സൗദിയിൽ അപകടത്തില്‍ മരിച്ചവരില്‍ മലയാളിയും.

  • Home-FINAL
  • Kerala
  • സൗദിയിൽ അപകടത്തില്‍ മരിച്ചവരില്‍ മലയാളിയും.

സൗദിയിൽ അപകടത്തില്‍ മരിച്ചവരില്‍ മലയാളിയും.


റിയാദ്: സഊദി അറേബ്യയിലെ തുറൈഫ് നഗരത്തിനടുത്ത് ഹൈവെയില്‍ ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചവരില്‍ മലയാളിയും. തിരുവനന്തപുരം ആനയറ സ്വദേശി ചന്ദ്രശേഖരന്‍ നായര്‍ (55) മരിച്ചത്. അപകടത്തില്‍ ഇദ്ദേഹമടക്കം രണ്ട് ഇന്ത്യക്കാര്‍ മരിക്കകയും 21 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

തിങ്കളാഴ്ച്ച രാവിലെ ആറുമണിക്ക് തൊഴിലാളികള്‍ ജോലി സ്ഥലത്തേക്ക് പോകുകയായിരുന്ന ബസിന്റെ പിറകില്‍ ലോറി ഇടിച്ചാണ് അപകടം.

ചന്ദ്രശേഖരന്‍ നായര്‍ ഇരുപത് വര്‍ഷമായി സ്വകര്യ കമ്പനിയില്‍ സ്‌റ്റോര്‍ കീപ്പറാണ്. ഏതാനും മാസം മുമ്പാണ് അവധി കഴിഞ്ഞ നാട്ടില്‍നിന്ന് തിരിച്ചെത്തിയത്. മൃതദേഹം തുറൈഫ് ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നാട്ടിലെത്തിക്കണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് നടപടിക്രമങ്ങള്‍ ആരംഭിച്ചു. ഭാര്യയും രണ്ട് മക്കളുമുണ്ട്.

രണ്ടു പേരും സംഭവസ്ഥലത്തുതന്നെ മരിച്ചിരുന്നു. ഉത്തര്‍ പ്രദേശ് സ്വദേശിയാണ് മരിച്ച രണ്ടാമത്തെയാള്‍. മൂന്ന് പേരുടെ പരിക്ക് ഗുരുതരമാണ്. ഇവര്‍ തുറൈഫ് ജനറല്‍ ആശുപത്രിയിലാണ്.

Leave A Comment