ബഹ്റൈനിൽ മഴ തുടരുമെന്നും തണുപ്പ് വർദ്ധിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ജനങ്ങളോട് സുരക്ഷിതരായിരിക്കണം എന്നും മുന്നറിയിപ്പ്
ബഹ്‌റൈനിൽ തുടർച്ചയായി പെയ്യുന്ന മഴയെ തുടർന്ന് ജനങ്ങളും വാഹനമോടിക്കുന്നവരും ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്. ഇന്നലെ രാവിലെ ഷോർട്ട് സർക്യൂട്ടിനെ തുടർന്ന് പുറത്തെ ഇലക്ട്രിക് ട്രാൻസ്ഫോർമർ ബോക്സിൽ തീ പടർന്നതിനെ തുടർന്ന് സിവിൽ ഡിഫൻസ് ഒരു സ്ത്രീയെ രക്ഷപ്പെടുത്തിയിരുന്നു.ഇന്നലെ പുലർച്ചെ ബഹ്‌റൈനിലെ വിവിധ സ്ഥലങ്ങളിൽ ശക്തമായ കാറ്റിനൊപ്പം ഇടിമിന്നലോടുകൂടിയ മഴ പെയ്തിരുന്നു. ഇത് സംബന്ധിച്ച് ഗതാഗത, ടെലികമ്മ്യൂണിക്കേഷൻ മന്ത്രാലയം മുന്നറിയിപ്പ് നൽകിയിരുന്നു. മഴക്കെടുതിയുമായി ബന്ധപ്പെട്ട അപകടങ്ങളെ നേരിടാൻ ബഹ്റൈനിലെ അടിയന്തര സേവനങ്ങൾ പൂർണ സജ്ജമാണ്.മഴ പെയ്യുന്നതിനാൽ ജാഗ്രത പാലിക്കാനും […]