Business & Strategy

അന്തരിച്ച മുതിർന്ന പ്രവാസി ഹൈദർ ഹാജിക്ക് ഖത്തറിലെ എം.ഇ.എസ് സ്കൂളിൽ വിവിധ സംഘടനകളുടെ അനുശോചനം

ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്ക്കൂൾ സ്ഥാപകരിൽ മുഖ്യനും ദീർഘകാലം പ്രസിഡൻ്റുമായിരുന്ന മുതിർന്ന ഖത്തർ പ്രവാസിയും സാമൂഹ്യസേവകനും വ്യവസായിയുമായിരുന്ന പി.പി. ഹൈദർ ഹാജിക്ക് ഖത്തറിലെ ഇന്ത്യൻ സമൂഹത്തിൻ്റെ ദുഖമായിമാറി.ഖത്തറിലെ പ്രശസ്തമായ എം. ഇ. എസ് ഇന്ത്യൻ സ്കൂളിൻ്റെ മുതിർന്ന വൈസ് പ്രസിഡൻ്റ് ഡോ കെ.പി നെജീബിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി ഹരീഷ് പാണ്ഡ്യ ,നോർക്ക റൂട്ട്സ് ചെയർമാൻ സി. ബി. റപ്പായി,ഐ സി സി പ്രസിഡൻ്റ് മണികണ്ഡൻ,ഐസിബിഎഫ് വൈസ്പ്രസിഡൻ്റ് ദീപക് ഷെട്ടി. ഇൻകാസ് […]
Read More

മുൻ മുഖ്യമന്ത്രി വി.എസ് അച്ചുതാനന്ദൻ്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ ബഹ്‌റൈൻ

കേരളത്തിൻ്റെ മുൻ മുഖ്യമന്ത്രിയും, പ്രതിപക്ഷ നേതാവുമായ വി എസ് അച്ചുതാനന്ദന് ആലപ്പുഴ ജില്ല പ്രവാസി അസോസിയേഷൻ അനുശോചനം രേഖപ്പെടുത്തി. പുന്നപ്രവയലാർ സമര നായകനും, മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ വി എസ് കർഷകരുടെയും സാധാരണക്കാരുടെയും അവകാശങ്ങൾക്കായി ജീവിതം സമർപ്പിച്ച മഹാനായ നേതാവായിരുന്നു. തൊഴിലാളികളുടെ അവകാശങ്ങൾക്കായി എന്നും നിലകൊണ്ട വി.എസിന്റെ നിര്യാണത്തിൽ ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ ബഹ്‌റൈൻ അതിയായ ദുഃഖം രേഖപ്പെടുത്തുന്നു. അതൊടൊപ്പം കുടുംബത്തിൻ്റേയും, നാടിൻ്റെയും ദുഖഃത്തിൽ പങ്കുചേരുന്നു.
Read More

മുൻ കേരള മുഖ്യമന്ത്രി അച്യുതാനന്ദൻ്റെ നിര്യാണത്തിൽ ബഹറൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം അനുശോചനം രേഖപ്പെടുത്തി

ഉറച്ച നിലപാടുകൾ കൊണ്ടും സത്യസന്ധമായ രാഷ്ട്രീയ പ്രവർത്തനങ്ങളിലൂടെയും ജന ഹൃദയങ്ങളിൽ ചിര പ്രതിഷ്ഠ നേടിയ നേതാവായിരുന്നു ദീർഘകാലം ജന പ്രതിനിധിയും കേരളത്തിൻറെ മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ആയിരുന്ന വിഎസ് അച്യുതാനന്ദൻ എന്ന് ബി.എം.ഡി.എഫ് ഭാരവാഹികൾ അനുശോചന പത്രക്കുറിപ്പിൽ അറിയിച്ചു. ജീവിതത്തിൽ ഉടനീളം ആദർശ ധീരമായ നിലപാടുകൾ എടുത്തുകൊണ്ട് മാതൃകാപരമായ രാഷ്ട്രീയ പ്രവർത്തനം നടത്തിയ വി.എസ് എക്കാലത്തും സ്മരിക്കപ്പെടുമെന്നും ബഹറൈൻ മലപ്പുറം ഡിസ്ട്രിക് ഫോറം എക്സിക്യൂട്ടീവ് കമ്മിറ്റി അഭിപ്രായപ്പെട്ടു. പരിസ്ഥിതിക്ക് കോട്ടം തട്ടുന്ന നിർമ്മാണ പ്രവർത്തനങ്ങൾക്കും കയ്യേറ്റങ്ങൾക്കുമൊക്കെ […]
Read More

വോയ്‌സ് ഓഫ് ആലപ്പി ഉമ്മൽഹസ്സം ഏരിയ കുടുംബസംഗമം സംഘടിപ്പിച്ചു.

വോയ്‌സ് ഓഫ് ആലപ്പി ഉമ്മൽ ഹസ്സം -സിത്ര ഏരിയ കമ്മറ്റി കുടുംബ സംഗമം സംഘടിപ്പിച്ചു. ടുബ്ലിയിലെ ലയാലി വില്ലയിൽ വച്ച് നടന്ന പരിപാടിയിൽ അംഗങ്ങളും, കുടുംബാംഗങ്ങളും ഉൾപ്പടെ നൂറോളം പേർ പങ്കെടുത്തു. ഗാനസന്ധ്യ, ഗെയ്മുകൾ, ലൈവ് കിച്ചൻ, സ്വിമ്മിംഗ് പൂൾ തുടങ്ങിയ വിനോദ പരിപാടികൾ കുടുംബസംഗമത്തിന്റെ ഭാഗമായി ഒരുക്കിയിരുന്നു. ഏരിയ സെക്രട്ടറി ശരത് ശശി സ്വാഗതം പറഞ്ഞ ചടങ്ങിൽ ഏരിയ പ്രസിഡണ്ട് അനിയൻ നാണു അധ്യക്ഷനായി. സെൻട്രൽ കമ്മറ്റി പ്രതിനിധികളായി വൈസ് പ്രസിഡൻറ് അനൂപ് ശശികുമാർ, ജോയിൻ […]
Read More

അയൽവീട്ടുകാരുടെ അസഭ്യവർഷം; തിരുവനന്തപുരത്ത് 18കാരി തൂങ്ങിമരിച്ച നിലയിൽ

അയൽവീട്ടുകാരുടെ അസഭ്യവർഷത്തിന് പിന്നാലെ വിദ്യാർത്ഥിനിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. വിഴിഞ്ഞം വെങ്ങാനൂർ വെണ്ണിയൂരിൽ ഐടിഐ വിദ്യാർഥിനിയാണ് വീടിനുള്ളിൽ തൂങ്ങിമരിച്ചത്. വെണ്ണിയൂർ നെല്ലിവിള നെടിഞ്ഞൽ കിഴക്കരിക് വീട്ടിൽ അജുവിന്റെയും സുനിതയുടെയും മകൾ അനുഷ (18) ആണ് മരിച്ചത്. അയൽവീട്ടുകാരുടെ അസഭ്യവർഷത്തെ തുടർന്ന് മനസ് വിഷമിച്ചാണ് ആത്മഹത്യെന്നാണ് ബന്ധുക്കൾ പരാതി നൽകിയത്. അയൽവക്കത്തെ സ്ത്രീ ഉൾപ്പെടെയുള്ള ആളുകൾ അനുഷയെ അസഭ്യവർഷം നടത്തിയെന്നും അതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും കാണിച്ച് പിതാവ് വിഴിഞ്ഞം പൊലീസിൽ പരാതി നൽകി. സംഭവസമയം അനുഷയും രോഗിയായ […]
Read More

വി.എസ് അച്യുതാനന്ദൻ്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി കെ.പി. എഫ്

കേരളത്തിൻ്റെ മുൻ മുഖ്യമന്ത്രിയും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെ സ്ഥാപക നേതാക്കളിൽ ഒരാൾ കൂടിയായ വേലിക്കകത്ത് ശങ്കരൻ അച്യുതാനന്ദൻ എന്ന കേരളക്കരയുടെ സ്വന്തം വി.എസ്സിൻ്റെ അകാല വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി കോഴിക്കോട് ജില്ലാ പ്രവാസി ഫോറം (കെ.പി. എഫ് ബഹ്റൈൻ). അദ്ദേഹത്തിൻ്റെ വിയോഗം കേരളജനതക്ക് വലിയ നഷ്ടമാണുണ്ടാക്കിയതെന്നും പകരം വെക്കാനില്ലാത്ത നേതാവിനെയാണ് നഷ്ടമായതെന്നും അനുശോചന സന്ദേശത്തിൽ പ്രസിഡണ്ട് സുധീർ തിരുന്നിലത്ത് അഭിപ്രായപ്പെട്ടു.കരുത്തനായ സമര പോരാട്ട നായകനായ വി.എസ്സ് സാധാരക്കാരൻ്റെ പ്രശ്നങ്ങളിൽ നേരിട്ട് ഇടപെടുന്ന നേതാവായിരുന്നെന്ന് ജനറൽ സെക്രട്ടറി അരുൺ പ്രകാശ് […]
Read More

അർജന്റീന ഫുട്ബോൾ ടീം കേരളത്തിലെത്തിയേക്കും, ഇന്ത്യയിൽ ആരാധകരുള്ളത് ഏറെ സന്തോഷം

അർജന്റീന ഫുട്ബോൾ ടീം കേരളത്തിൽ കളിക്കാൻ സാധ്യത. ഇതുസംബന്ധിച്ച ചർച്ചകൾ നടക്കുകയാണെന്ന് ടീം മാർക്കറ്റിങ് ഡയറക്ടർ ലിയാൻഡ്രോ പീറ്റേഴ്സൺ വ്യക്തമാക്കി. കേരളത്തിൽ കളിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. മന്ത്രിമാരുമായി ഇക്കാര്യത്തിൽ ചർച്ച നടക്കുന്നുണ്ട്. ഞങ്ങളുടെ ടീമിന് ഇന്ത്യയിൽ ഇത്രയും ആരാധകരുണ്ടെന്നത് അഭിമാനമാണ്. അവർക്ക് മുന്നിൽ കളിക്കാൻ ആഗ്രഹമുണ്ട്. സർക്കാരുമായി ചർച്ചകൾ നടക്കുകയാണെന്നും ലോകകപ്പിന് മുൻപുതന്നെ കേരളത്തിൽ കളിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഒക്ടോബറിൽ ലയണൽ മെസ്സിയും ടീമും കേരളത്തിൽ കളിക്കാനെത്തുമെന്ന് ഈവർഷമാദ്യമാണ് കായികമന്ത്രി വി. അബ്ദുറഹ്‌മാൻ പ്രഖ്യാപിച്ചത്. […]
Read More

വി എസ് അച്യുതാനന്ദന്റെ വിയോഗത്തിൽ അനുശോചിച്ച്‌ പ്രിയങ്കാ ഗാന്ധി,രാഹുൽ ഗാന്ധി

വി.എസ് കേരളത്തിനും രാജ്യത്തിനും നൽകിയ സംഭാവനകൾ വരുംകാലങ്ങളിൽ ഓർമിക്കപ്പെടുമെന്ന് പ്രിയങ്കാ ഗാന്ധി. കുടുംബത്തെയും വി.എസിന്റെ ജീവിതം സ്പർശിച്ച എല്ലാവരെയും അനുശോചനം അറിയിക്കുന്നുവെന്ന് പ്രിയങ്കാ ഗാന്ധി ഫേസ്ബുക്കിൽ കുറിച്ചു. നീതിക്കും ജനാധിപത്യത്തിനും വേണ്ടി അക്ഷീണം ശബ്ദമുയർത്തിയിരുന്ന സഖാവ് വി എസ് അച്യുതാനന്ദന്റെ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നുവെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും സമൂഹമാധ്യമമായ എക്സിൽ കുറിച്ചു.ദരിദ്രരുടെയും അരികുവൽക്കരിക്കപ്പെട്ടവരുടെയും സംരക്ഷണത്തിനായി നിലകൊണ്ട വിഎസ്, പരിസ്ഥിതി, പൊതുജനക്ഷേമ വിഷയങ്ങളിൽ ധീരമായ തീരുമാനങ്ങളിലൂടെ തത്വാധിഷ്ഠിത രാഷ്ട്രീയ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും രാഹുൽ […]
Read More

മനുഷ്യമനസുകളിലെ യാർത്ഥ കമ്മ്യൂണിസ്റ്റ്കാരൻ;എൻ.ആർ.ഐ. കൗൺസിലിന്റെ അനുശോചനം

കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അന്ത:സത്ത ഉൾക്കൊണ്ട് സൂര്യ തേജസ്സായി മിന്നിത്തിളങ്ങിയ രാഷ്ട്രീയ നേതാവാണ് വി.എസ് അച്യുതാനന്ദൻ എന്ന ധീരനായ കർമ്മയോഗിയെന്നു എൻ.ആർ ഐ കൗൺസിൽ ഓഫ് ഇന്ത്യയുടെ സെൻട്രൽ എക്സിക്യൂട്ടിവ് ഫോറത്തിന്റെ അനുശോചന പ്രമേയം ചൂണ്ടിക്കാട്ടി. മനുഷ്യനു വേണ്ടി കമ്യൂണിസ്റ്റ്കാരനായി മണ്ണിനും തൊഴിലാളി വർഗ്ഗത്തിന്റെ മോചനത്തിനും വേണ്ടി യത്നിച്ച വിഎസ്സെന്ന സമര പോരാളി സി.പി.എമ്മിന്റെ സ്ഥാപകൻ കൂടിയാണ്. 32 സ്ഥാപകരിൽ ഏറ്റവും ഒടുവിലത്തെ കണ്ണിയാണു വി.എസ്.ന്റെ മരണത്തോട് നഷ്ടപ്പെട്ടത്. സി.പി.എമ്മിന്റെ ആവിർഭാവ പോരാളികളെല്ലാം ഓർമ്മയിലായി. നഷ്ടപ്പെട്ടതിനെക്കുറിച്ചു ചിന്തിക്കാതെ നഷ്ടം […]
Read More

വേരറിവ് നേരറിവ് – അധ്യാപക പരിശീലനം ഇന്ന്(ജൂലൈ 22 )

മലയാളം മിഷൻ ബഹ്റൈൻ ചാപ്റ്ററിൻ്റെയും ബഹ്റൈൻ കേരളീയ സമാജം മലയാളം പാഠശാലയുടെയും ആഭിമുഖ്യത്തിൽ മലയാളം മിഷൻ അധ്യാപകർക്കായി സംഘടിപ്പിക്കുന്ന പരിശീലനക്കളരി “വേരറിവ് നേരറിവ് ” ഇന്നു നടക്കും.വൈകുന്നേരം 7 മണി മുതൽ 9 മണി വരെ സമാജം ബാബു രാജൻ ഹാളിലാണ് പരിശീലനം. പ്രമുഖ നാടക- നാടൻകലാ പ്രവർത്തകനും. പരിശീലകനും,ഷോർട്ട് ഫിലിം – ഡോക്യുമെൻ്ററി സംവിധായകനും കേരള ഫോക് ലോർ അക്കാദമി യുവപ്രതിഭ പുരസ്ക്കാര ജേതാവുമായ .ഉദയൻ കുണ്ടംകുഴി പരിശീലനത്തിന് നേതൃത്വം നൽകും. ആശയാവതരണ രീതി അവലംബിച്ചുള്ള […]
Read More