യുഎൻ സ്റ്റാറ്റിസ്റ്റിക്കൽ കമ്മിഷനിൽ ഇന്ത്യയ്ക്ക് അംഗത്വം
ന്യൂഡൽഹി:ചൈനയെ ബഹുദൂരം പിന്നിലാക്കി ഐക്യരാഷ്ട്ര സംഘടനയുടെ സ്റ്റാറ്റിസ്റ്റിക്കൽ (സ്ഥിരവിവരകണക്ക്) കമ്മിഷനിലേക്ക് ഇന്ത്യ തിരഞ്ഞെടുക്കപ്പെട്ടു. അടുത്ത വർഷം ജനുവരി ഒന്നിന് ആരംഭിക്കുന്ന അംഗത്വം നാലുവർഷത്തേക്കാണുള്ളത്. ഇന്ത്യയെക്കൂടാതെ, റിപ്പബ്ലിക് ഓഫ് കൊറിയ (ദക്ഷിണ കൊറിയ), ചൈന, യുഎഇ എന്നീ രാജ്യങ്ങളാണ് രണ്ടു സീറ്റുകൾക്കായി മത്സരരംഗത്ത് ഉണ്ടായിരുന്നത്. 53ൽ ഇന്ത്യ 46 വോട്ട് നേടിയാണ് അംഗത്വം എടുത്തത്. ദക്ഷിണ കൊറിയയ്ക്ക് 23, ചൈനയ്ക്ക് 19, യുഎഇക്ക് 15 എന്നിങ്ങനെയാണ് വോട്ടുകൾ ലഭിച്ചത്. രാജ്യാന്തര സ്ഥിരവിവര കണക്കുകൾ സംബന്ധിച്ച തീരുമാനങ്ങളെടുക്കുന്ന ഉന്നതതല സംഘടനയാണിത്.