Business & Strategy

ഇടുക്കിയിൽ സ്കൂൾ വിദ്യാര്‍ത്ഥിനി വീട്ടിൽ പ്രസവിച്ചു, സഹപാഠിയെ തിരഞ്ഞ് പൊലീസ്.

ഇടുക്കി കുമളിക്ക് സമീപം പതിനാറുകാരിയായ സ്ക്കൂൾ വിദ്യാർത്ഥിനി വീട്ടിൽ വച്ച് പ്രസവിച്ചു.  ഇന്ന് രാവിലെയാണ് സംഭവം. വീട്ടുകാർ അറിയിച്ചതിനെ തുടന്ന് കുമളി പൊലീസെത്തി അമ്മയെയും കുഞ്ഞിനെയും പീരുമേട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പ്രായപൂർത്തിയാകാത്ത സഹപാഠിക്ക് വേണ്ടി പൊലീസ് തിരച്ചിൽ തുടങ്ങി. ഇരുവരും സ്നേഹത്തിലായിരുന്നു എന്നാണ് പെൺകുട്ടി പൊലീസിന് നൽകിയ മൊഴി. കുട്ടി ഇന്ന് സ്കൂളിൽ പോയിരുന്നില്ല. ശാരീരികമായ അസ്വാസ്ഥ്യമുണ്ടെന്ന് കുട്ടി ഇന്നലെ വൈകീട്ട് മുതൽ പറയുന്നുണ്ട്. കുട്ടി ​ഗർഭിണിയാണെന്നതിന്റെ സൂചനകളൊന്നും ബന്ധുക്കൾക്ക് ലഭിച്ചിരുന്നില്ല. […]
Read More

ശ്രീനാരായണ കൾച്ചറൽ സൊസൈറ്റി “ഗുരുദീപം 2023″നാളെ നടക്കും; ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ

ബഹ്റൈനിലെ പ്രമുഖ സാംസ്കാരിക സംഘടനയായ ശ്രീനാരായണ കൾച്ചറൽ സൊസൈറ്റിയുടെ ( S N C S) 2022 _ 2023 വർഷത്തെ ഭരണ സമിതി അംഗങ്ങളുടെ സ്ഥാനാരോഹണ ചടങ്ങിന്റെയും , അവാർഡ് ദാനത്തിന്റെയും സംഗീത നിശയുടെയും ഒരുക്കങ്ങൾ പൂർത്തിയായി . നാളെ വെള്ളിയാഴ്ച (2023 മാർച്ച് 17ന്) ബഹ്റൈൻ കേരളീയ സമാജം ഡയമണ്ട് ജൂബിലി ഹാളിൽ വച്ചു ഗുരുദീപം 2023 എന്ന പേരിലാണ് പരിപാടി നടത്തപ്പെടുന്നത് . പരിപാടിയിൽ പങ്കെടുക്കുന്നതിനായി അതിഥികൾ എത്തിത്തുടങ്ങിയെന്നും ഭാരവാഹികൾ അറിയിച്ചു . […]
Read More

ഫ്രണ്ട്സ് സോഷ്യൽ അസോസിയേഷൻ ക്വിസ് മത്സര വിജയികളെ പ്രഖ്യാപിച്ചു

മനാമ : ഫ്രണ്ട്സ് സോഷ്യൽ അസോസിയേഷൻ മനാമ ഏരിയ വനിതാ വിഭാഗം നടത്തിയ ക്വിസ് മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. ലോക വനിതാ ദിനത്തോടനുബന്ധിച്ച് “വുമൺസ് ഡേ” എന്ന വിഷയത്തിൽ നടത്തിയ മത്സരത്തിൽ വലിയ പങ്കാളിത്തമാണുണ്ടായത്. സനീറ ഷംസു, സൗദ മുസ്തഫ എന്നിവർ ഒന്നാം സ്ഥാനവും ഷറഫുന്നീസ, സുഹൈല എന്നിവർ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ഏരിയ പ്രസിഡൻറ് ഷബീഹ ഫൈസൽ, സെക്രട്ടറി ഫസീല ഹാരിസ്, സർഗ്ഗ വേദി കൺവീനർ ബുഷ്റ ഹമീദ് ,വൈസ് പ്രസിഡൻറ് നൂറ ഷൗക്കത്തലി തുടങ്ങിയവർ […]
Read More

ഇന്ന് ദേശീയ വാക്‌സിനേഷൻ ദിനം; ലോകത്തിന് മാതൃകയായി ഇന്ത്യ

ന്യൂസ് ഡെസ്ക് : (https://bahrainmediacity.com/news-portal-2/)ഇന്ന് ദേശീയ വാക്‌സിനേഷൻ ദിനം. പ്രതിരോധ കുത്തിവയ്പിന്റെ പ്രാധാന്യം ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് ഈ ദിനം ലക്ഷ്യമിടുന്നത്. കൊവിഡിനെ ചെറുക്കുന്നതിന് ലോകത്തിലെ ഏറ്റവും വലിയ വാക്സിൻ കാംപെയ്ൻ നടത്തി ഇന്ത്യ ലോകത്തിന് മാതൃകയായി. രാജ്യത്ത് ഓരോ കുഞ്ഞിനും പ്രതിരോധ വാക്‌സിൻ ഉറപ്പുവരുത്തുക. നിലവിലുള്ള വാക്‌സിനുകളുടെ പ്രയോജനത്തെക്കുറിച്ചും രോഗപ്രതിരോധത്തെക്കുറിച്ചുമുള്ള അവബോധം ഉണ്ടാക്കുക എന്നതാണ് ഈ ദിനാചരണത്തിലൂടെ ലക്ഷ്യമിടുന്നത്. ഇന്ത്യയിൽ ക്ഷയരോഗം പ്രതിരോധിക്കുന്നതിന് ബിസിജി വാക്‌സിൻ കണ്ടുപിടിച്ചത് അൻപത്തി ഒന്ന് വർഷം മുൻപാണ്. തുടർന്ന് ഡിപിടി, […]
Read More

കോഴിക്കോട് ജില്ലാ പ്രവാസി ഫോറം അനുശോചനം രേഖപ്പെടുത്തി.

മനാമ: കോഴിക്കോട് ജില്ലാ പ്രവാസി ഫോറം (കെ. പി. എഫ്) ജനറൽ സെക്രട്ടറി ഹരീഷ് പി.കെ യുടെ പിതാവ് കുഞ്ഞനന്തൻ നായർ (77) ന്റെ നിര്യാണത്തിൽ കെ.പി.എഫ് ബഹ്റൈൻ എക്സിക്യൂട്ടീവ് കമ്മിറ്റിക്ക് വേണ്ടി പ്രസിഡണ്ട് ജമാൽ കുറ്റിക്കാട്ടിൽ, ആക്ടിങ് ജനറൽ സെക്രട്ടറി അഖിൽ താമരശ്ശേരി എന്നിവർ അനുശോചനം രേഖപ്പെടുത്തി. അസുഖ ബാധിതനായി കുറച്ച് നാളുകളായി ചികിത്സയിൽ ആയിരുന്നു. പരേതന്റെ വിയോഗത്തിലൂടെ ഒരു നല്ല സാമൂഹ്യ പ്രവർത്തകനെയാണ് നഷ്ടമായത് എന്ന് അനുശോചനകുറിപ്പിൽ കെ. പി. എഫ് ഭാരവാഹികൾ അറിയിച്ചു. […]
Read More

കെഎംസിസി ബഹ്‌റൈൻ അഹ്‌ലൻ റമദാൻ പ്രഭാഷണവും സി എച് സ്മാരക വിദ്യാഭ്യാസ പുരസ്‌കാര സമർപ്പണവും മാർച്ച്‌ 16ന്.

  മനാമ: കെഎംസിസി ബഹ്‌റൈൻ കോഴിക്കോട് ജില്ലാ കമ്മിറ്റി മാർച്ച്‌ 16 വ്യാഴാഴ്ച രാത്രി 8 മണിക്ക് മനാമ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ഓഡിറ്റോറിയത്തിൽ വെച്ചു നടത്തുന്ന അഹ്‌ലൻ റമദാൻ, സി എച് സ്മാരക വിദ്യാഭ്യാസ പുരസ്‌കാര സമർപ്പണത്തിൽ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് അഖിലേന്ത്യാ പ്രസിഡന്റ്‌ പ്രൊഫസർ ഖാദർ മൊയ്‌ദീൻ സാഹിബ്‌ പങ്കെടുക്കുമെന്ന് കെഎംസിസി ബഹ്‌റൈൻ കോഴിക്കോട് ജില്ലാ കമ്മിറ്റി ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.തെരെഞ്ഞെടുക്കപ്പെട്ട നൂറോളം പ്രവാസികൾക്കും അവരുടെ വിധവകൾക്കും വേണ്ടി വർഷങ്ങളോളമായി നടത്തി […]
Read More

ബഹ്‌റൈനിൽ റമദാന് പ്രത്യേക കലണ്ടർ പുറത്തിറക്കി നീതിന്യായ, ഇസ്‌ലാമിക കാര്യ, ഔഖാഫ് മന്ത്രാലയം.

റമദാനിൽ ഇഫ്താർ അടക്കമുള്ള സമയക്രമം വ്യക്തമാക്കുന്ന പ്രത്യേക കലണ്ടർ പുറത്തിറക്കി നീതിന്യായ, ഇസ്‌ലാമിക കാര്യ, ഔഖാഫ് മന്ത്രാലയം അറബി, ഇംഗ്ലീഷ് ഭാഷകളിൽ റമദാനുമായി ബന്ധപ്പെട്ട പ്രധാന വിവരങ്ങളടക്കമുള്ള സമയങ്ങൾ അടക്കമുള്ളവ ഇതിൽ ലഭ്യമാക്കിയിട്ടുണ്ട് . രണ്ട് ഭാഷകൾക്കും പ്രത്യേക ലിങ്കുകളും ഇതോടൊപ്പം ഉണ്ട്.ഈ ലിങ്കുകളും ഉപയോഗിച്ച് വിവരങ്ങൾ അറിയാൻ സാധിക്കും. അറബിയിൽ ലഭ്യമാകാൻ http://bitly.ws/Buvn എന്ന ലിങ്കും , ഇംഗ്ലീഷിൽ ലഭ്യമാകാൻ http://bitly.ws/Buvp എന്ന ലിങ്കുമാണ് ഉപയോഗിക്കേണ്ടത്.
Read More

ഉംറ യാത്രികർക്ക് ഫ്രണ്ട്സ് സ്റ്റഡി സർക്കിൾ പഠനക്ലാസ്സും യാത്രയയപ്പും സംഘടിപ്പിച്ചു.

മനാമ : വിശുദ്ധ ഉംറ നിർവഹിക്കുന്നവർക്ക് വേണ്ടി ഫ്രന്റ്സ് സ്റ്റഡി സർക്കിൾ പഠനക്ലാസും യാത്രയയപ്പും സംഘടിപ്പിച്ചു. “ഉംറയുടെ പ്രായോഗിക രൂപം” എന്ന വിഷയത്തിൽ മൾട്ടി മീഡിയ ഉപയോഗിച്ചുള്ള അവതരണത്തിന് യാത്രാ അമീർ അബ്ദുൽ ഹഖ് നേതൃത്വം നൽകി. പ്രവാചകൻ മുഹമ്മദ്‌ നബി കാണിച്ചു തന്ന രീതിയിൽ കർമ്മങ്ങൾ നിർവഹിക്കുമ്പോഴാണ് ഉംറ സ്വീകാര്യവും പ്രതിഫലാർഹവുമായി തീരുന്നതെന്ന് അദ്ദേഹം പറഞ്ഞു. കൂടുതൽ മനസാന്നിധ്യത്തോടെയും ഭക്തിപൂർവവുമായിരിക്കണം ഓരോ തീർത്ഥാടകനും മക്കയിലേക്ക് പ്രവേശിക്കേണ്ടത്. ക്ഷമയും പരസ്പരമുള്ള സഹകരണവും ശീലമാക്കണം. ചെയ്ത് പോയ പാപങ്ങൾ […]
Read More

ബഹ്‌റൈൻ കേരളീയ സമാജം ജി.സി.സി രാജ്യങ്ങളിലെ സ്കൂൾ വിദ്യാർത്ഥികൾക്ക് ദേവ്ജി – ബികെഎസ്,ജിസിസി കലോത്സവം 2023 സംഘടിപ്പിക്കുന്നു.

2023 ഏപ്രിൽ ഒന്നിന് ആരംഭിച്ച് ഈദുൽ ഫിത്തർ അവധി വരെ നീണ്ടുനിൽക്കുന്ന ‘ദേവ്ജി – ബികെഎസ് ജിസിസി കലോത്സവം’. 100 വ്യക്തിഗത മത്സരഇനങ്ങളിലും 60 ലധികം ഗ്രൂപ്പ് ഇനങ്ങളിലുമായി ആയിരത്തിലധികം വിദ്യാർത്ഥികൾ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.ഈ ആർട്ട് ഫെസ്റ്റിൽ കുട്ടികൾക്ക് വിവിധ മേഖലകളിൽ  അവരുടെ കഴിവുകൾ പ്രകടിപ്പിക്കുവാനും വികസിപ്പിക്കുവാനും അവസരം ഒരുക്കുക മാത്രമല്ല, ജിസിസിയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ഒത്തുചേരാനും പരസ്പരം കലയും സംസ്കാരവും പൈതൃകവും പങ്കിടുവാനും മനസ്സിലാക്കുവാനുമുള്ള അവസരമൊരുക്കും. സൗഹൃദാന്തരീക്ഷത്തിൽ പരസ്പരം മത്സരിക്കാനുമുള്ള അവസരമൊരുക്കുന്ന ആർട്ട് ഫെസ്റ്റ്, […]
Read More