വനിതാദിനം ആഘോഷമാക്കാൻ സ്ത്രീകള്‍ക്ക് വിനോദസഞ്ചാരയാത്രയൊരുക്കി കെ.എസ്.ആര്‍.ടി.സി.

  • Home-FINAL
  • Business & Strategy
  • വനിതാദിനം ആഘോഷമാക്കാൻ സ്ത്രീകള്‍ക്ക് വിനോദസഞ്ചാരയാത്രയൊരുക്കി കെ.എസ്.ആര്‍.ടി.സി.

വനിതാദിനം ആഘോഷമാക്കാൻ സ്ത്രീകള്‍ക്ക് വിനോദസഞ്ചാരയാത്രയൊരുക്കി കെ.എസ്.ആര്‍.ടി.സി.


 

വനിതാദിനം ആഘോഷമാക്കാൻ സ്ത്രീകള്‍ക്ക് മാത്രമായി വിനോദസഞ്ചാര യാത്രകളൊരുക്കി കെ.എസ്.ആര്‍.ടി.സി. മാര്‍ച്ച് ആറുമുതല്‍ 12 വരെ വനിതായാത്രാവാരമായി സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായി പ്രത്യേക യാത്രകള്‍ നടത്താനാണ് കെ.എസ്.ആര്‍.ടി.സിയുടെ തീരുമാനം.കോഴിക്കോട് ഡിപ്പോ ‘പെണ്‍കൂട്ട്’ എന്നപേരിലാണ് യാത്ര സംഘടിപ്പിക്കുന്നത്. ഇഷ്ടമുള്ള പേര് യാത്രകള്‍ക്കായി ഓരോ ഡിപ്പോയ്ക്കും തിരഞ്ഞെടുക്കാം. എല്ലാ ജില്ലകളിലുമായി 100 ട്രിപ്പുകള്‍ ആണ് പദ്ധതിയിട്ടിരിക്കുന്നത്. ഒരുദിവസത്തെ യാത്രയും താമസമടക്കമുള്ള യാത്രയുമെല്ലാം ഇക്കൂട്ടത്തിലുണ്ട്.
എല്ലാ ജില്ലകളിലും ബജറ്റ് ടൂറിസം പദ്ധതിയില്‍ നടപ്പാക്കുന്ന യാത്രകള്‍ ഈ ദിവസങ്ങളില്‍ വനിതകള്‍ക്ക് മാത്രമായി നടത്താനാണ് തീരുമാനം. ഒറ്റയ്ക്കും കൂട്ടമായും ചുരുങ്ങിയ ചെലവില്‍ സ്ത്രീകള്‍ക്ക് യാത്രകള്‍ ബുക്ക് ചെയ്യാം. നിശ്ചിത എണ്ണം യാത്രക്കാരുണ്ടെങ്കില്‍ ബസ് പൂര്‍ണമായും ബുക്ക് ചെയ്യാനാകും. ഒരാള്‍ക്ക് ഭക്ഷണമടക്കം ഒരുദിവസത്തെ യാത്രയ്ക്ക് 600 മുതല്‍ 700 രൂപവരെയാണ് ഈടാക്കുന്നത്.വയനാട്, തിരുവനന്തപുരം, ഗവി, മൂന്നാര്‍, വാഗമണ്‍, വിസ്മയ അമ്യൂസ്‌മെന്റ് പാര്‍ക്ക്, റാണിപുരം, നെല്ലിയാമ്പതി, കുമരകം എന്നിങ്ങനെ വിവിധ സ്ഥലങ്ങളിലേക്കുള്ള യാത്രകളുണ്ട്. വനയാത്രയടക്കമുള്ള വിവിധ പാക്കേജുകള്‍ വയനാട്ടിലേക്ക് മാത്രമായുണ്ട്. നിലവില്‍ വിവിധ ഡിപ്പോകളില്‍ നിന്നായി പല സ്ഥലങ്ങളിലേക്കായി 700 ബജറ്റ് ടൂറിസം പാക്കേജുകളാണ് കെ.എസ്.ആര്‍.ടി.സി.ക്കുള്ളത്. വനിതായാത്രാവാരത്തില്‍ ഇതില്‍ വനിതകള്‍ക്ക് മുന്‍ഗണന നല്‍കാനാണ് തീരുമാനം.

Leave A Comment