അലര്‍ജി, ജലദോഷം എന്നിവക്കുള്ള ബദല്‍ മരുന്നുകള്‍ മതിയായ അളവില്‍ ബഹ്‌റൈൻ വിപണിയില്‍ ലഭ്യമാണെന്ന് എൻ എച്ച് ആർ എ അറിയിച്ചു. നാഷനല്‍ ഹെല്‍ത്ത് റെഗുലേറ്ററി അതോറിറ്റി സി.ഇ.ഒ ഡോ.മര്‍യം അദ്ബി അല്‍ ജലാഹിമയാണ് മരുന്നുകൾ ആവശ്യത്തിന് ബഹ്റൈനിൽ ലഭ്യമാണെന്ന് വ്യക്തമാക്കിയത് . സാധാരണ ഉപയോഗിക്കുന്ന മരുന്നുകളുടെ ലഭ്യത കുറഞ്ഞ സാഹചര്യത്തിലാണ് ബദല്‍മരുന്നുകള്‍ ലഭ്യമാക്കാന്‍ നടപടി സ്വീകരിച്ചത്. സ്വകാര്യ ഫാര്‍മസികളിലാണ് മരുന്ന് ലഭ്യതക്കുറവ് രൂക്ഷമായിട്ടുള്ളത്.ബദല്‍ മരുന്നുകള്‍ ലഭിക്കുന്ന ഫാര്‍മസികളുടെ ലിസ്റ്റ് അതോറിറ്റി വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട് എന്നും ഡോ.മര്‍യം കൂട്ടിച്ചേര്‍ത്തു.