Business & Strategy

വോയ്‌സ് ഓഫ് ആലപ്പി റിഫാ ഏരിയ സമ്മേളനം നടന്നു.

ബഹ്‌റൈനിലെ ആലപ്പുഴ ജില്ലക്കാരുടെ കൂട്ടായ്‌മയായ ‘വോയ്‌സ് ഓഫ് ആലപ്പി’യുടെ റിഫ ഏരിയ സമ്മേളനവും മെമ്പർഷിപ്പ് ക്യാമ്പയിനും നടന്നു. റിഫയിലെ ഊട്ടി റെസ്റ്റോറന്റിൽ കൂടിയ സമ്മേളനം, വോയ്‌സ് ഓഫ് ആലപ്പി രക്ഷാധികാരി അനിൽ യു കെ ഉൽഘാടനം ചെയ്‌തു. ഏരിയ പ്രസിഡന്റ് പ്രസന്നകുമാർ അധ്യക്ഷനായ സമ്മേളനത്തിൽ, സെൻട്രൽ കമ്മറ്റി പ്രസിഡൻറ് സിബിൻ സലിം, ട്രെഷറർ ജി. ഗിരീഷ് കുമാർ, ജോയിൻ സെക്രട്ടറി അശോകൻ താമരക്കുളം, എന്റർടൈൻമെന്റ് സെക്രട്ടറിയും റിഫ ഏരിയ കോർഡിനേറ്ററുമായ ദീപക് തണൽ എന്നിവർ ആശംസകൾ അർപ്പിച്ച് […]
Read More

5 ജി.സി.സി രാജ്യങ്ങളിലെ നേറ്റീവ് ബോൾ അസോസിയേഷനുകൾ സംയുക്തമായി ബഹ്റൈനിൽ ആദ്യമായി ടൂർണ്ണമെന്റ് ഒരുക്കുന്നു

മനാമ : ഗൾഫ് കേരള നേറ്റീവ് ബോൾ അസോസിയേഷന്റെ നേതൃത്വത്തിൽ ജി.സി.സി രാജ്യങ്ങളായ ബഹ്റൈൻ,കുവൈറ്റ് ,ഒമാൻ ,ഖത്തർ ,യുഎഇ എന്നിവിടങ്ങളിലെ നാടൻ പന്തുകളി സംഘടനകളെ അണിനിരത്തി ബഹറിനിൽ വച്ച് ആദ്യമായാണ് ഇത്തരത്തിൽ കേരളത്തിൻറെ തനത് കായിക വിനോദമായ നാടൻ പന്തുകളി ടൂർണമെൻറ് സംഘടിപ്പിക്കുന്നത്.ഐമാക് ബി എം സി ഇവന്റ് മാനേജർ ആയി നടത്തുന്ന “ഹർഷാരവം 2023” എന്ന കായിക മാമാങ്കത്തിന് അഞ്ച് രാജ്യങ്ങളിൽ നിന്നായി 9 ടീമുകൾ അണിനിരക്കും. ഏപ്രിൽ 21 ,22 ,23 തീയതികളിൽ നടക്കുന്ന […]
Read More

ഇന്ത്യയ്ക്ക് ചരിത്ര നിമിഷം; നാട്ടു നാട്ടുവിന്ഓസ്കാർ.

മികച്ച ഒറിജിനൽ സോങ്ങിനുള്ള ഓസ്കാർ പുരസ്കാരം ആർആർആർ എന്ന ഇന്ത്യൻ ചിത്രത്തിലെ നാട്ടു നാട്ടുവിന് ലഭിച്ചു. ഇത് ഇന്ത്യയുടെ ചരിത്ര മുഹൂർത്തമാണ്. രാജമൗലിയാണ് ചിത്രം സംവിധാനം ചെയിതിരിക്കുന്നത്. ഗോൾഡൻഗ്ളോബിൽ ഇതേ വിഭാഗത്തിലെ പുരസ്കാരനേട്ടത്തിനും ഗാനം അർഹമായിരുന്നു. ഗോൾഡൻ ഗ്ലോബ് കൂടാതെ ക്രിട്ടിക് ചോയ്‌സ് അടക്കമുള്ള അന്താരാഷ്ട്ര പുരസ്‌കാരപ്പെരുമകളിലും ​ഗാനം നിറഞ്ഞു നിന്നിരുന്നു. നഗോൾ‌ഡൻ ഗ്ളോബ് നേടുന്ന ഇന്ത്യയിലെ ആദ്യത്തെ പ്രാദേശിക ഭാഷാ ചിത്രം എന്ന ഖ്യാതിയും നാട്ടു നാട്ടു ആർആർആറിന് നേടിക്കൊടുത്തിരുന്നു. നാട്ടു നാട്ടു രചിച്ചത് ചന്ദ്ര […]
Read More

കേരള സോഷ്യൽ & കൾച്ചറൽ അസ്സോസിയേഷൻ മന്നം അവാർഡ്‌ സിനിമാതാരം ഉണ്ണിമുകുന്ദന്

കേരള സോഷ്യൽ & കൾച്ചറൽ അസ്സോസിയേഷൻ മന്നം അവാർഡ്‌ പ്രശസ്ത സിനിമാതാരം ഉണ്ണിമുകുന്ദന് സമ്മാനിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഈദ്‌ ആഘോഷത്തിന്റെ ഒന്നാം ദിവസം ഇന്ത്യൻ സ്കൂൾ ജഷന്മാൾ ആഡിറ്റോറിയത്തിൽ വെച്ച്‌ സംഘടിപ്പിക്കുന്ന വിപുലമായ പരിപാടിയിൽ വെച്ച് അവാർഡ്‌ സമ്മാനിക്കും. ഇതോടൊപ്പം നളകലാരത്നം പഴയിടം മോഹനൻ നമ്പൂതിരിക്കും, ഹ്യൂമാനിറ്റേറിയൻ പുരസ്കാരം കെ.ജി. ബാബുരാജിനും ,വാദ്യകലാശ്രീ പുരസ്കാരം പെരുവനം കുട്ടൻ മാരാറിനും , വൈഖരീ പുരസ്കാരം ശ്രീജിത്ത്‌ പണിക്കർക്കും ,.ബിസിനസ്സ്‌ എക്സലൻസ്‌ പുരസ്കാരം ശരത്‌ പിള്ളയ്ക്കും സമ്മാനിക്കും. മികച്ച സാമൂഹ്യപ്രവർത്തകയായവനിതയെ […]
Read More

ഇ.എം.എസും ,എ.കെ.ജിയും ആധുനിക കേരളത്തിന്റെ ശില്പികൾ ; കെ.പി.സതീഷ് ചന്ദ്രൻ.

മനാമ : കേരളം എന്ന മലയാളിയുടെ മാതൃഭൂമിയെ കുറിച്ച് ഓർക്കുമ്പോൾ അതിനൊപ്പം ചേർത്ത് വായിക്കേണ്ട ഏറ്റവും പ്രമുഖമായ രണ്ട് നാമധേയങ്ങളാണ് സഖാക്കൾ ഇ.എം.എസും എ.കെ.ജിയുമെന്ന് സി.പി.ഐ എം. സംസ്ഥാന കമ്മിറ്റി അംഗം കെ.പി. സതീഷ് ചന്ദ്രൻ പറഞ്ഞു. ബഹ്റൈൻ പ്രതിഭ നടത്തിയ ഇ.എം.എസ് -എ.കെ ജി ആധുനിക കേരളത്തിന്റെ ശില്പികൾ എന്ന അനുസ്മരണ പരിപാടിയിൽ മുഖ്യ പ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. തൃശ്ശൂർ സെന്റ് തോമസ് കോളേജിൽ പഠിക്കുന്ന സമയത്ത് തന്റെ പൂണുൽ പൊട്ടിച്ച് കത്തിച്ച് കവറിലാക്കി […]
Read More

ശ്രദ്ധേയമായി ഐ സി എഫ് ബഹ്‌റൈൻ “സ്നേഹസദസ്സ്”

മനാമ : സ്നേഹകേരളം കാമ്പയിനിന്റെ ഭാഗമായി “സ്നേഹത്തലിൽ നാട്ടോർമകളിൽ ” എന്ന പേരിൽ ഐ സി എഫ് ബഹ്‌റൈൻ റിഫ സെൻട്രൽ കമ്മിറ്റി മാർച്ച് 3ന് റിഫ ഐ സി എഫ് ഹാളിൽ വെച്ച് നടത്തിയ സ്നേഹസദസ്സ് ശ്രദ്ധേയമായി. മുൻ മന്ത്രിയും കൂത്തുപറമ്പ് നിയോജക മണ്ഡലം എം എൽ എ യുമായ കെ പി മോഹനൻ ഉദ്ഘാടനം വീഡിയോ കോൺഫറൻസിലൂടെ പരിപാടി ഉദ്ഘാടനം ചെയ്തു. കേരള മുസ്‌ലിം ജമാഅത്ത് മലപ്പുറം ജില്ലാ സെക്രട്ടറി മുഹമ്മദ് മാസ്റ്റർ പറവൂർ […]
Read More

വടകര സഹൃദയ വേദിയുടെ 2023-2025 വർഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണം നടന്നു.

പ്രസിഡന്റ് ആർ.പവിത്രന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ പ്രശസ്ത എഴുത്തുകാരനും നിരൂപകനുമായ വി.ആർ സുധീഷ് മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിച്ചു.. സാമൂഹ്യ പ്രവത്തകനും. ബി.എം.സി ചെയർമാനുമായ ഫ്രാൻസിസ് കൈതാരത്ത് . സഹൃദയ വേദി രക്ഷാധികാരി രാമത്ത് ഹരിദാസ് എന്നിവർ ആശംസാ പ്രസംഗം നടത്തി. രക്ഷാധികാരികെ.ആർ. ചന്ദ്രൻ , ട്രഷറർ എം എം ബാബു, , വൈ: പ്രസിഡന്റ് മാരായ , വി പി.. രഞ്ചിത്ത്,, എൻ പി . അഷറഫ് .എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു. മെമ്പർഷിപ്പ് സെക്രട്ടറി ഷാജി വളയം, […]
Read More

മുഹറഖ് മലയാളി സമാജം മെഗാ മെഡിക്കൽ ക്യാമ്പുകൾക്ക് തുടക്കം കുറിച്ചു.

മുഹറഖ് മലയാളി സമാജം അഞ്ചാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി വിവിധ ഏരിയകളിൽ നടത്തുന്ന മെഗാ മെഡിക്കൽ ക്യാമ്പുകൾക്ക് തുടക്കമായി,റിഫ അൽ ഹിലാൽ ഹോസ്പിറ്റലിൽ വെച്ച് നടന്ന ഉദ്ഘാടന മെഡിക്കൽ ക്യാമ്പിൽ ഇരുന്നൂറോളം ആളുകൾ ഗുണഭോക്താക്കൾ ആയി,അനസ് റഹിം അധ്യക്ഷത വഹിച്ച ചടങ് സാമൂഹിക പ്രവർത്തകയും എഴുത്തുകാരിയുമായ ഷെമിലി പി ജോൺ ഉദ്ഘാടനം ചെയ്തു, മുൻ സെക്രട്ടറി ആനന്ദ് വേണുഗോപാൽ സ്വാഗതം ആശംസിച്ചു, സാമൂഹിക പ്രവർത്തകരായ മണിക്കുട്ടൻ,അമൽ ദേവ്, സലാം നിലമ്പൂർ, ഉപദേശക സമിതി അംഗം അൻവർ നിലമ്പൂർ,അൽ […]
Read More

ബഹ്റൈൻ പ്രതിഭ മനാമ – മുഹറഖ് മേഖല രക്തദാന ക്യാമ്പ് കിംഗ്ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ നടന്നു.

മനാമ: ബഹ്‌റൈൻ പ്രതിഭ ഹെല്പ് ലൈനിന്റെയും പ്രതിഭ മനാമ, മുഹറഖ് മേഖലകളുടേയും സംയുക്ത ആഭിമുഖ്യത്തിൽ രക്തദാന ക്യാമ്പ് കിംഗ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ വെച്ച് നടന്നു. പ്രതിഭ ജനറൽ സെക്രട്ടറി പ്രദീപ് പതേരി ഉത്ഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ പ്രതിഭ പ്രസിഡണ്ട് അഡ്വ: ജോയ് വെട്ടിയാടാൻ സംസാരിച്ചു, പ്രതിഭ മുഖ്യ രക്ഷാധികാരി പി.ശ്രീജിത്ത്, . ലോക കേരള സഭ മെംബർമാരും പ്രതിഭ രക്ഷാധികാരി സമിതി അംഗങ്ങളുമായ സി.വി.നാരായണൻ, സുബൈർ കണ്ണൂർ എന്നിവർ സന്നിഹിതരായി. ബ്ലഡ് ബാങ്ക് ഇൻ ചാർജ് […]
Read More

18 വർഷങ്ങൾക്ക് ശേഷം ഡോങ്ക കണ്ണമ്മ തിരിച്ചു നാട്ടിലേക്ക്.

തൊണ്ണൂറുകളുടെ തുടക്കത്തിൽ ബഹറിനിലേക്ക് എത്തിയ അവർ 13 വർഷത്തോളം പല വീടുകളിലും ആയി ജോലി ചെയ്തു അതിനുശേഷം ഒരു തവണ 2003-ൽ 14 മാസത്തെ അവധിയിൽ നാട്ടിൽ പോയി രണ്ടാമത്തെ മകനെ പ്രസവിച്ച് മൂന്നുമാസം പ്രായമായപ്പോൾ തിരിച്ചു വന്നു. അതിനുശേഷം പല കാരണങ്ങളാൽ ജോലി ചെയ്തിരുന്ന വീട്ടിൽ ജോലിക്ക് പോകാൻ കഴിയാതെ വരികയും എന്നാൽ പാസ്പോർട്ട് ,സിപിആർ (കോപ്പി പോലും ) ഒരു രേഖകളും കൈവശം ഇല്ലാതെ ഇവിടെ 18 കൊല്ലം അനധികൃതമായി പലവീടുകളിലും ആയി ജോലി […]
Read More