മീലാദ് ക്യാമ്പയിന് സമാപനവും താജുല്‍ ഉലമ അനുസ്മരണവും ഇന്ന്
തിരുനബി(സ)യുടെ സ്നേഹ ലോകം എന്ന ശീര്‍ഷകത്തില്‍ ഐ.സി.എഫ് നടത്തിവരുന്ന മീലാദ് ക്യാമ്പയിന് സമാപനവും സമസ്ത പ്രസിഡണ്ടും പണ്ഡിത ശ്രേഷ്ടരുമായിരുന്ന താജുല്‍ ഉലമാ സയ്യിദ് അബ്ദുറഹ്മാന് അല്‍ ബുഖാരി തങ്ങളുടെ അനുസ്മരണവും ഇന്ന് (15-10-23) രാത്രി 9 മണിക്ക് മനാമ ഐ.സി.എഫ് ഓഡിറ്റോറിയത്തിൽ നടക്കും.മീലാദ് ക്യാമ്പയിന് സമാപനത്തിന്റെ ഭാഗമായി പ്രഗല്‍ഭരമായ മാദിഹീങ്ങളുടെ നേതൃത്ത്വത്തില്‍ ബുര്‍ദ്ദ മജ്ലിസ് നടക്കും. തിരുനബിയുടെ സ്നേഹ സന്ദേശങ്ങള്‍ എല്ലാവരിലേക്കും എത്തിക്കുന്നതിന്റെ ഭാഗമായി ബഹ്റൈനിന്റെ എല്ലാ ഭാഗങ്ങളിലും തിരുനബി പ്രഭാഷണങ്ങള്‍ സംഘടിപ്പിച്ചു. കുട്ടികളുടെ മീലാദ് പരിപാടികള്‍, […]