ഇന്ത്യൻ സോഷ്യൽ ഫോറം ബ്രദേർസ് ട്രോഫി-22 മുഹറക്ക് എഫ്.സി ജേതാക്കൾ.

  • Home-FINAL
  • GCC
  • Bahrain
  • ഇന്ത്യൻ സോഷ്യൽ ഫോറം ബ്രദേർസ് ട്രോഫി-22 മുഹറക്ക് എഫ്.സി ജേതാക്കൾ.

ഇന്ത്യൻ സോഷ്യൽ ഫോറം ബ്രദേർസ് ട്രോഫി-22 മുഹറക്ക് എഫ്.സി ജേതാക്കൾ.


മനാമ : ഇന്ത്യൻ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ഇന്ത്യൻ സോഷ്യൽ ഫോറം മുഹറക്ക് ബ്ലോക്ക് കമ്മറ്റി അൽ സയ സ്റ്റേഡിയം ബുസൈതീനിൽ വച്ചു സംഘടിപ്പിച്ച
ബ്രദേർസ് ട്രോഫി ഫുട്ബോൾ ടൂർണമെന്റ് ഫൈനലിൽ ഹൂറ എഫ് സി യെ ഒരു ഗോളിന് പരാജയപ്പെടുത്തി മുഹറക്ക് എഫ് സി ജേതാക്കളായി.

മുഹറക്ക് ബ്ലോക്ക് പ്രസിഡന്റ് ടി. എം.സിമൊയ്‌തു അധ്യക്ഷത വഹിച്ച ചടങ്ങിൽ ഇന്ത്യൻ സോഷ്യൽ ഫോറം സെൻട്രൽ സ്‌പോർട് കൺവീനർ കെ.എസ്.റഷീദ് സാഹിബ് ഉദ്ഘാടനം കർമ്മം നിർവഹിച്ചു. തുടർന്നു ഐ എസ് എഫ് സെൻട്രൽ ജനറൽ സെക്രട്ടറി റഫീഖ് അബ്ബാസ് ,ഒ ഐ സി സി കണ്ണൂർ ജില്ലാ പ്രസിഡന്റ് ഫിറോസ്അറഫ , ഐ എസ് എഫ് സ്പോർട്സ് ക്ലബ്ബ് മാനേജർ നിയാസ് .സെൻട്രൽ കമ്മറ്റി വെൽഫയർ കോർഡിനേറ്റർ യൂസഫ് അലി , എന്നിവർ ടൂർണമെന്റിന് ആശംസകൾ നേർന്നു സംസാരിച്ചു

ജേതാക്കൾക്കുള്ള വിന്നേഴ്‌സ് ട്രോഫി ഇന്ത്യൻ സോഷ്യൽ ഫോറം കേരള ഘടകം പ്രസിഡന്റ് സൈഫ് അഴിക്കോടിൽ നിന്ന് മുഹറക്ക് എഫ് സി ക്യാപ്റ്റൻ നബീൽ തിരുവള്ളൂർ ഏറ്റുവാങി.റണ്ണേഴ്‌സ് ട്രോഫി ഇന്ത്യൻ സോഷ്യൽ ഫോറം കേരള ഘടകം ജനറൽ സെക്രട്ടറി വി.കെ മുഹമ്മദലിയിൽ നിന്ന് ഹൂറ എഫ് സി ക്യാപ്റ്റൻ ലത്തീഫ് ഏറ്റുവാങ്ങി.ടൂർണമെന്റിലെ ഏറ്റവും നല്ല കളിക്കാരനായി നിയാദിനെയും (മുഹറഖ് .എഫ് . )
മികച്ച സ്റ്റോപ്പർ ബാക്ക് അൻസലിനെയും (ഹൂറ എഫ്.സി) തിരഞ്ഞെടുത്തു.ഐ എസ് എഫ് ,എഫ് സി ക്യാപ്റ്റൻ നിയാസ് കളികൾ നിയന്ത്രിച്ചു.
ടോപ്പ് മാൻ മുസ്തഫ , , അസീസ് അബ്ബാസ്, ജബ്ബാർ , തസീൽ, കരീം എന്നിവർ പരിപാടികൾക്ക് നേത്രിത്വം നൽകി.ബ്ലോക്ക് സെക്രട്ടറി ഫഹദ് കണ്ണപുരം സ്വാഗതവും ടൂർണമെന്റ് ചെയർമാൻ മുസ്തഫ ത്രിശൂർ നന്ദിയും പറഞ്ഞു.

Leave A Comment