പ്രവാസി നൈറ്റ് മെഗാ മ്യൂസിക്കൽ ഇവൻ്റ്; സ്വാഗത സംഘം രൂപീകരിച്ചു.

  • Home-FINAL
  • GCC
  • Bahrain
  • പ്രവാസി നൈറ്റ് മെഗാ മ്യൂസിക്കൽ ഇവൻ്റ്; സ്വാഗത സംഘം രൂപീകരിച്ചു.

പ്രവാസി നൈറ്റ് മെഗാ മ്യൂസിക്കൽ ഇവൻ്റ്; സ്വാഗത സംഘം രൂപീകരിച്ചു.


മനാമ : പ്രവാസി വെൽഫയർ സെപ്റ്റംബർ 30ന് മനാമ അൽ രജാ സ്കൂളിൽ സംഘടിപ്പിക്കുന്ന പ്രവാസി നൈറ്റ് മെഗാ മ്യൂസിക്കൽ ഇവൻ്റ് വിജയത്തിനായി മജീദ് തണൽ ചെയർമാനും അൻസാർ തയ്യിൽ ജനറൽ കൺവീനറും ആഷിക് എരുമേലി കൺവീനറുമായി വിപുലമായി സ്വാഗതസംഘം രൂപീകരിച്ചു. വിവിധ വകുപ്പ് കൺവീനർമാരായി അജ്മൽ ഷറഫുദ്ദീൻ, സജീബ് (സാമ്പത്തികം) ഷാഹുൽഹമീദ്, സമീറ നൗഷാദ്, ബദറുദ്ദീൻ പൂവാർ (പ്രോഗ്രാം) ജാഫർ പൂളക്കൽ, എം അബ്ബാസ് (പ്രചരണം) റഷീദ സുബൈർ, സിറാജ് കിഴുപള്ളിക്കര (സോഷ്യൽ മീഡിയ) ഇർഷാദ് കോട്ടയം, മസീറ നജാഹ് (വളണ്ടിയർ) ഗഫൂർ മൂക്കുതല (ഗസ്റ്റ് മാനേജ്മെൻറ്) മുഹമ്മദലി മലപ്പുറം (ഫുഡ് കോർട്ട്) മൂസ കെ. ഹസൻ (ലൈറ്റ് ആൻഡ് സൗണ്ട്) അസ്‌ലം കുനിയിൽ (ടെക്നിക്കൽ ആൻഡ് ഗിഫ്റ്റ്) എന്നിവരെയും തിരഞ്ഞെടുത്തു.

അഷ്റഫ് പി എം, രാജീവ് നാവായിക്കുളം, അബ്ദുൽ ജലീൽ, ബിജു തോമസ്, അഷ്റഫ്, സമീർ ഹസൻ, ഫാറൂഖ്, അബ്ബാസ്, സിജു, വിദ്യാ മഹേഷ്, സിറാജുദ്ദീൻ, നാസർ, സമീറ സിദ്ദീഖ്, ഷൗക്കത്തലി, അലി അഷ്റഫ്, ഇജാസ്, ബാസിം, ഷുഹൈബ്, ഹാഷിം റിഫ, ഷിജിന ആഷിക് , ഷമീം, സിറാജ് ടി കെ, റഫീഖ്, നൗഷാദ് വി പി, നൗമൽ, ജാസർ പി പി, റഫീഖ് അഹമ്മദ്, അബ്ദുൽ ജലീൽ മാമീർ, ലത്തീഫ് കടമേരി, ബാബു സി എസ്, ഫവാസ് അബ്ബാസ്, ബാസിൽ, ഫസൽ റഹ്മാൻ എന്നിവർ കമ്മിറ്റി അംഗങ്ങളാണ്.

സ്വാഗത സംഘ രൂപീകരണത്തിന് പ്രവാസി വെൽഫെയർ പ്രസിഡൻ്റ് ബദറുദ്ദീൻ പൂവാർ നേതൃത്വം നൽകി. ജനറൽ സെക്രട്ടറി സി എം മുഹമ്മദലി, അൻസാർ തയ്യിൽ, രാജീവ് നാവായിക്കുളം, ഇർശാദ് കോട്ടയം, ഹാഷിം റിഫ, മുഹമ്മദലി മലപ്പുറം എന്നിവർ സംസാരിച്ചു.

Leave A Comment