Business & Strategy

മക്കയിൽ സുരക്ഷ വർധിപ്പിക്കും; സവാഹിർ പ്ലാറ്റ് ഫോം നടപ്പിലാക്കുന്നു

മക്കയിൽ പുതിയ പരിശോധന സംവിധാനം നടപ്പിലാക്കുന്നു. സുരക്ഷാ സംവിധാനങ്ങൾ വർധിപ്പിക്കുന്നതിൻ്റെയും സുരക്ഷിത നഗരങ്ങൾ എന്ന ആശയം നടപ്പിലാക്കുന്നതിൻ്റെ ഭാഗമായാണ് സവാഹിർ എന്ന പുതിയ പ്ലാറ്റ്ഫോം സംവിധാനം ആരംഭിക്കുന്നത്.പുണ്യ നഗരിയുടെ പ്രവേശന കവാടങ്ങളിലാണ് സവാഹിർ എന്ന ഡിജിറ്റൽ സേവനം ആരംഭിക്കുന്നത്. മക്കയിലെ ഉമ്മുൽ ഖുറ യൂണിവേഴ്സിറ്റിയിൽ ആരംഭിച്ച 22ാമത് ഹജ്ജ് ഉംറ സയന്റിഫിക് ഫോറത്തിൽ പൊതുസുരക്ഷ മേധാവി ലെഫ്റ്റനന്റ് ജനറൽ മുഹമ്മദ് അൽ ബസ്സാമിയാണ് ഇക്കാര്യം വ്യകത്മാക്കിയത്. മക്കയിലേക്കുള്ള പ്രവേശന കവാടങ്ങളിലാണ് സവാഹിർ സേവനം സജ്ജീകരിക്കുക. പദ്ധതി നടപ്പിലാകുന്നതോടെ […]
Read More

ബഹ്‌റൈൻ ലാല്‍കെയേഴ്സിന് പുതിയ കമ്മിറ്റി നിലവില്‍ വന്നു;സംഘടനയുടെ പത്താം വാര്‍ഷികം വിപുലമായി ആഘോഷിക്കും.

ബഹ്റൈനിലെ സാമൂഹ്യ സാസ്കാരിക,ജീവകാരുണ്യ പ്രവര്‍ത്തന മേഖലകളില്‍ നിറസാന്നിധ്യമായ ബഹ്റൈന്‍ ലാല്‍ കെയേഴ്സിന് 2023_2025 കാലഘട്ടത്തിലേക്കുള്ള പുതിയ കമ്മിറ്റി നിലവില്‍ വന്നു.പ്രസിഡന്റ് എഫ്.എം ഫൈസലിന്‍റെ അദ്ധ്യക്ഷതയിൽ ചേര്‍ന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ കോ-ഓർഡിനേറ്റർ ജഗത് കൃഷ്ണകുമാർ സ്വാഗതവും സെക്രട്ടറി ഷൈജു കന്‍പ്രത്ത് നന്ദിയും പറഞ്ഞു.യോഗത്തില്‍ വെച്ച് 2023 – 2025 കാലഘട്ടത്തിലേക്കുള്ള പുതിയ കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു. പുതിയ കമ്മിറ്റി ഭാരവാഹികളായി ജഗത് കൃഷ്ണകുമാർ (കോ_ഓഡിനേററര്‍) ,എഫ്.എം ഫൈസൽ (പ്രസിഡണ്ട്),ഷൈജു കമ്പ്രത്ത് (സെക്രട്ടറി ജനറല്‍),അരുൺ ജി നെയ്യാർ […]
Read More

വോയ്‌സ് ഓഫ് ആലപ്പി ഉമ്മൽഹസ്സം ഏരിയ കമ്മിറ്റി രൂപീകരിച്ചു.

വോയ്‌സ് ഓഫ് ആലപ്പി (ആലപ്പുഴ ജില്ലാ പ്രവാസി ഫോറം, ബഹ്‌റൈൻ) ഉമ്മൽഹസ്സം ഏരിയ കമ്മിറ്റിക്ക് രൂപം നൽകി. ഉമ്മൽഹസ്സത്തെ കോൺകോർഡ് ഓഫീസിൽ കൂടിയ യോഗത്തിൽ സെൻട്രൽ എക്സിക്യൂട്ടീവ് അംഗം ജേക്കബ് മാത്യു സ്വാഗതം പറഞ്ഞു. എക്സിക്യൂട്ടീവ് അംഗം ശിവാനന്ദൻ നാണു അധ്യക്ഷനായ യോഗം വോയ്‌സ് ഓഫ് ആലപ്പി ജനറൽ സെക്രട്ടറി ധനേഷ് മുരളി ഉൽഘാടനം ചെയ്‌തു. തുടർന്ന് എക്സിക്യൂട്ടീവ് അംഗങ്ങളായ ജിനു കൃഷ്‌ണൻ, ദീപക് തണൽ എന്നിവർ നിയന്ത്രിച്ച തെരഞ്ഞെടുപ്പിൽ ഏരിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. അനിയൻ നാണു […]
Read More

ആശയറ്റവരുടെ അത്താണി കെ എം സി സി: അബ്ബാസലി തങ്ങൾ

മനാമ: ജീവകാരുണ്യത്തിന് മാതൃക തീർത്ത കെ എം സി സി എന്നും ആശയറ്റുപോയവരുടെ അത്താണിയാണെന്ന് മലപ്പുറം ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ അഭിപ്രായപ്പെട്ടു.ഹ്രസ്വ സന്ദർശനാർത്ഥം ബഹ്‌റൈനിൽ എത്തിയ തങ്ങൾക്ക് മനാമ കെ എം സി സി ഓഡിറ്റോറിയത്തിൽ സംസ്ഥാന കമ്മറ്റി നൽകിയ സ്വീകരണത്തിന് സന്ദിപറഞ്ഞു കൊണ്ട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ എം സി സി അംഗങ്ങൾക്കുള്ള സോഷ്യൽ സെക്യൂരിറ്റി സ്‌കീമിൽ അർഹതപെട്ടവർക്കുള്ള പത്തു ലക്ഷം രൂപയുടെ സഹായം ചടങ്ങിൽ വെച്ഛ് […]
Read More

അടപ്പിച്ച ഭക്ഷ്യ സ്ഥാപനങ്ങൾക്ക് ഹൈജീന്‍ റേറ്റിംഗ് നിർബന്ധം; ഹെൽത്ത് കാർഡ് ഫെബ്രുവരി 1 മുതൽ

തിരുവനന്തപുരം: സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷയുടെ പേരിൽ അടപ്പിച്ച എല്ലാ ഭക്ഷ്യ സ്ഥാപനങ്ങളും ഹൈജീൻ റേറ്റിങ് എടുക്കണമെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്. സംസ്ഥാനത്ത് ഫെബ്രുവരി ഒന്നു മുതല്‍ ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാക്കുന്നതിനാല്‍ ഭക്ഷണം പാകം ചെയ്യുന്നതും വിതരണം ചെയ്യുന്നതും വില്‍പന നടത്തുന്നതുമായ എല്ലാ സ്ഥാപനങ്ങളിലേയും ഭക്ഷ്യ വസ്തുക്കള്‍ കൈകാര്യം ചെയ്യുന്ന എല്ലാ ജീവനക്കാരും ഹെല്‍ത്ത് കാര്‍ഡ് എടുക്കണമെന്നും അവർ വ്യക്തമാക്കി. ഭക്ഷണം കൈകാര്യം ചെയ്യുന്നവരിലൂടെ അപകടകാരികളായ വൈറസുകള്‍, ബാക്ടീരിയകള്‍ അടക്കമുള്ള സൂക്ഷ്മ ജീവികള്‍ പകര്‍ന്ന് രോഗമുണ്ടാകാന്‍ സാദ്ധ്യതയുണ്ട്. […]
Read More

ആംആദ്മി പാര്‍ട്ടി കേരള ഘടകത്തെ കേന്ദ്രനേതൃത്വം പിരിച്ചുവിട്ടു.

തിരുവനന്തപുരം ;ആംആദ്മി പാര്‍ട്ടി കേരള ഘടകത്തെ കേന്ദ്രനേതൃത്വം പിരിച്ചുവിട്ടു. പാര്‍ട്ടിയെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് സംഘടനാ ചുമതലയുള്ള ദേശീയ ജനറല്‍ സെക്രട്ടറി ഡോ.സന്ദീപ് പഥക്ക് അറിയിച്ചു. പുതിയ ഭാരവാഹികളെ പാര്‍ട്ടി ഉടന്‍ പ്രഖ്യാപിക്കുമെന്നും സന്ദീപ് വ്യക്തമാക്കി.ബുധനാഴ്ച തിരുവനന്തപുരത്ത് ചേരുന്ന നേതൃയോഗത്തില്‍ പുതിയ സംസ്ഥാന കമ്മിറ്റിയുടെ പ്രഖ്യാപനമുണ്ടാകുമെന്നാണ് വിവരങ്ങള്‍. ആംആദ്മി വാര്‍ത്താകുറിപ്പ് : ‘കേരളത്തില്‍ ആംആംആദ്മി പാര്‍ട്ടിയെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് നിലവിലുള്ള മുഴുവന്‍ സംഘടനാ സംവിധാനവും പിരിച്ചുവിട്ടുകൊണ്ട് കേന്ദ്രനേതൃത്വം വാര്‍ത്താകുറിപ്പ് പുറത്തുവിട്ടു. പുതിയ ഭാരവാഹികളെ […]
Read More

നടരാജന്റെ വിയോഗത്തിൽ കെപിഎഫ് അനുശോചനം രേഖപ്പെടുത്തി

മനാമ: കോഴിക്കോട് ജില്ലാ പ്രവാസി ഫോറം (കെപിഎഫ്) എക്സിക്യൂട്ടീവ് മെമ്പറായ ഷീജ നടരാജിന്റെ ഭർത്താവ് പാലയുള്ള പറമ്പിൽ നടരാജ് (58 ) നിര്യാണത്തിൽ കെപിഎഫ് ജമാൽ കുറ്റിക്കാട്ടിൽ (പ്രസിഡണ്ട്), ഹരീഷ്.പി.കെ (സെക്രട്ടറി), ഷാജി പുതുക്കുടി (ട്രഷറർ) എന്നിവരും എക്സിക്യുട്ടീവ് മെമ്പർമാരും ലേഡീസ് വിംഗും അനുശോചനം രേഖപ്പെടുത്തി. കഴിഞ്ഞ കുറെ വർഷങ്ങളായി ബഹ്റൈൻ പ്രവാസിയായ ഇദ്ദേഹം സ്വന്തമായി സൂപ്പർ മാർക്കറ്റ് നടത്തിവരുന്നതിനിടെ കഴിഞ്ഞ നാല് ദിവസമായി അസുഖം ബാധിച്ച് സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ അഡ്മിറ്റായിരുന്നു. മകൻ നവനീത് (ബി.ബി.എ […]
Read More

കോഴിക്കോട് സ്വദേശി ബഹ്റൈനില്‍ നിര്യാതനായി.

മനാമ: സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്സില്‍ ചികിത്സയിലായിരുന്ന കോഴിക്കോട് സ്വദേശി നിര്യാതനായി. വടകര പലയാട്ട്നട പാലയുള്ള പറമ്ബില്‍ നടരാജ് (58) ആണ് മരിച്ചത്.കഴിഞ്ഞ കുറെ വർഷങ്ങളായി ബഹ്റൈൻ പ്രവാസി ആയ ഇദ്ദേഹം സ്വന്തമായി സൂപ്പർ മാർക്കറ്റ് നടത്തിവരുന്നതിനിടെ കഴിഞ്ഞ നാല് ദിവസമായി അസുഖം ബാധിച്ച് സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ അഡ്മിറ്റായിരുന്നു.ഭാര്യ ഷീജ നടരാജന്‍: മകന്‍ നവനീത് (ബി.ബി.എ വിദ്യാര്‍ഥി, യൂണിഗ്രാഡ്).
Read More

ബഹ്റൈനില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ കൊല്ലം സ്വദേശി നിര്യാതനായി

മനാമ: ബഹ്റൈനില്‍ വാഹനാപകടത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന കൊല്ലം സ്വദേശി നിര്യാതനായി. കരുനാഗപള്ളി ശ്രീമന്ദിരത്തില്‍ രാജന്‍ ഗോപാലന്‍ (69) ആണ് മരിച്ചത്.മുഹറഖ് പെട്രോള്‍ പമ്ബിന് സമീപമുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ ഇദ്ദേഹം കിങ് ഹമദ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.സ്വകാര്യ കമ്ബനിയില്‍ ജീവനക്കാരനായിരുന്നു ഇദ്ദേഹം. മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുന്നതിനുള്ള നടപടികള്‍ പൂർത്തിയായി വരുന്നു.ഭാര്യ: പ്രസന്നരാജ്. മക്കള്‍: ശ്രുതിരാജ്, ശ്രീജരാജ്.
Read More

ഹാർട്ട്‌ കൂട്ടായ്മയുടെ അഞ്ചാം വാർഷികാഘോഷം അദില്യ ബാൻസങ് തായ് ഹാളിൽ വച്ച് നടന്നു.

‘ഒരുമിക്കാൻ ഒരു സ്നേഹതീരം’ എന്ന ആപ്ത വാക്യവുമായി കഴിഞ്ഞ അഞ്ചു വർഷമായി ബഹറിനിലെ സാമൂഹ്യ സാംസ്‌കാരിക സേവന മേഖലകളിൽ നിറഞ്ഞുനിൽക്കുന്ന സ്നേഹ കൂട്ടായ്മയുടെ അഞ്ചാമത്തെ വാർഷിക ആഘോഷത്തിന്റെ ഉത്ഘാടനം ബഹ്‌റൈൻ പാർലമെന്ററി അംഗമായ ഹസൻ ഈദ് ബുക്കമ്മാസ് നിർവഹിച്ചു. ചടങ്ങിൽ വിഷ്ടാഥിതി ആയ പ്രവാസി ഭാരതീയ സമ്മാൻ ജേതാവ് കെ ജി ബാബുരാജിനെ ആദരിച്ചു. അഞ്ചാം വാർഷികത്തിന് ആശംസകൾ അർപ്പിച്ചു കൊണ്ട് പ്രമുഖ സാമൂഹ്യ ജീവകാരുണ്യ പ്രവർത്തകനായ സയ്യിദ് ഹനീഫ, മീഡിയ വൺ ബ്യൂറോ ചീഫ് സിറാജ് […]
Read More