Business & Strategy

ഇന്ത്യയിലെ പ്രതിദിന കൊവിഡ് കേസുകളില്‍ വര്‍ധന; 24 മണിക്കൂറിനിടെ 2151 രോഗികള്‍

ന്യൂഡല്‍ഡഹി |  രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം 2000 കടന്നു. 24 മണിക്കൂറിനിടെ 2151 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. അഞ്ച് മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന കണക്കാണിത്. ഏഴ് കൊവിഡ് മരണങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്. മഹാരാഷ്ട്രയില്‍ മൂന്ന് കര്‍ണാടകയില്‍ ഒന്ന് കേരളത്തില്‍ മൂന്ന് എന്നിങ്ങനെയാണ് മരണങ്ങളുടെ കണക്ക്. പ്രതിദിന കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 1.51 ശതമാനമാണ്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണങ്ങള്‍ 5,30,848 ആയി ഉയര്‍ന്നു. ആകെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 4.47 കോടിയായി. ആക്ടീവ് കേസുകള്‍ 0.03 […]
Read More

കേരളത്തിലെ സ്‌കൂളുകളിൽ ഒന്നാം ക്ലാസ് പ്രവേശന പ്രായം അഞ്ച് വയസു തന്നെ: മന്ത്രി വി ശിവന്‍കുട്ടി.

സംസ്ഥാനത്തെ സ്‌കൂളുകളിലെ ഒന്നാം ക്ലാസ് പ്രവേശന പ്രായം 5 വയസ്സ് തന്നെയെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. എത്രയോ കാലമായി നാട്ടില്‍ നിലനില്‍ക്കുന്ന ഒരു രീതി അഞ്ചു വയസ്സില്‍ കുട്ടികളെ ഒന്നാം ക്ലാസില്‍ ചേര്‍ക്കുക എന്നതാണ്. സമൂഹത്തെ വിശ്വാസത്തിലെടുത്തും ബോധ്യപ്പെടുത്തിയും മാത്രമേ പ്രവേശന പ്രായം സ്വാഭാവികമായും വര്‍ധിപ്പിക്കാന്‍ കഴിയൂ. ആയതിനാല്‍ അഞ്ചു വയസ്സില്‍ കുട്ടികളെ ഒന്നാംക്ലാസില്‍ ചേര്‍ക്കണമെന്ന് ആഗ്രഹിക്കുന്ന രക്ഷിതാക്കള്‍ക്ക് അടുത്ത അക്കാദമിക വര്‍ഷവും അതിനുള്ള അവസരം ഉണ്ടാക്കാന്‍ ആണ് തീരുമാനമെന്നും മന്ത്രി വി […]
Read More

വയനാട്ടിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചില്ല

വയനാട്ടിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷൻ. വയനാട് എംപി രാഹുൽ ഗാന്ധി അയോഗ്യനായതിനെ തുടർന്നാണ് വയനാട്ടിൽ തെരഞ്ഞെടുപ്പിന് കളം ഒരുങ്ങിയത്. 2019 ലെ തെരഞ്ഞെടുപ്പ് പ്രസംഗത്തിൽ മോദി സമുദായത്തെ അപകീർത്തിപ്പെടുത്തുന്ന പരാമർശം നടത്തിയതിന് മാർച്ച് 23നാണ് രാഹുൽ ഗാന്ധിയെ സൂറത്ത് ജില്ലാ കോടതി രണ്ട് വർഷം തടവിന് ശിക്ഷിച്ചത്. തുടർന്ന് രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിക്കൊണ്ട് മാർച്ച് 24ന് ഉത്തരവും ഇറങ്ങി. ഈ വിധിയിൽ രാഹുൽ ഗാന്ധിക്ക് മേൽകോടതിയിൽ അപ്പീൽ പോകാം. 2019 ലെ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി […]
Read More

തിരുവനന്തപുരം വിമാനത്താവളത്തിലെ ആഭ്യന്തര ടെര്‍മിനലിനുള്ളില്‍ അപകടം, ഒരാൾ മരിച്ചു

തിരുവനന്തപുരം: വിമാനത്താവളത്തിലെ ഏപ്രണിനു സമീപം ഹൈമാസ്റ്റ് ലൈറ്റ് അറ്റകുറ്റപ്പണിക്കിടെയുണ്ടായ അപകടത്തിൽ കരാർ കമ്പനി തൊഴിലാളി അനിൽകുമാർ (48) മരിച്ചു. 3 പേർ പരിക്കേറ്റ്‌ ചികിത്സയിലാണ്. ഹൈമാസ്റ്റ് ലൈറ്റ് പതിവ് അറ്റകുറ്റ പണികൾക്കായി താഴേക്കു ഇറക്കുന്നതിനിടെ സുരക്ഷാ കേബിൾ പൊട്ടി താഴെ നിന്ന തൊഴിലാളികൾക്ക് മുകളിൽ പതിക്കുകയായിരുന്നു. ഇവരെ ഉടൻ തന്നെ എയർപോർട്ട് ആംബുലൻസിൽ റൺവേ ക്രോസ്സ് ചെയ്തു അനന്തപുരി ആശുപത്രിയിൽ എത്തിച്ചു. നോബിൾ, രഞ്ജിത്ത്, അശോക് എന്നിവരാണ് ചികിത്സയിലുള്ളത്.
Read More

ആധാറും പാൻകാർഡും തമ്മിൽ ബന്ധിപ്പിക്കുന്നതിനുള്ള കാലാവധി വീണ്ടും നീട്ടി

ന്യൂഡൽഹി: ആധാറും പാൻകാർഡും ബന്ധിപ്പിക്കുന്നതിൽ പലയിടങ്ങളിലും സാങ്കേതിക തടസങ്ങൾ നേരിട്ടതിനാൽ ആധാറും പാൻകാർഡും തമ്മിൽ ബന്ധിപ്പിക്കുന്നതിനുള്ള കാലാവധി ജൂൺ 30 വരെ നീട്ടി. ഈ മാസം 31 വരെയായിരുന്നു ആദ്യം നൽകിയ കാലാവധി. ആധാറും പാൻകാർഡും ബന്ധിപ്പിക്കുന്നതിൽ പലയിടങ്ങളിലും സാങ്കേതിക തടസങ്ങൾ നേരിടുന്നതായി പരാതിയുണ്ടായിരുന്നു. ഈ സാഹചര്യത്തിൽ കാലാവധി നീട്ടണമെന്നും ആവശ്യമുയർന്നു. ഇതിന്റെ തുടർച്ചയായാണ് കാലാവധി ജൂൺ 30 വരെ നീട്ടിയത്. ആധാറും പാൻ കാർഡും ലിങ്ക് ചെയ്തോയെന്ന് അറിയാനായി www.incometax.gov.in എന്ന വെബ്സൈറ്റിൽ Link Aadhaar Status ക്ലിക് ചെയ്യുക. പാൻ, ആധാർ […]
Read More

ശബരിമല തീര്‍ത്ഥാടകരുടെ ബസ് കൊക്കയിലേക്ക് മറിഞ്ഞു; 67 പേര്‍ ബസിൽ ഉണ്ടായിരുന്നു

ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം. പത്തനംതിട്ട ഇലവുങ്കലിലാണ് അപകടമുണ്ടായത്. 67 പേര്‍ ബസിലുണ്ടായിരുന്നു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. നാട്ടുകാരാണ് ആദ്യമെത്തി ബസിനുള്ളില്‍ കുടുങ്ങിക്കിടന്നവരെ പുറത്തെത്തിച്ചത്. തഞ്ചാവൂരില്‍ നിന്ന് എത്തിയവരാണ് ബസിലുണ്ടായിരുന്നത്. ബസ് വളവ് തിരിഞ്ഞുവരുമ്പോള്‍ കൊക്കയിലേക്ക് മറിയുകയായിരുന്നു എന്നാണ് നാട്ടുകാര്‍ പറയുന്നത്. തുടര്‍ന്ന് നാട്ടുകാര്‍ തന്നെ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുകയും പിന്നാലെ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരുമെത്തി. രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കാന്‍ ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കി.
Read More

ഇന്നസെന്റിന്റെ സംസ്കാര ചടങ്ങുകൾ പൂർത്തിയായി.

മലയാള സിനിമയ്ക്ക് നിരവധി മികച്ച കഥാപാത്രങ്ങളെ സമ്മാനിച്ച നടനും ചാലക്കുടി മുൻ എംപിയുമായ ഇന്നസെന്റിന്റെ സംസ്കാര ചടങ്ങുകൾ പൂർത്തിയായി. ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലിൽ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാര ചടങ്ങുകൾ നടന്നത്. കുടുംബ കല്ലറയിലാണ് മലയാളത്തിന്റെ പ്രിയ നടന്റെ അന്ത്യ വിശ്രമം. പ്രത്യേകം സജ്ജീകരിച്ച തുറന്ന വാഹനത്തിൽ വിലാപയാത്രയോടെയാണ് അദ്ദേഹത്തിന്റെ ഭൗതിക ശരീരം പള്ളിയിലേക്കെത്തിച്ചത്. മന്ത്രിമാരായ ആർ ബിന്ദു, കെ രാജൻ, അഭിനേതാക്കളായ ടൊവിനോ തോമസ്, ജോജു ജോർജ്, ഇടവേള ബാബു, തുടങ്ങിയവരും വിലാപയാത്രയിൽ പങ്കുചേർന്നു. […]
Read More

യു.പി.പി ഇഫ്താര്‍ മീറ്റ് ശ്രദ്ധേയമായി

യുണൈറ്റഡ് പാരന്‍റ് പാനല്‍ സനദ് ബാബ മാളില്‍ വെച്ച് നടത്തിയ ഇഫ്താര്‍ മീറ്റില്‍ ബഹ്റൈന്‍ സാമൂഹ്യ സാസ്കാരിക മണ്ഡലത്തിലെ പ്രമുഖരടക്കം നിരവധിയാളുകള്‍ പങ്കെടുത്തു . യു.പി.പി ചെയര്‍മാന്‍ എബ്രഹാം ജോണ്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ സെക്രട്ടറി ജ്യോതിഷ് പണിക്കര്‍ സ്വാഗതവും ഏരിയ കോഡിനേറ്റര്‍ അനില്‍.യു.കെ. നന്ദിയും പറഞ്ഞു ഹുസൈന്‍ സഖാഫി, ജമാല്‍ നദ് വി എന്നിവര്‍ റംസാന്‍ സന്ദേശം നല്‍കി. കേരളീയ സമാജം പ്രസിഡണ്ട് പി.വി. രാധാകൃഷ്ണപി,ള്ള, ഡോക്ടര്‍ പി.വി.ചെറിയാന്‍ എന്നിവര്‍ മുഖ്യഅതിഥികളായിരുന്നു. ഇന്ത്യന്‍ ക്ളബ്ബ് പ്രസിഡണ്ട് […]
Read More

ഇന്നസെന്റിന്റെ നിര്യാണത്തിൽ ഫ്രണ്ട്സ് സർഗവേദി അനുശോചിച്ചു

മനാമ : മലയാള സിനിമയിൽ ചിന്തയുടെയും ചിരിയുടെയും ഇതളുകൾ വിരിയിച്ച് പ്രേക്ഷക മനസ്സിൽ ഇടം നേടിയ പ്രശസ്‌ത സിനിമാതാരവും മുൻ എം.പിയുമായ ഇന്നസെന്റിന്റെ നിര്യാണത്തിൽ ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ സർഗവേദി അനുശോചിച്ചു. കേൻസറിനെ നർമത്തിലൂടെയും നിശ്ചയദാർഢ്യത്തിലൂടെയും അതിജീവിച്ച അദ്ദേഹം പിന്നീട് ആ അനുഭവങ്ങൾ “കാൻസർവാർഡിലെ ചിരി” എന്ന പേരിൽ പുസ്തകമാക്കുകയും കേൻസർ ബാധിച്ച പലർക്കും അതിലൂടെ ആത്മവിശ്വാസം പകരാനും അദ്ദേഹത്തിന് സാധിച്ചു. തന്റെ സവിശേഷമായ ശരീര ഭാഷയിലൂടെയും സംഭാഷണ ശൈലിയിലൂടെയും ലോകത്തെങ്ങുമുള്ള മലയാളികളുടെ ഹൃദയത്തിലേക്ക് അദ്ദേഹം ചുരുങ്ങിയ […]
Read More

ഇന്നസെന്‍റിന്‍റെ സംസ്ക്കാര ചടങ്ങുകൾ ചൊവ്വാഴ്ച ; ഇരിഞ്ഞാലക്കുട സെന്‍റ് തോമസ് കത്രീഡൽ ദേവാലയത്തിൽ സംസ്ക്കാര ചടങ്ങുകൾ നടത്തും.

കൊച്ചി: കൊച്ചി: മലയാള ചലച്ചിത്ര സാംസ്കാരിക രാഷ്ട്രീയ രംഗത്തെ നിറ സാന്നിധ്യമായിരുന്നു നടൻ ഇന്നസെന്‍റ്  അന്തരിച്ചു. കൊച്ചിയിലെ വി പി എസ് ലേക്‍ഷോര്‍ ഹോസ്‍പിറ്റലിലായിരുന്നു അന്ത്യം. മന്ത്രി പി രാജീവാണ് ഇന്നസെന്‍റിന്‍റെ മരണ വാർത്ത സ്ഥിരീകരിച്ചത്. ആശുപത്രിയിൽ ചേർന്ന വിദഗ്ധ മെഡിക്കൽ ബോർഡ് യോഗം പൂർത്തിയായ ശേഷമാണ് മന്ത്രി രാജീവ് മരണ വാർത്ത സ്ഥിരീകരിച്ചത്. രാത്രി 10.30 നാണ് മരണം സ്ഥിരീകരിച്ചതെന്ന് പി രാജീവ് വിശദീകരിച്ചു. ശാരീരിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് രണ്ട് ആഴ്ച മുമ്പാണ് ഇന്നസെന്റിനെ ആശുപത്രിയില്‍ […]
Read More