മലർവാടി ബഹ്‌റൈൻ സംഘടിപ്പിച്ച സ്വതന്ത്ര്യദിന സദസ്സ്” ശ്രദ്ധേയമായി.

  • Home-FINAL
  • GCC
  • Bahrain
  • മലർവാടി ബഹ്‌റൈൻ സംഘടിപ്പിച്ച സ്വതന്ത്ര്യദിന സദസ്സ്” ശ്രദ്ധേയമായി.

മലർവാടി ബഹ്‌റൈൻ സംഘടിപ്പിച്ച സ്വതന്ത്ര്യദിന സദസ്സ്” ശ്രദ്ധേയമായി.


മനാമ: മലർവാടി ബഹ്‌റൈൻ ഫ്രന്റ്സ് സോഷ്യൽ അസോസിയേഷനുമായി സഹകരിച്ചു കൊണ്ട് നടത്തിയ “സ്വാതന്ത്ര്യദിന സദസ്സ് കുരുന്നുകൾ അവതരിപ്പിച്ച മനോഹരമായ പരിപാടികൾ കൊണ്ട് ഏറെ ശ്രദ്ധേയമായി. സ്വാതന്ത്ര്യ ദിന ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയിൽ നിരവധി കുട്ടികളാണ് കലാപരിപാടികൾ അവതരിപ്പിച്ചത്. ദേശഭക്തിഗാനം, മാർച്ച് പാസ്റ്റ്, നൃത്തനൃത്യങ്ങൾ, സ്വാതന്ത്ര്യ സമര പോരാട്ടത്തിന്റെ സംഗീതാവിഷ്കരം, സ്വാതന്ത്ര്യ ദിന കവിതകൾ , ഗാനങ്ങൾ, കീബോർഡ് വായന തുടങ്ങിയവയാണ് മലർവാടി കൂട്ടുകാർ അവതരിപ്പിച്ചത്. സ്വാതന്ത്ര്യ സമരത്തിലെ ജീലിക്കുന്ന ഓർമ്മകളായ ഗാന്ധിജിയും, സുഭാഷ് ചന്ദ്ര ബോസും, വാരിയം കുന്നനും, നെഹ്റുവും മറ്റു ധീര ജവാന്മാരെയും കുരുന്നുകൾ സ്റ്റേജിൽ പുനരാവിഷ്കരിച്ചത് കാണികളിൽ ഏറെ കൗതുകമുണ്ടാക്കി. അതോടൊപ്പം നമ്മുടെ ധീരരായ സമരപോരാളികളെ കുട്ടികൾക്ക് പരിചയപ്പെടാനും പരിപാടികൾ സഹായകമായി.  

പരിപാടിയോടാനുബന്ധിച്ചു നടന്ന സാംസ്‌കാരിക സദസ്സ് ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡന്റ്‌ പി. വി. രാധാകൃഷ്ണ പിള്ള ഉത്ഘാടനം ചെയ്തു.

സാമൂഹിക പ്രവർത്തകരായ എബ്രഹാം ജോൺ, റംഷാദ് അയലക്കാട്, കെ. എം. സി. സി. ആക്റ്റിംഗ് ജനറൽ സെക്രട്ടറി ഓ. കെ. കാസിം, ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ വൈസ് പ്രസിഡന്റുമാരായ ജമാൽ ഇരിങ്ങൽ, എം. എം. സുബൈർ, യൂത്ത് ഇന്ത്യ പ്രസിഡന്റ്‌ വി. കെ. അനീസ് എന്നിവർ പ്രസംഗിച്ചു. മലർവാടി രക്ഷാധികാരി സഈദ് റമദാൻ നദ്‌വി അധ്യക്ഷത വഹിച്ച പരിപാടിയിൽ ജനറൽ സെക്രട്ടറി എം. അബ്ബാസ്‌ സ്വാഗതവും മലർവാടി കൺവീനർ റഷീദ സുബൈർ നന്ദിയും പറഞ്ഞു .

ഷാഹുൽ ഹമീദ്, യു‌.കെ നാസർ , മഹ്മൂദ് മായൻ , സക്കിയ ഷമീർ , നസീറ ഷംസുദ്ദീൻ , ജസീന അഷ്രഫ് , സമീറ നൗഷാദ് , ഷബീഹ ഫൈസൽ , മുർശിദ സലാം , ശിഫ ഷാഹുൽ ഹമീദ് , സഫ , ഷമീന ലതീഫ് , നിഷിദ , അബ്ദുൽ ഹഖ് , വഫ , ഫസീല മുസ്തഫ , മസീറ നജാഹ് തുടങ്ങിയവരാണ് കുട്ടികളുടെ പരിപാടികൾ രംഗത്തെത്തിച്ചത്.ജലീൽ അബ്ദുല്ല , നദീറ ഷാജി , റസീന അക്ബർ , ബുഷ്ര ഹമീദ് , ഫൈസൽ നഈം , സക്കീർ , അസ്ര , സുബൈദ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി. ലിയ അബ്ദുൽ ഹഖ് , ഷദ ഷാജി എന്നിവർ അവതാരകർ ആയിരുന്നു.

Leave A Comment