കോഴിക്കോട് ജില്ലാ പ്രവാസി ഫോറം പുറക്കാട് ശാന്തി സദനത്തിൽ സ്നേഹ സമർപ്പണം നടത്തി.

  • Home-FINAL
  • GCC
  • Bahrain
  • കോഴിക്കോട് ജില്ലാ പ്രവാസി ഫോറം പുറക്കാട് ശാന്തി സദനത്തിൽ സ്നേഹ സമർപ്പണം നടത്തി.

കോഴിക്കോട് ജില്ലാ പ്രവാസി ഫോറം പുറക്കാട് ശാന്തി സദനത്തിൽ സ്നേഹ സമർപ്പണം നടത്തി.


മനാമ: കോഴിക്കോട് ജില്ലാ പ്രവാസി ഫോറം ശാന്തി സദനത്തിലെ ഭിന്നശേഷിക്കാരായ മക്കൾക്കും ജീവനക്കാർക്കുമായി ഒരു ദിവസത്തെ ഭക്ഷണവും ജീവനക്കാർക്ക് വസ്ത്രങ്ങളും സ്നേഹ സമർപ്പണമായി നൽകി. ശാന്തിസദനം വിദ്യാർത്ഥികൾ ഒരുക്കിയ കലാവിരുന്ന് ചടങ്ങിന് മോടി കൂട്ടി.

പ്രിൻസിപ്പൽ മായ ടീച്ചർ സ്വാഗതം പറഞ്ഞ ചടങ്ങിൽമനേജർ ഇബ്രാഹിം ഹാജി അദ്ധ്യക്ഷത വഹിച്ചു കെ.പി.എഫ്.സെക്രട്ടറി ജയേഷ്. വി.കെ സംഘടനയുടെ പ്രവർത്തനങ്ങൾ വിശദീകരിച്ചു. ചാരിറ്റി കൺവീനർ ശശി അക്കരാൽ, സുനിൽകുമാർ, കെ.പി.എഫ് കുടുംബാംഗങ്ങളായ സത്യൻ പേരാമ്പ്ര,വിനീഷ്, രേഷ്മ, മനീഷ് നജാഫ്, അനു മനീഷ് , ഉഷശശി, അമയ ശശി, ഷോണിമ ജയേഷ്, വിജീഷ് എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

Leave A Comment