ആര്ട്ട് ഓഫ് ലിവിങ് വാർഷികാഘോഷം ഇന്ത്യൻ അംബാസ്സഡർ ഉദ്‌ഘാടനം ചെയ്തു
മനാമ: ആര്ട്ട് ഓഫ് ലിവിങ് ബഹ്‌റൈൻ ചാപ്റ്ററിന്റെ അഭിമുഘ്യത്തിൽ ഇന്ത്യൻ എംബസിയുടെ സഹകരണത്തോടെ ആര്ട്ട് ഓഫ് ലിവിങ്ങിന്റെ നാല്പത്തഞ്ചാം വാർഷികവും ജീവനകലയുടെ ആചാര്യൻ ശ്രീശ്രീ രവിശങ്കറിന്റെ എഴുപതാം ജന്മദിനാഘോഷവും ഇന്ത്യൻ എംബസിയുടെ മൾട്ടി കൾച്ചറൽ ഹാളിൽ നടന്നു. 250 ലേറെ പേര് പങ്കെടുത്ത പരിപാടി ഇന്ത്യൻ അംബാസഡർ വിനോദ് കെ ജേക്കബ് ഉദ്‌ഘാടനം ചെയ്തു. ആര്ട്ട് ഓഫ് ലിവിങ്ങിന്റെ ബഹ്‌റൈനിലെ ജീവകാരുണ്യ പ്രവർത്തനങ്ങളെ ഉദ്‌ഘാടന പ്രസംഗത്തിൽ അംബാസ്സഡർ അഭിനന്ദിച്ചു. ആഘോഷപരിപാടിയിൽ സത്‌സംഗ്, ജപം, മെഡിറ്റേഷൻ തുടങ്ങി നിരവധി […]









