഫ് ചെയർമാൻ ഡോക്ടർ ബാബു രാമചന്ദ്രൻ മുഖ്യ അതിഥിയായി പങ്കെടുത്ത ചടങ്ങിൽ സെക്രട്ടറി ഡോളി ജോർജ് ഉത്ഘടന പ്രസംഗവും പ്രസിഡൻറ് ഡന്നി മഞ്ഞളി അധ്യക്ഷ പ്രസംഗവും നിർവഹിച്ചു. തുടർന്ന് മുഖ്യ അതിഥി ഡോക്ടർ ബാബു രാമചന്ദ്രൻ, വിശിഷ്ട അതിഥികളായ ഡോക്ടർ ജോൺ പനയ്ക്കൽ, ഡോക്ടർ പി വി ചെറിയാൻ ,കോർ കമ്മറ്റി ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത് തുടങ്ങിയവർ സംസാരിച്ചു. എല്ലാ പാൻ അംഗങ്ങൾക്കും നോർക്ക ആരോഗ്യ സുരക്ഷ പദ്ധതിയിൽ സൗജന്യ അംഗത്വ൦ ഒരുക്കുമെന്നും കോർ കമ്മറ്റി ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത് ചടങ്ങിൽ വ്യക്തമാക്കി. കലാമണ്ഡലം ഗിരിജ മേനോന്റെ നേതൃത്വത്തിൽ ലീവിയ ജെയ്സനും ടീമും അവതരിപ്പിച്ച മോഹിനിയാട്ടത്തോടെയാണ് ഓണാഘോഷ പരിപാടികൾ ആരംഭിച്ചത്. നൃത്ത അധ്യാപിക കലാമണ്ഡലം ഗിരിജ മേനോനും സംഘത്തിനും ചടങ്ങിൽ ഉപഹാരവും നൽകി ,

തുടർന്ന് മോംമ്സ് മിഡ്‌ൽ ഈസ്റ്റ് ബഹ്‌റൈൻ അവതരിപ്പിച്ച തിരുവാതിര,പാൻ കുടുംബാഗങ്ങൾ അവതരിപ്പിച്ച ഓണപ്പുടവ മത്സരം, ഷാജു ഇട്ടീരയുടെ പാട്ട്,അഡ്‌വിത അജിയുടെ സെമി ക്ലാസ്സിക്കൽ ഡാൻസ്, ആൻ റേച്ചൽ ജിയോ, ലിയോൺ റൈസൺ എന്നിവരുടെ സിനിമാറ്റിക് ഡാൻസ് സഹൃദയ നാടൻ പാട്ട് സംഘ ത്തിന്റെ നാടൻ പാട്ടുകൾ എന്നിവയും ചടങ്ങിന് മിഴിവേകി.മാവേലിയും ചെണ്ടമേളവും ,പുലികളിയും വിഭവസമൃദ്ധമായ ഓണസദ്യയും ഉൾപ്പെടെ ഒരുക്കി നടത്തിയ ഓണാഘോഷത്തിൽ കുട്ടികൾക്കുള്ള ഓണ സമ്മാനങ്ങൾക്കൊപ്പ൦, പങ്കെടുത്തവർക്കും.ഓണപ്പുടവ മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ഫാൻസിസ് കൈതാരത്തിനും കുടുംബത്തിനും, രണ്ടാം സമ്മാനം നേടിയ ജോയ് വർഗ്ഗീസിനും കുടുംബത്തിനുമുള്ള സമ്മാനങ്ങളും വിതരണ൦ ചെയ്തു.പ്രോഗ്രാം കമ്മറ്റി കൺവീനർ ഡേവിസ് മഞ്ഞളി ആശംസകൾ നേരുകയും, വൈസ് പ്രസിഡന്റ് റെയ്സൺ വർഗീസ് നന്ദി പ്രകാശിപ്പിക്കയും ചെയ്ത പരിപാടികൾ നിയന്ത്രിച്ചത് ജോയ് വർഗ്ഗീസാണ്.

 

Leave A Comment