വിദ്യാര്‍ത്ഥികള്‍ക്കായി യു.പി.പി പഠന ക്യാമ്പ് സംഘടിപ്പിക്കുന്നു.

  • Home-FINAL
  • GCC
  • Bahrain
  • വിദ്യാര്‍ത്ഥികള്‍ക്കായി യു.പി.പി പഠന ക്യാമ്പ് സംഘടിപ്പിക്കുന്നു.

വിദ്യാര്‍ത്ഥികള്‍ക്കായി യു.പി.പി പഠന ക്യാമ്പ് സംഘടിപ്പിക്കുന്നു.


യുനൈറ്റഡ് പാരന്‍റ് പാനല്‍ കോവിഡിന് ശേഷമുള്ള അദ്ധ്യയന വര്‍ഷാരംഭത്തിന്‍റെ മുന്നോടിയായി
13 വയസ്സ് മുതല്‍ 18 വയസ്സ് വരെ പ്രായമുള്ള വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികള്‍ക്കായി KDC ഇന്‍സ്റ്റിറ്റൃൂട്ടുമായി സഹകരിച്ചു കൊണ്ട്‌ സെപ്റ്റംബര്‍ 2 ന് വെള്ളിയാഴ്ച രാവിലെ 9 മണി മുതല്‍ പഠന ക്യാമ്പ് നടത്താന്‍ തീരുമാനിച്ചു.

ജുഫൈര്‍ നവാരസ് ഓഡിറ്റോറിയത്തില്‍ വെച്ച് എയിം 22 എന്ന പേരില്‍ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി നടത്തുന്ന പഠന ക്യാമ്പിൽ പങ്കെടുക്കാൻ താല്‍പര്യമുള്ളവര്‍ക്ക് വിശദവിവരങ്ങള്‍ക്കയി 34153933,  39091901, 38940444 എന്നീ നമ്പറുകളിൽ വിളിക്കാവുന്നതാണ് .

പത്ര സമ്മേളനത്തില്‍ യു.പി.പി ചെയര്‍മാനും ഇന്ത്യന്‍ സ്കൂള്‍ മുന്‍ ചെയര്‍മാനുമായ എബ്രഹാം ജോണ്‍, യി.പി.പി നേതാക്കളായ ബിജു ജോര്‍ജ്ജ്, ഹരീഷ് നായര്‍, എഫ്.എം.ഫൈസല്‍, ജ്യോതിഷ് പണിക്കര്‍, എബിതോമസ്, ദീപക് മേനോന്‍, മോഹന്‍കുമാര്‍ നൂറനാട്, അന്‍വര്‍ ശൂരനാട് തുടങ്ങിയവര്‍ പങ്കെടുത്തു .

Leave A Comment