ജോഡോ അഭിയാന് 26 നിരീക്ഷകര്‍ ; തമിഴ്‌നാടിന്റെ ചുമതല കൊടിക്കുന്നില്‍ സുരേഷിന്
ഭാരത് ജോഡോ യാത്രയുടെ തുടര്‍ പ്രവര്‍ത്തനമായി നടത്തുന്ന ഹാത് സേ ഹാത് ജോഡോ അഭിയാന്‍ പരിപാടിയുടെ നടത്തിപ്പിന് വിവിധ സംസ്ഥാനങ്ങളിലേക്ക് 26 നിരീക്ഷകരെ എഐസിസി നിയമിച്ചു. കേരളത്തിലേയും ലക്ഷദ്വീപിലേയും ചുമതല തമിഴ്‌നാട്ടില്‍ നിന്നുള്ള എംപി തിരുനാവുക്കരസുവിനാണ്. കൊടിക്കുന്നില്‍ സുരേഷിനാണ് തമിഴ്‌നാടിന്റെ നിരീക്ഷണ ചുമതല. ജനുവരി 26 മുതലാണ് ഹാത് സേ ഹാത് ജോഡോ അഭിയാന്‍ പ്രചാരണ പരിപാടി ആരംഭിക്കുക