Business & Strategy

മുഹറഖ് മലയാളി സമാജം ബാഡ്മിന്റൻ പരിശീലനം ആരംഭിച്ചു

ഇന്ത്യൻ ടാലാന്റ് അക്കാദമിയും ആയി ചേർന്ന് മുഹറഖ് മലയാളി സമാജം ബുസൈതീൻ ക്ലബിൽ ബാഡ്മിന്റൺ പരിശീലനം തുടങ്ങി.6 കോർട്ടുകളോട് കൂടിയ വിപുലമായ സംവിധാനമാണ് ഒരുക്കിയിരിക്കുന്നതു എന്ന് മുഹറഖ് മലയാളി സമാജം ആക്റ്റിംഗ് പ്രസിഡന്റ് അനസ് റഹീമും ഇന്ത്യൻ ടാലന്റ് അക്കാദമി ഡയറക്ടർ ലതീഷ് ഭരതനും അറിയിച്ചു,എല്ലാ ദിവസവും രാവിലേ 5 മുതൽ രാവിലേ 8 വരെയും വൈകിട്ട് 7 മുതൽ രാത്രി 11 വരെയും വെള്ളിയാഴ്ചകളിൽ രാവിലേ 6 മുതൽ വൈകിട്ട് 5 വരെയും കോർട്ട് ലഭ്യമാണ്. […]
Read More

കായംകുളം പ്രവാസി കൂട്ടായ്മ ബഹ്‌റൈൻ ബിഡികെ യുമായി ചേർന്ന് രക്‌തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു

കായംകുളം പ്രവാസി കൂട്ടായ്മ ബഹ്‌റൈൻ ബിഡികെ യുമായി ചേർന്ന് മാർച്ച് 3 വെള്ളിയാഴ്ച കിങ് ഹമദ് ഹോസ്പിറ്റൽ ബ്ലഡ് ബാങ്കിൽ വെച്ച് രക്‌തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. രക്‌തദാനം മഹാദനം എന്നാണല്ലോ…രക്തം നൽകുവാൻ ആഗ്രഹിക്കുന്നവർ പേര് രജിസ്റ്റർ ചെയ്യുക.   https://chat.whatsapp.com/FSL559CjYhEDS3wsRxAvJg,
Read More

മുസ്ലിം ലീഗ് അഖിലേന്ത്യാ പ്രസിഡന്റ്‌ പ്രൊഫ. ഖാദർ മൊയ്‌ദീൻ ബഹ്‌റൈനിൽ.

മനാമ. ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് അഖിലേന്ത്യാ പ്രസിഡന്റ്‌ പ്രൊഫസർ ഖാദർ മൊയ്‌ദീൻ ആദ്യമായി ബഹ്‌റൈനിലെത്തുന്നു.കെഎംസിസി ബഹ്‌റൈൻ കോഴിക്കോട് ജില്ലാ കമ്മിറ്റി മാർച്ച്‌ 17 ന് മനാമ കെഎംസിസി ഓഡിറ്റോറിയത്തിൽ വെച്ചു സംഘടിപ്പിക്കുന്ന സി എച്ച് മുഹമ്മദ്‌ കോയ സ്മാരക വിദ്യാഭ്യാസ അവാർഡ് സുബൈർ ഹുദവിക്ക് പ്രൊഫസർ ഖാദർ മൊയ്‌ദീൻ സമ്മാനിക്കും. ജില്ലാ കമ്മിറ്റി വര്ഷങ്ങളായി നടത്തി വരുന്ന അഹ്‌ലൻ റമദാൻ പ്രഭാഷണവും ഉണ്ടായിരിക്കുന്നതാണ്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വിദ്യാഭ്യാസ നവോത്ഥാനത്തിന് ഊന്നൽ നൽകിയുള്ള പ്രവർത്തനങ്ങൾക്കാണ് ഖുർതുബ ഫൗണ്ടേഷൻ […]
Read More

കണ്ണൂർ ഫെല്ലോഷിപ്പ് ചികിത്സാ സഹായം കൈമാറി.

ബഹ്‌റൈൻ : പനി കൂടി ന്യൂമോണിയ ബാധിച്ച് സൽമാനിയ ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിയുന്ന സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്ന കണ്ണൂർ സ്വദേശി സൈനുദിന് തുടർചികിത്സക്ക് വേണ്ടി നാട്ടിൽ പോകാൻ ബഹ്‌റൈനിലെ കണ്ണൂർകാരുടെ കൂട്ടായ്മയായ കണ്ണൂർ ഫെല്ലോഷിപ്പ് ചികിത്സാ സഹായം നൽകി,അഡ്മിൻ മെമ്പർമാരായ ബാബു, ഷാജു, സമീർ ഷിജിൻ എന്നിവർ നേരിട്ടത്തിയാണ് സഹായം കൈമാറിയത്, തുടർ ചികിത്സയ്ക്കായി ഇന്ന് രാവിലെ അദ്ദേഹം നാട്ടിലേക്ക് തിരിച്ചു. ഈ സഹായത്തിനു വേണ്ടി സഹകരിച്ച എല്ലാവരോടും കണ്ണൂർ ഫെല്ലോഷിപ്പ് നന്ദി അറിയിക്കുന്നു. ബഹ്‌റൈനിലും കേരളത്തിലുമായി നിരവധി […]
Read More

കേരളാ സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ സംസ്ഥാന വ്യാപകമായി പ്രതിഷേധ പ്രകടനവും ധർണ്ണയും നടത്തി

വിദ്യാർത്ഥികളുടെ യാത്രനിരക്ക് പരിഷ്കാരിക്കുക, ഡീസലിന്റെ അധിക സെസ് പിൻവലിക്കുക, ഗതാഗത നയം രൂപീകരിക്കുക, ബസുകളുടെ പ്രായപരുതി 20 ൽ നിന്നും 22 വർഷം ആക്കുക സ്വകാര്യ ബസ് പെർമിറ്റുകൾ ദൂരപരിധി നോക്കാതെ പുതുക്കി നൽകുക തുടങ്ങിയ ആവിശങ്ങൾ ഉയർത്തി കേരളാ സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ്റെ ആഹ്വാന പ്രകാരം 2023 ഫെബ്രുവരി 28 ന് സംസ്ഥാന വ്യാപകമായി എല്ലാ ജില്ലാ കേന്ദ്രങ്ങളിലേക്കും പ്രതിഷേധ പ്രകടനവും ധർണ്ണയും നടത്തി. പത്തനംതിട്ടയിൽ നടന്ന പ്രതിഷേധ ധർണ്ണ ആറൻമുള മുൻ […]
Read More

ഓൺലൈൻ ഓഹരി വിപണിയും, ഗെയ്മുകളും, നഷ്ടമായത് കോടികൾ : യുവാവ് ജീവനോടുക്കി.

പത്തനംതിട്ട ഏഴംകുളം തൊടുവക്കാട് ഈട്ടിവിളയിൽ ടെസ്സൺ തോമസ്(32) ആണ് മരിച്ചത്. ഓൺലൈൻ ഷെയർ ട്രേഡ് നടത്തിയും ഓൺലൈൻ റമ്മി ഗെയും നടത്തിയും കടുത്ത സാമ്പത്തിക ബാധ്യത നേരിട്ട യുവാവ് വീടിനുള്ളിൽ തൂങ്ങി മരിക്കുകയായിരുന്നു. കിടപ്പുമുറിയിൽ തിങ്കളാഴ്ച വൈകിട്ട് ആറുമണിയോടെയാണ് മൃതദേഹം കണ്ടത്. കോടികളുടെ ബാധ്യത ടെസ്സന് ഉണ്ടായിരുന്നു എന്നാണ് വിവരം. ഡിസംബർ 28 ആയിരുന്നു വിവാഹം. സാമ്പത്തികമായി വളരെ അധികം മെച്ചപ്പെട്ട കുടുംബമായിരുന്നു ടെസ്സൊന്റേത്. ഓൺലൈൻ ഷെയർ മാർക്കറ്റ് ട്രേഡിന് ഇറങ്ങിയതോടെയാണ് കടക്കെണിയിൽ അകപ്പെട്ടത്. ചെറിയ ചെറിയ […]
Read More

സൗദിയിൽ സാമൂഹ്യ പ്രവര്‍ത്തകന്‍ മുഹമ്മദ് നജാം അന്തരിച്ചു

സൗദി ദമ്മാമിലെ സാമൂഹ്യ സാംസ്‌ക്കാരിക രംഗത്തെ നിറ സാനിധ്യമായിരുന്ന തിരുവനന്തപുരം മാറ്റാപ്പള്ളി മുഹമ്മദ് നജാം (63) ദമാമില്‍ അന്തരിച്ചു.കേരളത്തിന്റെ മുന്‍ ഡിജിപി ഒ.എം ഖാദറിന്റെ മകനാണ് മുഹമ്മദ് നജാം. കഴിഞ്ഞ മൂന്നര പതിറ്റാണ്ട് ദമാമിലെ കമ്പനിയില്‍ മാനേജര്‍ ആയി ജോലി ചെയ്തു വരികയായിരുന്നു.ഒരാഴ്ച മുമ്പ് വാഹനപകടത്തില്‍ സാരമായി പരുക്കേറ്റ മുഹമ്മദ് നജാമിനെ അല്‍ ഖോബാരിലെ സ്വകാര്യ ആശുപത്രി തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്നു. വിദഗ്ദ ചികിത്സ നല്‍കിവരുന്നതിനിടെ ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്.സൗദിയുടെ കിഴക്കന്‍ പ്രവിശ്യയിലെ സാമൂഹിക സാംസ്‌ക്കാരിക […]
Read More

കൊല്ലത്ത് കെഎസ്ആര്‍ടിസി ബസ് ബൈക്കിൽ ഇടിച്ച്‌ വിദ്യാര്‍ത്ഥികള്‍ മരിച്ചു

കൊല്ലത്ത് കെഎസ്ആര്‍ടിസി ബസ് ബൈക്കിൽ ഇടിച്ച് രണ്ടു വിദ്യാര്‍ഥികൾ മരിച്ചു. ബൈക്ക് യാത്രക്കാരായ വിദ്യാര്‍ത്ഥികളെ ബസ് മറികടക്കുന്നതിനിടയിലാണ് ചടയമംഗലത്ത് വെച്ച് അപകടമുണ്ടായത്. തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചര്‍ ബസ് മുന്നില്‍ പോവുകയായിരുന്ന ബൈക്ക് യാത്രക്കാരായ വിദ്യാര്‍ഥികളെ മറികടക്കുന്നതിനിടയില്‍ തട്ടി വീഴ്ത്തുകയായിരുന്നു പുനലൂര്‍ കക്കോട് സ്വദേശി അഭിജിത്ത് (19), തൊളിക്കോട് സ്വദേശിനി ശിഖ (20) എന്നിവരാണ് മരിച്ചത് ഇന്ന് രാവിലെ 7.45നാണ് എംസി റോഡില്‍ ചടയമംഗലം നെട്ടേത്തറയില്‍ വെച്ചാണ് അപകടമുണ്ടായത്. . കിളിമാനൂര്‍ വിദ്യ അക്കാദമി ഓഫ് […]
Read More

ഫിഫ ദ ബെസ്റ്റ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു; മെസ്സി മികച്ച താരം

പാരീസ്:ഫിഫ ദ ബെസ്റ്റ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. മെസ്സി മികച്ച താരം, മാർട്ടിനസ് ഗോൾകീപ്പർ, സ്കലോണി പരിശീലകൻ; മികച്ച ആരാധകര്‍ക്കുള്ള പുരസ്‌കാരം അര്‍ജന്റീനിയന്‍ ഫാൻസും സ്വന്തമാക്കി. ഇത് രണ്ടാം തവണയാണ് മെസി ഫിഫ ദ ബെസ്റ്റ് പുരസ്കാരം നേടുന്നത്. ഏഴുവട്ടം ബാലണ്‍ ദ്യോര്‍ നേടിയിട്ടുള്ള മെസ്സിക്ക് 2019ലും പുരസ്‌കാരം ലഭിച്ചിരുന്നു.ഫ്രാന്‍സിന്റെ കിലിയന്‍ എംബാപ്പെയെയും കരിം ബെന്‍സേമയെയും പിന്നിലാക്കിയാണ് മെസ്സിയുടെ നേട്ടം. ഖത്തർ ലോകകപ്പിലെ മികവും പിഎസ് ജിയെ ഫ്രഞ്ച് ലീഗ് കിരീടം നേടാൻ സഹായിച്ചതുമാണ് പുരസ്കാരത്തിന് അർഹനാക്കിയത്.അര്‍ജന്റീനയുടെ എമിലിയാനോ […]
Read More

കേരളത്തിൽ ഹോട്ടൽ ജീവനക്കാർക്ക് നാളെ മുതൽ ഹെൽത്ത് കാർഡ് നിർബന്ധം;നാളെ മുതൽ കർശന പരിശോധന

സംസ്ഥാനത്തെ ഹോട്ടലുകൾ, റസ്റ്ററന്റുകൾ, ബേക്കറികൾ എന്നിവിടങ്ങളിലെ ജീവനക്കാർക്കു നാളെ മുതൽ ഹെൽത്ത് കാർഡ് നിർബന്ധം.സർക്കാർ നൽകിയ അധിക സമയം ഇന്നവസാനിക്കും.സംസ്ഥാനത്ത് ഭക്ഷണം പാകം ചെയ്യുന്നതും വിതരണം ചെയ്യുന്നതും വില്‍പന നടത്തുന്നതുമായ എല്ലാ സ്ഥാപനങ്ങളിലേയും ഭക്ഷ്യ വസ്തുക്കള്‍ കൈകാര്യം ചെയ്യുന്ന എല്ലാ ജീവനക്കാരും ഹെല്‍ത്ത് കാര്‍ഡ് എടുക്കേണ്ടതാണ്.നാളെ മുതൽ കർശന പരിശോധന ഉണ്ടാകും കൂടാതെ ഹെൽത്ത് കാർഡ് ഇല്ലാത്ത സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കും. ജീവനക്കാർക്ക് ഹെൽത്ത് കാർഡിനായി രണ്ടു തവണ സമയം നീട്ടിനൽകിയിരുന്നു. രജിസ്റ്റേഡ് മെഡിക്കല്‍ പ്രാക്ടീഷണറുടെ നിശ്ചിത […]
Read More