വെളിച്ചം വെളിയംങ്കോടിന്റെ നേതൃത്വത്തിൽ തൊഴിലാളികൾക്കായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു.

  • Home-FINAL
  • GCC
  • Bahrain
  • വെളിച്ചം വെളിയംങ്കോടിന്റെ നേതൃത്വത്തിൽ തൊഴിലാളികൾക്കായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു.

വെളിച്ചം വെളിയംങ്കോടിന്റെ നേതൃത്വത്തിൽ തൊഴിലാളികൾക്കായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു.


വെളിച്ചം വെളിയംങ്കോട് ബഹ്റൈൻ യൂണിറ്റിന്റെ ആറാമത് ആരോഗ്യസുരക്ഷാ പരിശോധന 19.08.2022 വെള്ളിയാഴ്ച കാലത്ത് 8 മണി മുതൽ ഉച്ചക്ക് 12 മണിവരെ തൂബ്ലി ബസ്മ തൊഴിലാളി താമസ സ്ഥലത്ത് തുടക്കം കുറിക്കുമെന്ന് വെളിച്ചം വെളിയംങ്കോട് ഭാരവാഹികൾ പത്രകുറിപ്പിൽ അറിയിച്ചു

കഴിഞ്ഞ കാലങ്ങളിൽ അർഹതപ്പെട്ടവർക്ക് അത്താണി എന്ന നിലയിൽ ചികിൽസാ സഹായം,ആരോഗ്യ പരിശോധന സാമൂഹ്യ സേവനം,രക്തദാനം,അന്നദാനം എന്നീ മേഖലകളിൽ വിവിധ തരത്തിലുള്ള ഒട്ടനവധി ജീവകാരുണ്യപ്രവർത്തനങ്ങളാണ് ബഹ്റൈനിലും നാട്ടിലും വെളിച്ചം വെളിയങ്കോട് മുൻ കാലങ്ങളിൽ നടപ്പിലാക്കിയത്.

ഭാരത സ്വാതന്ത്ര്യത്തിന്റെ എഴുപത്തി ആറാമത് നിറവിൽ ഓരോ ഇന്ത്യക്കാരനും ഏറെ അഭിമാനിക്കുന്ന ഈ വേളയിൽ സ്വാതന്ത്ര്യം നേടിതന്ന മുൻതലമുറയോടുള്ള ആദരവിന്റെ ഓർമക്കായിട്ടാണ് ഈ വർഷത്തെ ആരോഗ്യ സുരക്ഷാ പരിശോധന തൊഴിലാളികളായ സഹോദരമാർക്ക് വേണ്ടി സമർപ്പിക്കുന്നതെന്ന് വെളിച്ചം ഭരണസമിതി ഭാരവാഹികൾ പത്രകുറിപ്പിൽ അറിയിച്ചു.

 

Leave A Comment