മെഗാ ഫെയറിനും ഫുഡ് ഫെസ്റ്റിവലിനും വൻ ജനത്തിരക്ക്. ഉല്ലാസ നഗരിയായി ഇന്ത്യൻ സ്‌കൂൾ ഗ്രൗണ്ട്.
മനാമ: ഇന്ത്യൻ സ്‌കൂൾ മെഗാ ഫെയറിന്റെ രണ്ടാം ദിനം ആസ്വദിക്കാൻ വ്യഴാഴ്ച വൈകീട്ട് വൻ ജനാവലി ഇസ ടൗൺ കാമ്പസിലേക്ക് ഒഴുകിയെത്തി. കോവിഡ് സൃഷ്ടിച്ച മൂന്നു വർഷത്തെ ഇടവേളക്കു ശേഷമാണ് ഇന്ത്യൻ സ്‌കൂളിൽ മെഗാഫെയർ നടക്കുന്നത്. അതുകൊണ്ടു തന്നെ അഭൂത പൂർവമായ ജനാവലിയാണ് ഇന്ത്യൻ സ്‌കൂളിൽ എത്തിയത്. ആവേശം അലതല്ലിയ അന്തരീക്ഷത്തിൽ ഇന്ത്യൻ അമ്പാസഡർ പിയുഷ് ശ്രീവാസ്തവ മെഗാഫെയർ ഫുഡ് ഫെസ്റ്റിവൽ നാട മുറിച്ച് ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി രവി കുമാർ ജെയിൻ, […]