പാക്ട് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
ബഹ്‌റൈനിലെ പാലക്കാട്ടുകാരുടെ കൂട്ടായ്മയായ പാലക്കാട് ആർട്സ് ആൻഡ് കൾച്ചറൽ തിയേറ്റർ( പാക്ട്) രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ സംഘടിപ്പിച്ച ക്യാമ്പിൽ 150 ലേറെ ആളുകൾ പങ്കെടുത്തു. കഴിഞ്ഞ പതിനെട്ട് വർഷമായി പാക്ട് രക്തദാന ക്യാമ്പുകൾ സംഘടിപ്പിച്ചു വരുന്നതായി ഭാരവാഹികൾ പറഞ്ഞു. ഇന്ത്യൻ സ്കൂൾ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ബിജു ജോർജ്,സാമൂഹ്യ പ്രവർത്തകരായ നിസാർ കൊല്ലം, മണിക്കുട്ടൻ, തണൽ മജീദ്, റഷീദ് മാഹി, അൻവർ നിലമ്പൂർ ,മൻഷീർ, അബ്ദുൽ സലാം എ.പി,ഒ ഐസിസി നേതാക്കളായ ബോബി പാറയിൽ, […]