Business & Strategy

GCC രൂപീകൃതമായിട്ട് 40 വർഷം: സ്റ്റാമ്പുകൾ പുറത്തിറക്കി ബഹ്റൈൻ

ഗൾഫ് സഹകരണ കൗൺസിൽ സ്ഥാപിതമായതിന്റെ 40-ാം വാർഷികത്തോടനുബന്ധിച്ച് ബഹ്റൈൻ സ്റ്റാമ്പുകൾ പുറത്തിറക്കി. നാല് ദീനാര്‍ വിലവരുന്ന എട്ട് സ്റ്റാമ്ബുകളാണ് ബഹ്റൈനില്‍ പുറത്തിറക്കിയത്. ഒരു ദീനാറിന്‍റെ സ്മരണികക്കവറും ഉണ്ടായിരിക്കും. ബഹ്റൈന്‍ പോസ്റ്റിന്‍റെ മ്യൂസിയത്തിലും മുഴുവന്‍ പോസ്റ്റ് ഓഫിസുകളിലും സ്റ്റാമ്ബ് ലഭിക്കുന്നതാണ്.1981ലാണ് ജി.സി.സി കൂട്ടായ്മ രൂപവത്കരിക്കപ്പെട്ടത്. ജി.സി.സി കൂട്ടായ്മ രൂപവത്കരണ സമയത്തുള്ള രാഷ്ട്രനേതാക്കളുടെ ചിത്രങ്ങളാണ് സ്റ്റാമ്ബിലുള്ളത്. മറ്റു ജി.സി.സി രാജ്യങ്ങളും ഈ മാസം തന്നെ സ്റ്റാമ്ബുകള്‍ ഇറക്കും. .
Read More

പ്രധാനമന്ത്രിയുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി

പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടിക്കാഴ്ച നടത്തി. ഇന്ന് രാവിലെ പ്രധാനമന്ത്രിയുടെ വസതിയിലെത്തിയാണ് മുഖ്യമന്ത്രി അദ്ദേഹത്തെ കണ്ടത്.ബഫര്‍ സോണ്‍, സില്‍വര്‍ലൈന്‍, സംസ്ഥാനത്തിന്‍റെ കടമെടുപ്പ് പരിധിയില്‍ വര്‍ധന തുടങ്ങിയ വിഷയങ്ങള്‍ ഇരുവരും ചര്‍ച്ച ചെയ്തുവെന്നാണ് സൂചന. സിപിഎം പൊളിറ്റ് ബ്യൂറോ യോഗത്തില്‍ പങ്കെടുക്കുന്നതിനാണ് മുഖ്യമന്ത്രി ഡ‍ല്‍ഹിയിലെത്തിയത്.
Read More

അമേരിക്കയില്‍ അതിശൈത്യം; മരണം 60 കടന്നു

വാഷിങ്ടണ്‍.. കടുത്ത മഞ്ഞുവീഴ്ചയിലും ശീതക്കാറ്റിലും വിറങ്ങലിച്ച്‌ അമേരിക്കയും ക്യാനഡയും. കഴിഞ്ഞ രണ്ടു ദിവസത്തിനുള്ളില്‍ മരണം 60 കടന്നതായി റിപ്പോര്‍ട്ട്.മരണസംഖ്യ ഉയര്‍ന്നേക്കും. റെയില്‍, റോഡ്, വ്യോമ ഗതാഗതം തടസ്സപ്പെട്ടതോടെ ക്രിസ്മസ് ആഘോഷങ്ങള്‍ അലങ്കോലമായി. അഞ്ചരക്കോടിയിലേറെ അമേരിക്കക്കാര്‍ അതിശൈത്യത്തിന്റെ പിടിയില്‍. രാജ്യത്ത് താപനില മൈനസ് 45 വരെ താഴ്ന്നു. രണ്ടരലക്ഷം വീടുകളില്‍ വൈദ്യുതി പുനഃസ്ഥാപിക്കാനായിട്ടില്ല. വൈദ്യുത നിലയങ്ങള്‍ വ്യാപകമായി തകരാറിലായി. രക്ഷാപ്രവര്‍ത്തകര്‍ക്ക് സ്ഥലത്തെത്താന്‍ സാധിക്കാത്തത് മരണസംഖ്യ കൂട്ടി.ന്യൂയോര്‍ക്കിലെ ബഫലോയില്‍ അതിശൈത്യം അതിതീവ്രം.ദേശീയപാതകള്‍ പലയിടത്തും അടച്ചിട്ടിരിക്കുകയാണ്. ആയിരക്കണക്കിന് വാഹനങ്ങള്‍ റോഡില്‍ മഞ്ഞില്‍ […]
Read More

ഫ്രണ്ട്‌സ് വനിതാ സമ്മേളനം, വിപുലമായ വാഹന സൗകര്യം ഏർപ്പെടുത്തി

മനാമ : “നവലോക നിർമിതിയിൽ സ്ത്രീകളുടെ പങ്ക്” എന്ന വിഷയത്തിൽ ഫ്രണ്ട്‌സ് സോഷ്യൽ അസോസിയേഷൻ വനിതാവിഭാഗം സംഘടിപ്പിക്കുന്ന സമ്മേളനത്തിന് വിപുലമായ വാഹന സൗകര്യം ഏർപ്പെടുത്തിയതായി സംഘാടകർ അറിയിച്ചു. ഡിസംബർ 30 വെള്ളിയാഴ്ച വൈകുന്നേരം 5 മണി മുതലാണ് സമ്മേളനം. മുഹറഖിലുള്ള അൽ ഇസ്ലാഹ് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന പരിപാടിയിൽ സാമൂഹിക – സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും. ബഹ്‌റൈനിന്റെ എല്ലാ ഭാഗത്തു നിന്നും വനിതകൾക്ക് സമ്മേളനത്തിന് എത്താനുള്ളവാഹന സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്. 38116807 ( മനാമ ), 33092096 […]
Read More

വിജയക്കുതിപ്പിൽ ബ്ലാസ്റ്റേഴ്സ്; ഒഡീഷയെ വീഴ്ത്തി.

കരുത്തരായ ഒഡീഷ എഫ്സിയെ ഒരു ഗോളിന് വീഴ്ത്തി ഐഎസ്എലില്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ ക്രിസ്മസ് സമ്മാനം. 86-ാം മിനിറ്റില്‍ സന്ദീപ് സിങ് തൊടുത്തെ ഹെഡറിലായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ ജയം. ഇതോടെ 11 കളിയില്‍ 22 പോയിന്റുമായി ബ്ലാസ്റ്റേഴ്സ് മൂന്നാം സ്ഥാനത്തേക്ക് കയറി. ഏഴാംജയമാണ്. ക്രിസ്മസ് രാവിനുശേഷം പന്ത് തട്ടാനെത്തിയ കേരള ബ്ലാസ്റ്റേഴ്സ് അവസാന കളിയില്‍നിന്ന് ഒരു മാറ്റം വരുത്തി. പ്രതിരോധത്തില്‍ നിഷുകുമാറിന് പകരം ക്യാപ്റ്റന്‍ ജെസെല്‍ കര്‍ണെയ്റോ തിരിച്ചെത്തി. സന്ദീപ് സിങ്, റുയ്വാ ഹോര്‍മിപാം, മാര്‍കോ ലെസ്‌കോവിച്ച് എന്നിവര്‍ തുടര്‍ന്നു. […]
Read More

ഇന്ത്യയിലേക്കുള്ള വിമാനയാത്ര പുതിയ കൊവിഡ് മാര്‍ഗനിര്‍ദേശങ്ങൾ പുറത്തിറക്കി എയർ ഇന്ത്യ

ന്യൂഡൽഹി: പുതിയ കൊവിഡ് മാര്‍ഗനിര്‍ദേശവുമായി എയര്‍ ഇന്ത്യ. യു.എ.ഇയില്‍ നിന്നും ഇന്ത്യയിലേക്കുള്ള യാത്രക്കാർക്കാണ് എയര്‍ ഇന്ത്യ പുതിയ മാര്‍ഗനിര്‍ദ്ദേശം പുറപ്പെടുവിച്ചത്. യാത്രക്കാര്‍ മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം. രണ്ടും നിര്‍ബന്ധമല്ലെങ്കിലും സുരക്ഷ മുന്‍നിര്‍ത്തി പാലിക്കണമെന്നാണ് നിര്‍ദ്ദേശം. രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ച സര്‍ട്ടിഫിക്കറ്റ് കയ്യില്‍ ഉണ്ടായിരിക്കണം. നാട്ടിലെത്തുമ്പോള്‍ കൊവിഡ് ലക്ഷണമുണ്ടെങ്കില്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തില്‍ വിവരം അറിയിക്കണമെന്നും എയര്‍ ഇന്ത്യയുടെ അറിയിപ്പില്‍ പറയുന്നു. മറ്റു ആർടിപിസിആർ പരിശോധന, എയർസുവിധ രജിസ്ട്രേഷൻ തുടങ്ങിയ നിർദേശങ്ങളൊന്നും എയർ ഇന്ത്യ […]
Read More

സന്തോഷ് ട്രോഫി ഫുട്‌ബോളിൽ കേരളത്തിന് വിജയത്തുടക്കം.രാജസ്ഥാനെ എതിരില്ലാത്ത ഏഴ് ഗോളുകള്‍ക്ക് തകര്‍ത്തു.

കോഴിക്കോട്: സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റില്‍ കേരളത്തിന് വിജയത്തുടക്കം. കോഴിക്കോട് ഇ.എം.എസ് സ്‌റ്റേഡിയത്തില്‍ നടന്ന ആദ്യ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ കേരളം രാജസ്ഥാനെ എതിരില്ലാത്ത ഏഴ് ഗോളുകള്‍ക്കാണ് തകര്‍ത്തത്.തുടക്കം മുതല്‍ ആക്രമണ ഫുട്‌ബോള്‍ ആണ് കേരളം രാജസ്ഥാനെതിരെ അഴിച്ച് വിട്ടത്. കേരളത്തിനായി വിഘ്‌നേഷ്, നരേഷ്, റിസ്വാന്‍ എന്നിവര്‍ ഇരട്ട ഗോളുകളും നിജോ ഗില്‍ബര്‍ട്ട് ഒരു ഗോളും നേടി. ആറാം മിനുറ്റില്‍ ഗില്‍ബര്‍ട്ടാണ് കേരളത്തിനായി ആദ്യ ഗോള്‍ നേടിയത്. പിന്നാലെ 12-ാം മിനുറ്റില്‍ വിഘ്‌നേഷും കേരളത്തിനായി വലകുലുക്കി. 20-ാം […]
Read More

ബഹ്‌റൈനിൽ പുതുവത്സര അവധി പ്രഖ്യാപിച്ചു

പുതുവത്സരദിനത്തോടനുബന്ധിച്ച് രാജ്യത്തിന്റെ മന്ത്രാലയങ്ങൾ, സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റുകൾ, പൊതു സ്ഥാപനങ്ങൾ എന്നിവയ്ക്ക് 2023 ജനുവരി 1 ഞായറാഴ്ച അവധിയായിരിക്കും.കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയാണ് 2023-ലെ പുതുവത്സര അവധിയെക്കുറിച്ച് സർക്കുലർ പുറത്തിറക്കിയത്.
Read More

ബസും കാറും കൂട്ടിയിടിച്ച്‌ ഒരു കുടുംബത്തിലെ നാലുപേര്‍ക്ക് ദാരുണാന്ത്യം

തൃശൂര്‍: വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ചു. തൃശൂര്‍ എടവില്‍ ഉച്ചയ്ക്ക് 12.45ഓടെയാണ് സംഭവം. ബസും കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കാര്‍ യാത്രക്കാരാണ് മരിച്ച നാലുപേരും. തൃശൂര്‍ എല്‍ത്തുരുത്ത് സ്വദേശികളാണ് ഇവര്‍.സെന്റ് തോമസ് കോളേജിലെ മുന്‍ അദ്ധ്യാപകന്‍ വിന്‍സന്റ് (61), ഭാര്യ മേരി (56), മേരിയുടെ സഹോദരന്‍ ജോര്‍ജ്, ബന്ധുവായ തോമസ് എന്നിവരാണ് മരിച്ചത്. രണ്ടുപേരുടെ മൃതദേഹങ്ങള്‍ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും മറ്റ് രണ്ടുപേരുടേത് ജില്ലാ ആശുപത്രിയിലും സൂക്ഷിച്ചിരിക്കുകയാണ്.
Read More

ശബരിമല മണ്ഡലപൂജ നാളെ; തങ്ക അങ്കി രഥ ഘോഷയാത്ര ഇന്ന് സന്നിധാനത്തെത്തും

ശബരിമല മണ്ഡല പൂജയ്ക്ക് അയ്യപ്പന് ചാർത്താനുള്ള തങ്ക അങ്കി രഥ ഘോഷയാത്ര ഇന്ന് സന്നിധാനത്തെത്തും. തങ്ക അങ്കി ചാർത്തിയുള്ള മഹാദീപാരാധന ഇന്ന് വൈകിട്ട് നടക്കും. നാളെയാണ് മണ്ഡലപൂജ. 24 നാണ് ആറൻമുള പാർത്ഥസാരഥി ക്ഷേത്രത്തിൽനിന്ന് തങ്ക അങ്കി ഘോഷയാത്ര പുറപ്പെട്ടത്. തങ്ക അങ്കി ഘോഷയാത്ര ഇന്ന് വൈകീട്ട് സന്നിധാനത്ത് എത്തും .പെരുന്നാട് നിന്ന് രാവിലെ ഏഴു മണിക്ക് തങ്ക അങ്കിയുമായുള്ള രഥം ശബരിമലയിലേക്ക് തിരിച്ചു .വൈകുന്നേരം 5.30ന് ശരംകുത്തിയിൽ വച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നേതൃത്വത്തിൽ ആചാരപൂർവം […]
Read More