ഐ.വൈ.സി.സി യൂത്ത് ഫെസ്റ്റ് 2025 സംഘാടന മികവും, ജനപങ്കാളിത്തവും കൊണ്ട് ശ്രദ്ധേയമായി
ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ്സ് (ഐ.വൈ.സി.സി.) ബഹ്‌റൈൻ, സുബി ഹോംസുമായി സഹകരിച്ചു സംഘടിപ്പിച്ച യൂത്ത് ഫെസ്റ്റ് 2025 പ്രമുഖ വ്യക്തികളുടെയും കലാകാരന്മാരുടെയും സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി. യുവഗായകൻ ഹനാൻ ഷാ ഉൾപ്പെടെയുള്ളവരുടെ കലാപ്രകടനങ്ങൾ പരിപാടിക്ക് ആവേശം പകർന്നു.ഐ.വൈ.സി.സി. ബഹ്‌റൈൻ ദേശീയ പ്രസിഡന്റ് ഷിബിൻ തോമസിന്റെ അധ്യക്ഷതയിൽ നടന്ന സാംസ്‌കാരിക സമ്മേളനം, മാത്യു കുഴൽനാടൻ എം.എൽ.എ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. സമകാലീന രാഷ്ട്രീയ വിഷയങ്ങളെക്കുറിച്ചും ഇന്ത്യൻ ജനാധിപത്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. മലപ്പുറം ഡി.സി.സി പ്രസിഡന്റ് വി.എസ്. […]









