അയോധ്യ രാമക്ഷേത്രം ഉദ്ഘാടനം 2024 ജനുവരി 1ന് ;ആഭ്യന്തര മന്ത്രി അമിത് ഷാ
അയോധ്യ രാമക്ഷേത്രവുമായി ബന്ധപ്പെട്ട് നിർണായക പ്രഖ്യാപനവുമായി ആഭ്യന്തര മന്ത്രി അമിത് ഷാ.2024 ജനുവരി 1 ന് രാമക്ഷേത്രം ഉദ്ഘാടനം ചെയ്യുമെന്ന് ആഭ്യന്തര മന്ത്രി പ്രഖ്യാപിച്ചു.രാമക്ഷേത്രത്തിന്റെ പണി 2024 ന് മുൻപ് പൂർത്തിയാക്കുമെന്ന് അമിത് ഷാ പറഞ്ഞു ത്രിപുരയിലെ ബിജെപിയുടെ പ്രചരണ റാലിയിൽ വച്ചാണ് നിർണ്ണായക പ്രഖ്യാപനം നടത്തിയത്.രാമക്ഷേത്രം വൈകിച്ചത് കോൺഗ്രസ് ആണെന്നും അമിത് ഷാ കുറ്റപ്പെടുത്തി. കമ്മ്യൂണിസം ലോകത്ത് നിന്ന് അകന്നപ്പോൾ, കോൺഗ്രസ് രാജ്യത്ത് നിന്ന് അകന്നുവെന്നും,മൂന്ന് പതിറ്റാണ്ട് സിപിഐഎം സംസ്ഥാനം ഭരിച്ചിട്ടും പ്രശ്‌നങ്ങൾ പരിഹരിച്ചില്ല എന്നും […]