ലോകകപ്പ്: മത്സരങ്ങളുടെ തത്സമയ സംപ്രേഷണത്തിന് സൗദി വിലക്കേര്‍പ്പെടുത്തിയെന്ന വാർത്തകൾ വാസ്തവ വിരുദ്ധം.
റിയാദ്: ഖത്തർ ലോകകപ്പ് ഫുട്‌ബോള്‍ മത്സരങ്ങളുടെ തത്സമയ സംപ്രേഷണത്തിന് സൗദി വിലക്കേര്‍പ്പെടുത്തിയെന്ന രീതിയില്‍ പ്രചരിക്കുന്ന വാർത്തകൾ വാസ്തവ വിരുദ്ധം. ടോഡ്.ടിവി എന്ന മൊബൈല്‍ ആപ്പ് വഴിയുള്ള ഓണ്‍ലൈന്‍ സ്ട്രീമിംഗ് മാത്രമാണ് തടസ്സപ്പെടുന്നത്. ഇതിന് സര്‍ക്കാര്‍ അനുമതിയില്ലാത്തതാണ് തടസ്സപ്പെടാന്‍ കാരണമെന്നാണ് അറിയുന്നത്. ടോഡ്.ടിവി എന്ന സ്ട്രീമിംഗ് പ്ലാറ്റ് ഫോമിന്റെ ഉടമകള്‍ ഖത്തര്‍ ലോകകപ്പിന്റെ ഔദ്യോഗിക സംപ്രേഷണ അനുമതിയുള്ള ബിഇന്‍ സ്‌പോര്‍ട്‌സ് തന്നെയാണ്. എന്നാല്‍ ബിഇന്‍ സ്‌പോര്‍ട്‌സോ സഊദി അധികൃതരോ ഇതു സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പൊന്നും നല്‍കിയിട്ടില്ല. സഊദി അറേബ്യയില്‍ ബിഇന്‍ […]