Business & Strategy

കേരളമുൾപ്പെടെ എല്ലാ സംസ്ഥാനങ്ങളിലും ഓൺലൈൻ വിവരാവകാശ പോർട്ടൽ സ്ഥാപിക്കണമെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: കേരളമുൾപ്പെടെ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും ഓൺലൈൻ വിവരാവകാശ പോർട്ടൽ സ്ഥാപിക്കണമെന്നു സുപ്രീം കോടതി. പ്രവാസി ലീഗൽ സെൽ പ്രസിഡന്റ് അഡ്വ. ജോസ് എബ്രഹാം മുഖേന നൽകിയ ഹർജിയിലാണ് സുപ്രീം കോടതിയുടെ നിർണായകമായ ഉത്തരവ്.നിലവിൽ വിവരാവകാശ നിയമപ്രകാരം വിവരം ലഭ്യമാകണമെങ്കിൽ നേരിട്ടോ തപാൽ മുഖാന്തിരമോ വേണം അപേക്ഷ നൽകുവാൻ. ഇതുമൂലം ഏറ്റവും കൂടുതൽ പ്രയാസമനുഭവിക്കുന്നവർ പ്രവാസികളാണ്. കേന്ദ്രസർക്കാരുമായി ബന്ധപ്പെട്ട വിവരശേഖരണത്തിനായി ഓൺലൈൻ ആർ ടി ഐ പോർട്ടലുകൾ ഉണ്ടെങ്കിലും സംസ്‌ഥാനങ്ങളിൽ ഓൺലൈൻ ആർ […]
Read More

രാഹുല്‍ ഗാന്ധി അയോഗ്യന്‍; പാര്‍ലമെന്റ് അംഗത്വം റദ്ദാക്കി വിജ്ഞാപനം

ന്യൂഡല്‍ഹി: ക്രിമിനല്‍ മാനനഷ്ടക്കേസില്‍ രണ്ടു വര്‍ഷത്തെ തടവുശിക്ഷയ്ക്കു വിധിക്കപ്പെട്ട കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ പാര്‍ലമെന്റ് അംഗത്വത്തില്‍നിന്ന് അയോഗ്യനാക്കി. ലോക്‌സഭാ സെക്രട്ടേറിയറ്റ് ഇതു സംബന്ധിച്ച് വിജ്ഞാപനമിറക്കി. വയനാട്ടില്‍നിന്നുള്ള ലോക്‌സഭാംഗമാണ് രാഹുല്‍. ഭരണഘടനയുടെ 102 (1) ഇ വകുപ്പും ജനപ്രാതിനിധ്യ നിയമം എട്ടാം വകുപ്പും അനുസരിച്ചാണ് നടപടിയെന്ന് വിജ്ഞാപനത്തില്‍ പറയുന്നു. ഇന്നലെയാണ് രാഹുല്‍ കുറ്റക്കാരനെന്നു കണ്ടെത്തി സൂറത്ത് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ശിക്ഷ വിധിച്ചത്. ശിക്ഷാ വിധി നടപ്പാക്കുന്നത് ഒരു മാസത്തേക്കു മരവിപ്പിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ രാഹുന് […]
Read More

ഡൽഹിയിൽ ഉപരാഷ്ട്രപതിയെ സന്ദർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ; ഉപരാഷ്ട്രപതിക്ക് കേരളത്തിലേക്കും ക്ഷണം.

മുഖ്യമന്ത്രി പിണറായി വിജയൻ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറിനെ ഡൽഹി മൗലാന ആസാദ് റോഡിലുള്ള അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയിൽ സന്ദർശിച്ചു. കേരളത്തിന്റെയും രാജ്യത്തിന്റെയും വികസനം കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു.കേരളത്തിന്റെ ഉയർന്ന സാമൂഹിക വികസന സൂചികയെ ഉപരാഷ്ട്രപതി അഭിനന്ദിച്ചു. ഇത് അഭിമാനകരമായ നേട്ടമാണെന്ന് അദ്ദേഹം പറഞ്ഞു. ഉപരാഷ്ട്രപതിയെ കേരളം സന്ദർശിക്കുന്നതിന് മുഖ്യമന്ത്രി ക്ഷണിച്ചു. സൈനിക സ്കൂളിലെ പഠന കാലത്തെ മലയാളിയായ പ്രിൻസിപ്പളും അദ്ധ്യാപകരും കേരളത്തിൽ നിന്നാണെന്നും താമസിയാതെ കേരളം സന്ദർശിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഉപരാഷ്ടപതിയെ പൊന്നാട അണിയിച്ച മുഖ്യമന്ത്രി തെയ്യത്തിന്റെ […]
Read More

കണ്ണൂർ സ്വദേശി കോവിഡ് ബാധിച്ച് മരിച്ചു.

കണ്ണൂർ: ധർമ്മടം സ്വദേശി ആയിഷ(63) ആണ് മരിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് മരിച്ചത്.പക്ഷാഘാതതത്തിന് ചികിത്സ നടന്നു വരുന്നതിനിടെയാണ് കോവിഡ് ബാധിച്ചത്. ഇവരുടെ സമ്പർക്ക പട്ടികയിൽ ഉള്ള 69 പേർ നിരീക്ഷണത്തിലാണ്. കഴിഞ്ഞ രണ്ടുദിവസമായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ അതീവ ഗുരുതരാവസ്ഥയിൽ തുടരുകയായിരുന്നു. അതിനൊപ്പം ന്യുമോണിയയും ബാധിക്കുകയായിരുന്നു. കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് മൃതദേഹം പയ്യാമ്പലത്ത് സംസ്കരിച്ചു
Read More

റംസാൻ ആശംസകൾ നേർന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ

റിയാദ്: അൽനസർ ക്ലബ്ബിലെ ഫുട്ബോൾ ടീമിന്റെ കളിക്കാരനായ ക്രിസ്റ്റ്യാനോ റൊണാൾഡോ റംസാൻ ആശംസകൾ നേർന്നു. റൊണാൾഡോ സോഷ്യൽ നെറ്റ്‌വർക്കിംഗ് സൈറ്റായ “ട്വിറ്റർ” തന്റെ ഔദ്യോഗിക അക്കൗണ്ടിലൂടെയാണ് “എല്ലാ മുസ്ലീങ്ങൾക്കും റമസാൻ മുബാറക്.” നേർന്നത്. റമസാനിലെ പ്രസിദ്ധമായ ചന്ദ്രക്കലയുടെ ചിത്രം പോസ്റ്റ് ചെയ്താണ് ആശംസകൾ അറിയിച്ചത്.
Read More

കെ.​എം.​സി.​സി വ​യ​നാ​ട് ചാ​മ്പ്യ​ൻ​മാ​രായി

ബ​ഹ്‌​റൈ​നിൽ ടെ​ലി ബ​ഹ്‌​റൈ​ൻ ക്രി​ക്ക​റ്റേ​ഴ്സി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന ആവേശകരമായ നോ​ക്കൗ​ട്ട് ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്റി​ൽ കെ.​എം.​സി.​സി വ​യ​നാ​ട് വിജയികളായി. വാശിയേറി ഫൈ​ന​​ൽ മത്സരത്തിൽ ന​മ്മ കു​ഡ്‍ല​യെയാണ് ​ കെ.​എം.​സി.​സി വ​യ​നാ​ട് പ​രാ​ജ​യ​പ്പെ​ടു​ത്തിയത്.  
Read More

ഇന്നസെന്റ് അതീവ ഗുരുതരാവസ്ഥയിൽ; വെന്റിലേറ്ററിൽ തുടരുന്നു

കൊച്ചി: നടനും മുൻ എംപിയുമായ ഇന്നസെന്റ് അതീവ ഗുരുതരാവസ്ഥയിൽ. ജീവൻ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ കൊച്ചിയിലെ ലേക്‌ഷോർ ആശുപത്രിയിൽ ചികിത്സയിലാണ് അദ്ദേഹം. രണ്ടാഴ്ച മുമ്പാണ് നടനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അർബുദത്തെ തുടർന്നുണ്ടായ ശാരീരിക അസ്വസ്ഥതകൾ മൂലമാണ് ഇന്നസെന്റ് ആശുപത്രിയിൽ ചികിത്സ തേടിയത്. ആരോഗ്യ നില മെച്ചപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ ദിവസം ഐസിയുവിൽ നിന്നും റൂമിലേയ്‌ക്ക് മാറ്റിയിരുന്നു. എന്നാൽ വീണ്ടും ആരോ​ഗ്യനില വഷളാവുകയായിരുന്നു. അദ്ദേഹമിപ്പോൾ വെന്റിലേറ്ററിലാണ്.
Read More

ദില്ലിയില്‍ വീണ്ടും ഭൂചലനം

ദില്ലി: വൈകിട്ട് 4.41 നാണ് ദില്ലി-എന്‍സിആറില്‍ റിക്ടര്‍ സ്‌കെയിലില്‍ 2.7 തീവ്രത രേഖപ്പെടുത്തിയ ചെറിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. പടിഞ്ഞാറന്‍ ദില്ലിയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ചൊവ്വാഴ്ച ദില്ലില്‍ റിക്ടര്‍ സ്‌കെയിലില്‍ 6.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായി. അഫ്ഗാനിസ്ഥാനിലെ ഹിന്ദുകുഷ് മേഖലയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഇതുവരെ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇന്ത്യ, തുര്‍ക്ക്‌മെനിസ്ഥാന്‍, കസാക്കിസ്ഥാന്‍, പാകിസ്താന്‍, താജിക്കിസ്ഥാന്‍, ഉസ്‌ബെക്കിസ്ഥാന്‍, ചൈന, അഫ്ഗാനിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍ എന്നിവിടങ്ങളില്‍ ചൊവ്വാഴ്ച രാത്രി 10.22 ന് ഭൂചലനം അനുഭവപ്പെട്ടതായി യുഎസ്ജിഎസ് പറയുന്നു.
Read More

ബഹ്റൈനിൽ റമദാൻ വ്രതാരംഭത്തിന് നാളെ തുടക്കം

ഇനി പ്രാർത്ഥനയുടെയും ആത്മ സംസ്കരണത്തിന്റെയും നാളുകൾ പുണ്യങ്ങളുടെ പൂക്കാലവുമായി റമദാൻ വ്രതാരംഭത്തിന് ബഹ്റൈനിൽ നാളെ തുടക്കമാകും. സൗദിയിൽ റമദാൻ മാസപ്പിറവി ദൃശ്യമാകാത്തതുകൊണ്ട്  ശഅ്ബാന്‍‍ 30 പൂര്‍ത്തിയാക്കി മാർച്ച് 23 വിശുദ്ധ മാസത്തിന്റെ ആദ്യ ദിവസമായിരിക്കുമെന്ന് ചന്ദ്രദർശന സമിതിയാണ് പ്രഖ്യാപിച്ചത്. ശൈഖ് അദ്നാൻ ബിൻ അബ്ദുല്ല അൽ ഖത്താൻ, ഡോ. ശൈഖ് ഫരീദ് ബിൻ യാക്കൂബ് അൽ മെഫ്ത, ഡോ. ശൈഖ് ഇബ്രാഹിം ബിൻ റാഷിദ് അൽ മെറിഖി, ശൈഖ് റാഷിദ് ബിൻ ഹസൻ അൽ ബൗനൈൻ എന്നിവരടങ്ങിയ […]
Read More

സമീർ ചികിത്സാ സഹായ ഫണ്ടിലേക്ക് കേരള ഗാലക്സി വാട്സ് ആപ്പ്ഗ്രൂപ്പ് സമാഹരിച്ച ഫണ്ട് കൈമാറി.

ചികിത്സാ സഹായ ഫണ്ട് കൈമാറി കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര തമ്മഠത്തിൽ സമീർ ചികിത്സാ സഹായ ഫണ്ടിലേക്ക് കേരള ഗാലക്സി വാട്സ് ആപ്പ്ഗ്രൂപ്പ് സമാഹരിച്ച ഹണ്ട് ബഹ്‌റൈനിലെ പ്രമുഖ സാമൂഹ്യ പ്രവർത്തകനായ ബഷീർ അമ്പലായി സലീം പേരാമ്പ്രയക്ക് കൈമാറി, ചടങ്ങിൽ രക്ഷാധികാരി വിജയൻ കരുമല, കോർഡിനേറ്റർ വിനോദ് അരൂർ ലേഡീസ് വിംഗ് മെമ്പർമാരായ അനിത നാരായണൻ, ഷക്കീല മുഹമ്മദ് അലി എന്നിവർ പങ്കെടുത്തു. ഫണ്ട് സമാഹരണത്തിന് മുൻകൈയ്യെടുത്ത എക്സിക്യുട്ടീവ് മെമ്പർമാരായ തുളസീദാസ് ചെക്യാട്, സത്യൻ പേരാമ്പ്ര, സത്യൻ കാവിൽ, […]
Read More