കേന്ദ്രത്തിന് ആശ്വാസം: നോട്ട് നിരോധനം സുപ്രീംകോടതി ശരിവച്ചു; വിയോജിച്ച് ജസ്റ്റീസ് നാഗരത്‌ന
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്‍റെ നോട്ട് നിരോധനം സുപ്രീംകോടതി ശരിവച്ചു. നോട്ട് നിരോധനം നടപടിക്രമങ്ങള്‍ പാലിക്കാതെയാണെന്നുള്ള ഹര്‍ജിക്കാരുടെ വാദം കോടതി തള്ളി.ഇത് ഭരണാഘടനാപരമായി തെറ്റായ നടപടിയല്ലെന്നും കോടതി നിരീക്ഷിച്ചു. അഞ്ചംഗ ഭരണഘടനാബെഞ്ചില്‍ നാലുപേര്‍ നിരോധനം ശരിവച്ചപ്പോള്‍ ജസ്റ്റീസ് ബി.വി. നാഗരത്‌ന വിധിയോട് വിയോജിച്ചു.ആര്‍ബിഐ ചട്ടം അനുസരിച്ച് ഏതെങ്കിലും സീരിസില്‍പെട്ട നോട്ട് നിരോധിക്കാന്‍ മാത്രമേ കേന്ദ്രത്തിന് അധികാരമുള്ളു എന്ന ഹര്‍ജിക്കാരുടെ വാദം കോടതി തള്ളി. ആര്‍ബിഐ ആക്‌ട് സെക്ഷന്‍ 26/2 പ്രകാരം ഏത് ശ്രേണിയില്‍പെട്ട നോട്ടും നിരോധിക്കാനുമുള്ള അധികാരം കേന്ദ്രത്തിനുണ്ടെന്ന് കോടതി […]