ഇബ്രാഹിം പൂനത്തിന്റെ വിയോഗത്തിൽ കെഎംസിസി അനുശോചിച്ചു.

  • Home-FINAL
  • GCC
  • Bahrain
  • ഇബ്രാഹിം പൂനത്തിന്റെ വിയോഗത്തിൽ കെഎംസിസി അനുശോചിച്ചു.

ഇബ്രാഹിം പൂനത്തിന്റെ വിയോഗത്തിൽ കെഎംസിസി അനുശോചിച്ചു.


മനാമ: കഴിഞ്ഞ ദിവസം സൽമാനിയ മെഡിക്കൽ സെന്ററിൽ വെച്ച് മരണപ്പെട്ട ബഹ്‌റൈൻ കെഎംസിസി അൽ അമാന മെമ്പർ കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി പൂനത്ത് സ്വദേശി ഇബ്രാഹിമിന്റെ (48)വിയോഗത്തിൽ ബഹ്‌റൈൻ കെഎംസിസി സംസ്ഥാന കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.സൽമാനിയ മെഡിക്കൽ സെന്ററിൽ രണ്ടു മാസമായി രോഗബാധിതായി നാട്ടിലേക്കു കൊണ്ട് പോവാനുള്ള ഒരുക്കത്തിൽ ആണ് പെട്ടെന്ന് മരണപ്പെട്ടത്
മയ്യിത്ത് നടപടി ക്രമങ്ങൾ പൂർത്തിയാക്കി ഇന്ന് നാട്ടിലേക്ക് കൊണ്ട് പോയി .വളരെ പ്പെട്ടെന്ന് തന്നെ മയ്യിത്ത് നാട്ടിൽ അയക്കാൻ ഉള്ള പേപ്പർ വർക്കുകൾക്ക് ബഹ്‌റൈൻ കെഎംസിസി മയ്യിത്ത് പരിപാലന വിംഗ് ഭാരവാഹികൾ നേതൃത്വം നൽകി
ഫ്ലെക്സി വിസയിൽ ആയിരുന്നു അദ്ദേഹം ജോലി ചെയ്തിരുന്നത്.ഇന്ന് മനാമ കുവൈറ്റ് ബിൽഡിങ്ങിന് പുറകിൽ ഉള്ള കാനൂ മസ്ജിദിൽ വെച്ച് നടന്ന മയ്യിത്ത് നമസ്ക്കാരത്തിനു സമസ്ത കോ ഓർഡിനേറ്റർ അബ്ദറസാഖ് നദ്‌വി കണ്ണൂർ നേതൃത്വം നൽകി .കെഎംസിസി സംസ്ഥാന ജില്ലാ ഏരിയ മണ്ഡലം നേതാക്കളും നാട്ടുകാരും ബന്ധുക്കളും സംബന്ധിച്ചു.കെഎംസിസി കോഴിക്കോട് ജില്ല കമ്മിറ്റിയും ബാലുശ്ശേരി മണ്ഡലം കമ്മിറ്റിയും പൂനത്ത് കൂട്ടം ബഹ്‌റൈൻ കമ്മിറ്റിയും അനുശോചിച്ചു

Leave A Comment