കേരളത്തിലെ ഇടത് സർക്കാരിന്റെ ലോകായുക്ത നിയമ ഭേദഗതി ബിൽ പിൻവലിക്കണം : ആംആദ്മി ബഹ്‌റൈൻ കമ്മ്യൂണിറ്റി.

  • Home-FINAL
  • GCC
  • Bahrain
  • കേരളത്തിലെ ഇടത് സർക്കാരിന്റെ ലോകായുക്ത നിയമ ഭേദഗതി ബിൽ പിൻവലിക്കണം : ആംആദ്മി ബഹ്‌റൈൻ കമ്മ്യൂണിറ്റി.

കേരളത്തിലെ ഇടത് സർക്കാരിന്റെ ലോകായുക്ത നിയമ ഭേദഗതി ബിൽ പിൻവലിക്കണം : ആംആദ്മി ബഹ്‌റൈൻ കമ്മ്യൂണിറ്റി.


സർക്കാരിന് യഥേഷ്ടം ഖജനാവ് കൊള്ളയടിക്കാൻ തക്കവിധം ലോകായുക്തയുടെ അധികാരങ്ങൾ കവർന്നെടുക്കുന്ന ഈ ഭേദഗതി ബിൽ സർക്കാർ പിൻവലിക്കണം എന്ന് ബഹ്‌റൈൻ ആംആദ്മി കമ്മ്യൂണിറ്റി ആവശ്യപ്പെട്ടു. ലക്ഷക്കണക്കിന് കോടി രൂപ കടമെടുത്തു കടമെടുത്തു നാടുമുടിപ്പിക്കുവാൻ കച്ചകെട്ടി ഇറങ്ങിയിരിക്കുന്ന പിണറായി സർക്കാർ ലോകായുക്തയുടെ അധികാരങ്ങളിൽ കൂടി കൈകടത്തുന്നത് അത്യന്ത്യം അപലപനീയമാണ്. ഈ നടപടിയിൽ നിന്നും സർക്കാർ പിൻമാറണമെന്ന് പ്രതിഷേധമീറ്റിംഗ് ഉദ്ഘാടനം ചെയ്തു സംസാരിച്ച ആം ആദ്മിബഹറിനിൻ കമ്മ്യൂണിറ്റി കൺവീനർ ശ്രീ സണ്ണി ഹെന്ററി ആവശ്യപ്പെട്ടു. തിരുവനന്തപുരം ജോയിൻ കൺവീനർ ശ്രീ പങ്കജ് നമ്പാൻ , സെക്രട്ടറി ശ്രീ ലിജേഷ് മൈക്കിൾ എന്നിവർ സംസാരിച്ചു.

Leave A Comment