Business & Strategy

ബഹ്‌റൈൻ ഇന്ത്യൻ എംബസിയിലെ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് വികാസ് നാഗ്യക്ക് പ്രവാസി ലീഗൽ സെൽ യാത്രയയപ്പ് നൽകി

ബഹ്‌റിനിലെ തന്റെ ഔദ്യോഗിക ജീവിതം കഴിഞ്ഞ് നാട്ടിലേക്ക് തിരിക്കുന്ന ബഹ്‌റൈൻ ഇന്ത്യൻ എംബസിയിലെ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് വികാസ് നാഗ്യക്ക് പ്രവാസി ലീഗൽ സെൽ യാത്രയയപ്പ് നൽകി.ഗുദേബിയ സംഗീത റസ്‌റ്റോറന്റിൽ വച്ച് നടന്ന ചടങ്ങിൽ പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പി ആർ ഓ യും ബഹ്‌റൈൻ ചാപ്റ്റർ പ്രസിഡന്റും ആയ സുധീർ തീരുനിലത്ത് വികാസിന് ഉപഹാരം നൽകി. തന്റെ ഔദ്യോഗിക കാലഘട്ടത്തിൽ വികാസ് ബഹ്‌റൈനിലെ പ്രവാസി സമൂഹത്തിന് നൽകിയ സേവനത്തിനു പി എൽ സി നന്ദി രേഖപ്പെടുത്തി.പി […]
Read More

ബഹ്‌റൈൻ പ്രതിഭ വൈബ്‌സ് ഓഫ് ബഹ്‌റൈൻ ഡിസംബർ 5ന്

ബഹ്‌റൈൻ പ്രതിഭ സുബി ഹോംസുമായി അവതരിപ്പിക്കുന്ന ‘വൈബ്‌സ് ഓഫ് ബഹ്‌റൈൻ’ ഡിസംബർ 5ന് ഇന്ത്യൻ ക്ലബ് ഗ്രൗണ്ടിൽ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഗായിക രഞ്ജിനി ജോസും , റഫീഖ് റഹ്മാനും സംഘവും അവതരിപ്പിക്കുന്ന സംഗീത നിശയാണ് പരിപാടിയുടെ മുഖ്യ ആകർഷണം. ഒപ്പം ബഹ്‌റൈനിലെ അറിയപ്പെടുന്ന നൃത്ത അധ്യാപിക വിദ്യശ്രീയുടെ നേതൃത്വത്തിൽ അണിയിച്ചൊരുക്കുന്ന ബഹ്‌റൈൻ പ്രതിഭയുടെ വനിതാ വേദി പ്രവർത്തകർ അരങ്ങിലെത്തുന്ന ‘ഋതു’ എന്ന സംഗീത നൃത്ത ശിൽപവും അറബിക് ഡാൻസ് ഉൾപ്പെടയുള്ള പരിപാടികളും അന്നേ ദിവസം അരങ്ങിലെത്തുന്നുണ്ട്. […]
Read More

നടിയെ ആക്രമിച്ച കേസിലെ മൂന്നാം പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചു

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതി മണികണ്ഠൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു. കൈഞരമ്പ് മുറിക്കുകയായിരുന്നു. ഇന്ന് പുലർച്ചെയോടെയായിരുന്നു സംഭവം. മദ്യലഹരിയിലായിരുന്നു ആത്മഹത്യാശ്രമം. മദ്യപിച്ച് പ്രശ്‌നമുണ്ടാക്കിയതിന് മണികണ്ഠനെ പാലാരിവട്ടം പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പൊലീസ് വിട്ടയച്ചതിന് പിന്നാലെ കടയിൽ നിന്ന് ബ്ലേഡ് വാങ്ങി ഞരമ്പ് മുറിക്കുകയായിരുന്നു. പൊലീസും നാട്ടുകാരും ചേർന്ന് ആശുപത്രിയിൽ എത്തിച്ചു. ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആയിട്ടുണ്ട്. ഇയാൾ മദ്യപിച്ച് നിരന്തരം പ്രശ്‌നമുണ്ടാക്കുന്നയാളാണെന്ന് നാട്ടുകാർ പറഞ്ഞു. നടിയെ ആക്രമിച്ച കേസിലെ മൂന്നാം പ്രതിയാണ് മണികണ്ഠൻ. ഡിസംബർ എട്ടിനാണ് കേസിൽ വിധിവരുന്നത്. […]
Read More

കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ തീപിടിത്തം

കോഴിക്കോട്: ബേബി മെമ്മോറിയൽ ആശുപത്രിയിൽ വൻതീപിടിത്തം. പുതിയ സി ബ്ലോക്കിലെ ഒൻപതാം നിലയിലെ എ.സി പ്ലാന്റിനാണ് തീപിടിച്ചത്. രോഗികളില്ലാത്ത സ്ഥലത്താണ് തീപിടുത്തമുണ്ടായതെങ്കിലും പുക വ്യാപിച്ചതിനാൽ മറ്റു നിലകളിലെ രോഗികളെയും ജീവനക്കാരെയും പുറത്തേക്കെത്തിച്ചു. രാവിലെ ഒൻപതരയോടെയാണ് തീപിടിത്തമുണ്ടായത്. കെട്ടിടത്തിൽനിന്ന് വലിയ പുക ഉയരുകയാണ് ഇപ്പോഴും അഗ്‌നിശമന സേനയുടെ 5 യൂണിറ്റ് സ്ഥലത്തെത്തി. രക്ഷാപ്രവർത്തനം നടക്കുകയാണെന്നും ആർക്കും പരുക്കില്ലെന്നും എം.കെ.രാഘവൻ എംപി പറഞ്ഞു. ”പെട്ടെന്നാണ് തീപിടിച്ചത്. പുക ഉയരുന്നതുകണ്ട് ആശുപത്രി അധികൃതരെ അറിയിച്ചു”-ദൃക്‌സാക്ഷി മാധ്യമങ്ങളോടു പറഞ്ഞു. ” ഒൻപതാം നിലയിൽ […]
Read More

മഹർജാൻ 2K25 ഗ്രാന്റ്ഫിനാലെ 28ന്

കെഎംസിസി ബഹ്‌റൈൻ സ്റ്റുഡന്റ്സ് സംഘടിപ്പിച്ച് വരുന്ന മഹർജാൻ 2K25 കലോത്സവം ഇന്ന് സമാപിക്കും. 76 ഇനങ്ങളിലായി 550 ൽ പരം വിദ്യാർത്ഥികളാണ് കലോത്സവത്തിൽ പങ്കെടുക്കുന്നത്. മത്സരങ്ങളുടെ സമാപനത്തിലേക്ക് കടക്കുമ്പോൾ 106 പോയിന്റുമായി കോഴിക്കോട് ജില്ലയാണ് മുന്നിൽ നിൽക്കുന്നത്. തൊട്ട് പുറകെ മലപ്പുറം ജില്ലാ കമ്മിറ്റി 102 പോയിന്റുമായും കാസർഗോഡ് ജില്ലാ കമ്മിറ്റി 82 പോയിന്റുമായും മികച്ച പോരാട്ടം കാഴ്ച്ച വെക്കുന്നുണ്ട്. കലോത്സവത്തിന്റെ ആദ്യ മൂന്ന് ദിനങ്ങളിലായി 3 വേദികളിലായി രചനാ മത്സരങ്ങളും 2 വേദികളിലായി കലാ മത്സരങ്ങളും […]
Read More

ഹാർട്ട് ബഹ്‌റൈൻ കൂട്ടായ്മ കേരളപ്പിറവിയും ശിശുദിനവും ആഘോഷിച്ചു ( കേരളീയം 2025)

21-11-25 വെള്ളിയാഴ്ച ഹാർട്ട് നെ സംബന്ധിച്ച് ഒരു നാഴികക്കല്ല് തന്നെ ആയിരുന്നു. ഈ പ്രവാസത്തിലും പിറന്ന നാടിന്റെ ഓർമ്മകളുമായി കേരളീയം 2025 എന്നതിമനോഹരമായ ഒരു പ്രോഗ്രാം ചെയ്യുവാൻ കഴിഞ്ഞ സന്തോഷത്തിലാണ് ഭാരവാഹികൾ. നീണ്ടുനിന്ന ഒരു മാസത്തെ തയ്യാറെടുപ്പുകൾക്ക് ശേഷം ശിശുദിനവും കൂടി ഒന്നിച്ച് ആഘോഷിക്കുവാൻ ടീം അംഗങ്ങൾ തീരുമാനിച്ചു. അങ്ങിനെ അതിഗംഭീരമായി ആന്റലൂസ് ഗാർഡനിൽ രാവിലെ 9 മണിമുതൽ കുട്ടികളും മുതിർന്നവരും ചേർന്ന് കേരളീയം 2025 ഒരുത്സവമാക്കി. ചടങ്ങിൽ കുട്ടികളോടൊപ്പം പാട്ടും കളികളുമായി അതിഥി ഹരീഷ് പഞ്ചമിയും […]
Read More

പതിനഞ്ചാമത് ആർ. എസ്. സി ‘സാഹിത്യോത്സവ്’ പോസ്റ്റർ പ്രകാശനം ചെയ്തു

കലാലയം സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ അണിയിച്ചൊരുക്കുന്ന പതിനഞ്ചാമത് ആർ എസ് സി നാഷനൽ സാഹിത്യോത്സവിൻ്റെ പോസ്റ്റർ ഐ സി എഫ് നാഷനൽ ചെയർമാൻ അബൂബക്കർ ലത്തീഫി സുലൈമാൻ ഹാജിക്ക് നൽകി പ്രകാശനം ചെയ്തു.ഹമദ് ടൗണിലെ കാനൂ ഹാളിൽ വച്ച് നടന്ന ഐ സി എഫ് മദ്രസ കലോത്സവത്തിന്റെ പ്രൗഢമായ വേദിയിൽ വെച്ചായിരുന്നു പ്രകാശന ചടങ്ങ് സംഘടിപ്പിച്ചത്. പ്രവാസി വിദ്യാർത്ഥികളുടെയും യുവതീ യുവാക്കളുടെയും സർഗ്ഗവാസനകൾ പരിപോഷിപ്പിക്കാനും പുതിയ കാലത്തോട് സംവദിക്കാനും അവരെ പ്രാപ്തരാക്കുക എന്ന ലക്ഷ്യം വെച്ചും എല്ലാ […]
Read More

നിയാർക് സ്പർശം 2025: മെന്റലിസ്റ്റ് ഫാസിൽ ബഹ്‌റൈനിൽ

“നിയാർക്ക്”‌ (നെസ്റ്റ് ഇന്റർനാഷണൽ അക്കാഡമി ആൻഡ് റിസേർച് സെന്റർ) ബഹ്‌റൈൻ ചാപ്റ്റർ സംഘടിപ്പിക്കുന്ന “സ്പർശം 2025” പരിപാടിയിൽ മെന്റലിസം ഷോ (ട്രിക്ക്സ് മാനിയ 2.0) നടത്താനായി ഫാസിൽ ബഷീറൂം ഭാര്യ തസ്‌നി ഫാസിലും ബഹ്‌റൈനിൽ എത്തി.സംഘാടകർ ഇരുവർക്കും ബഹ്‌റൈൻ എയർപോർട്ടിൽ സ്വീകരണം നൽകി . നാളെ (നവംബർ 28 വെള്ളിയാഴ്ച്ച) വൈകീട്ട് 6 മണി മുതൽ അൽ അഹ്‍ലി ക്ലബ്ബിലെ ബാൻക്വറ്റ് ഹാളിലാണ് സ്പർശം 2025 നടക്കുന്നത്. ഭിന്ന ശേഷി കുട്ടികളുടെ ഉന്നമനത്തിനായി കൊയിലാണ്ടി ആസ്ഥാനമായി പ്രവർത്തിക്കുന്ന […]
Read More

ഐസിആർഎഫ് ബഹ്‌റൈന്റെ പതിനേഴാമത് ‘ഫേബർ കാസ്റ്റൽ സ്പെക്ട്ര’യ്ക്കുള്ള രജിസ്ട്രേഷൻ പുരോഗമിക്കുന്നു

ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ അസോസിയേഷൻ (ഐസിആർഎഫ് ബഹ്‌റൈൻ) സംഘടിപ്പിക്കുന്ന ‘ഫേബർ കാസ്റ്റൽ സ്പെക്ട്ര 2025’ — ബഹ്‌റൈൻ രാജ്യത്തെ വിദ്യാർത്ഥികൾക്കായുള്ള ഏറ്റവും വലിയ വാർഷിക കലാ കാർണിവൽ — ഡിസംബർ 5, വെള്ളിയാഴ്ച ഇന്ത്യൻ സ്കൂൾ, ഇസ ടൗൺ ക്യാമ്പസിൽ വെച്ച് നടക്കും. പതിനേഴാം വർഷത്തിലേക്ക് പ്രവേശിക്കുന്ന ഈ ഭാവ്യമത്സരത്തിനായുള്ള രജിസ്ട്രേഷൻ ഇപ്പോൾ പുരോഗമിക്കുകയാണ്. കലയുടെ വഴി സംസ്കാരങ്ങൾ തമ്മിൽ ബന്ധം സൃഷ്ടിക്കുകയും ബഹ്‌റൈനിലെ യുവ കലാ പ്രതിഭകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുകയും ചെയ്യാൻ ലക്ഷ്യമിട്ടുള്ള ഈ മത്സരം, […]
Read More

ബിഎംസി ശ്രാവണ മഹോത്സവം 2025 -ന്റെ ഗ്രാൻഡ് ഫിനാലെ ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ‘ബിഎംസി ലീഡ് അവാർഡ് സെറിമണിയും’ ബിഎംസിയുടെ 5-ാം വാർഷികാഘോഷങ്ങളും ശ്രദ്ധേയമായി.

ബഹ്‌റൈൻ മീഡിയ സിറ്റിയുടെ 30 ദിവസം നീണ്ടുനിന്ന ശ്രാവണ മഹോത്സവം 2025–ന്റെ ഗ്രാൻഡ് ഫിനാലെയും, ബി.എം.സി -യുടെ അഞ്ചാം വാർഷികാഘോഷങ്ങളും, ബി.എം.സി ലീഡ് അവാർഡ് സെറിമണിയും നവംബർ 22-ാം തീയതി ശനിയാഴ്ച വൈകിട്ട് 7.30-ന് ബി.എം.സി ഓഡിറ്റോറിയത്തിൽ  അതിവിപുലമായി സംഘടിപ്പിച്ചു. പരിപാടിയിൽ  മിനിസ്ട്രി ഓഫ് ലേബർ അസിസ്റ്റന്റ് അണ്ടർസെക്രട്ടറി അഹമ്മദ് അൽഹയ്ക്കി മുഖ്യാതിഥിയായി.വിശിഷ്ടാതിഥികളായി സിവിൽ ഡിഫൻസ് ജനറൽ ഡയറക്ടർ ബ്രിഗേഡിയർ പൈലറ്റ് അലി മുഹമ്മദ് അൽ കബിസി,നോർത്തേൺ ഗവർണറേറ്റ് ഇൻവെസ്റ്റ്മെന്റ് ഡയറക്ടർ ഇസാം അൽ ഖയാത്ത് ,സേക്രഡ് […]
Read More