Business & Strategy

കേരളത്തിൽ തദ്ദേശ വാര്‍ഡുകളില്‍ ഉപതെരഞ്ഞെടുപ്പ് ഫെബ്രുവരി 28ന്

കേരളത്തിലെ 12 ജില്ലകളിലെ 28 തദ്ദേശ വാര്‍ഡുകളില്‍ ഫെബ്രുവരി 28ന് ഉപതെരഞ്ഞെടുപ്പ് നടത്തുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണര്‍ എ.ഷാജഹാന്‍ അറിയിച്ചു. ഇടുക്കി കാസർഗോഡ് ഒഴുകിയുള്ള ജില്ലകളിലാണ് തിരഞ്ഞെടുപ്പ് നടത്തുക.വിജ്ഞാപനം ഫെബ്രുവരി രണ്ടിന് പുറപ്പെടുവിക്കും. നാമനിര്‍ദേശ പത്രിക ഒമ്ബത് വരെ സമര്‍പ്പിക്കാം. സൂക്ഷ്മപരിശോധന 10ന് നടത്തും. 13 വരെ പത്രിക പിന്‍വലിക്കാം. മാര്‍ച്ച്‌ ഒന്നിനാണ് വോട്ടെണ്ണല്‍.23 ഗ്രാമപഞ്ചായത്ത് വാര്‍ഡുകള്‍, രണ്ട് മുനിസിപ്പാലിറ്റി വാര്‍ഡുകള്‍, കൊല്ലം കോര്‍പറേഷനിലെ മീനത്തുചേരി വാര്‍ഡ്, പാലക്കാട് ജില്ല പഞ്ചായത്തിലെ ആലത്തൂര്‍ വാര്‍ഡ്, തൃശ്ശൂര്‍ തളിക്കുളം […]
Read More

കെ ആർ നാരായൺ ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥി പ്രശ്‌നം ; കമ്മീഷനെ പിന്തുണച്ച് മന്ത്രി ആർ ബിന്ദു

കെ ആർ നാരായൺ ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥി പ്രശ്‌നം പഠിക്കാൻ നിയോഗിച്ച കമ്മീഷനെ പിന്തുണച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. ഡയറക്ടർ ശങ്കർ മോഹനെതിരെയുള്ള രണ്ട് കമ്മീഷനുകളുടെയും കണ്ടെത്തൽ സമാനമായിരുന്നു എന്ന് മന്ത്രി പ്രതികരിച്ചു. അടൂർ ഗോപാല കൃഷ്ണന്റെ രാജിയെ ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥികളും വനിതാ ജീവനക്കാരും സ്വാഗതം ചെയ്തു.പരാതികൾ അന്വേഷിക്കാൻ സർക്കാർ നിയോഗിച്ച അന്വേഷണ കമ്മിഷൻ കാര്യമായി അന്വേഷിച്ചില്ലെന്നായിരുന്നു അടൂർ ഗോപാലകൃഷ്ണന്റെ ആരോപണം. എന്നാൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു ഈ ആരോപണം തള്ളി.സമരങ്ങൾക്ക് പിന്നിലെ […]
Read More

ഇടുക്കിയിലെ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട വാച്ചറുടെ മകൾക്ക് സർക്കാർ ജോലി നൽകും; വനംമന്ത്രി എ കെ ശശീന്ദ്രൻ

കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട വാച്ചറുടെ മകൾക്ക് സർക്കാർ ജോലി നൽകുമെന്ന് വനംമന്ത്രി എ കെ ശശീന്ദ്രൻ. ഇടുക്കി കാട്ടാന ആക്രമണത്തിൽ മരിച്ച ശക്തിവേലിന്റെ കുടുംബത്തിന് 15 ലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു.ഇടുക്കിയിലെ കാട്ടാന ശല്യം ആവശ്യമെങ്കിൽ മയക്കുവെടിയെന്ന് വനംമന്ത്രി എ കെ ശശീന്ദ്രൻ. നിരീക്ഷിച്ച ശേഷമാകും തുടർനടപടിയെന്ന് മന്ത്രി പറഞ്ഞു. മയക്കുവെടി വച്ച് കാട്ടാനകളെ പിടിക്കുന്ന കാര്യം പരിഗണനയിൽ.വയനാട്ടിൽ നിന്നും ഡോ അരുൺ സക്കറിയയുടെ നേതൃത്വത്തിൽ സംഘം ഇടുക്കിയിലെത്തും. […]
Read More

തീവ്രന്യൂനമര്‍ദ്ദം; കേരളത്തിൽ ഇന്നും നാളെയും മഴയ്ക്ക് സാദ്ധ്യത

ബംഗാള്‍ ഉള്‍ക്കടലിലെ തീവ്രന്യൂനമര്‍ദ്ദത്തിന്റെ ഫലമായി കേരളത്തിൽ ഇന്നും നാളെയും മഴയ്ക്ക് സാദ്ധ്യത.തെക്കന്‍, മദ്ധ്യ-കേരളത്തിലെ കിഴക്കന്‍ മേഖലകളിലുമാണ് കൂടുതല്‍ മഴ ലഭിക്കുക. തിരുവനന്തപുരത്തിന് സമാന്തരമായി കിഴക്ക് ബംഗാള്‍ ഉള്‍ക്കടലില്‍ സ്ഥിതി ചെയ്യുന്ന തീവ്ര ന്യൂനമര്‍ദ്ദം പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച്‌ നാളെയോടെ ശ്രീലങ്കയില്‍ പ്രവേശിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു
Read More

മെനാ മേഖലയിലെ മികച്ച 50 റസ്റ്റോറന്റുകളുടെ പട്ടികയിൽ ഇടം നേടി ബഹ്‌റൈൻ : ബഹ്‌റൈനിലെ ഏറ്റവും മികച്ച റെസ്റ്റോറൻറ് ഫ്യൂഷൻസ് ബൈ ടാ

മിഡിൽ ഈസ്റ്റിലെയും നോർത്ത് ആഫ്രിക്കയിലെയും 2023-ലെ മികച്ച 50 റെസ്റ്റോറന്റുകളുടെ പട്ടികയിൽ ബഹ്‌റൈനിൽ നിന്നുള്ള റസ്റ്റോറന്റുകളും ഇടം നേടി. മികച്ച മൂന്ന് റെസ്റ്റോറന്റുകളിൽ ഒന്നായി ബഹ്‌റൈൻ ഫ്യൂഷൻസ് ബൈ ടാലയെ തിരഞ്ഞെടുത്തു. മൂന്നാം സ്ഥാനമാണ് ഫ്യൂഷൻസ് ബൈ ടാലക്ക് ലഭിച്ചിരിക്കുന്നത് . ബഹ്റൈൻ റസ്റ്റോറന്റുകളായ കട്ട് ബൈ വുൾഫ് ഗാങ് പക്ക് 25ാം സ്ഥാനവും, മാസ്സോ 31 ആം സ്ഥാനവും കരസ്ഥമാക്കി. മികച്ച റെസ്റ്റോറന്റായി ദുബായിലെ ഓർഫാലി ബ്രോസ് ബിസ്ട്രോ തിരഞ്ഞെടുക്കപ്പെട്ടു. അബുദാബിയിൽ നടന്ന , മിഡിൽ […]
Read More

ഇന്ത്യ അതിവേഗം വളരുന്ന പ്രധാന സമ്പദ്‌വ്യവസ്ഥയായി തുടരും: നിർമല സീതാരാമൻ ,ബജറ്റ് അവതരണം നാളെ

ഇന്ത്യ അതിവേഗം വളരുന്ന പ്രധാന സമ്പദ്‌വ്യവസ്ഥയായി തുടരുമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. പാർലമെന്റിൽ ബജറ്റിന് മുമ്പുള്ള സാമ്പത്തിക സർവേ റിപ്പോർട്ട് അവതരിപ്പിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി. ബജറ്റ് സമ്മേളനം ഇന്ന് ആരംഭിച്ചു. രാജ്യം നടപ്പ് സാമ്പത്തിക വര്‍ഷം ഏഴ് ശതമാനം വളര്‍ച്ച നേടുമെന്ന് സാമ്പത്തിക സര്‍വെ. അടുത്ത സാമ്പത്തിക വർഷം ഇന്ത്യയുടെ വളർച്ചാനിരക്ക് കുറയുമെന്നും സാമ്പത്തിക സർവേ പറയുന്നു. ഈ സാമ്പത്തിക വർഷം ഏഴു ശതമാനമായിരിക്കുന്ന വളർച്ചാനിരക്ക് അടുത്ത വർഷം 6-6.8 ശതമാനമായി കുറയുമെന്നാണ് കേന്ദ്ര ധനകാര്യമന്ത്രി […]
Read More

ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയവുമായി സഹകരിച്ച് പരിശോധനകൾ ശക്തമാക്കി ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി :ലക്ഷ്യം തൊഴിൽ വിപണി സംരക്ഷണം

ന്യായവും ,സുസ്ഥിരവുമായ തൊഴിൽ വിപണി സംരക്ഷിക്കുന്നതിനായി ലേബർ മാർക്കറ്റിലെ നിയമവിരുദ്ധമായ നടപടികൾക്കെതിരെ , സംയുക്തമായി പരിശോധന കാമ്പെയ്‌നുകൾ ശക്തമാക്കാക്കുകയാണ് ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റിയും, ബഹ്റൈൻ ആഭ്യന്തര മന്ത്രാലയവും. ഇതിന്റെ ഭാഗമായി എൽഎംആർഎ മൂന്ന് സംയുക്ത പരിശോധന കാമ്പെയ്‌നുകൾ നടത്തി. നാഷണാലിറ്റി പാസ്‌പോർട്ട് ആൻഡ് റെസിഡൻസ് അഫയേഴ്‌സ് ഗവർണറേറ്റിലെ ബന്ധപ്പെട്ട പോലീസ് ഡയറക്ടറേറ്റ് എന്നിവയുമായി ഏകോപിപ്പിച്ച് നോർത്തേൺ ഗവർണറേറ്റിലും,ജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രൈം ഡിറ്റക്ഷൻ ആന്റ് ഫോറൻസിക് എവിഡൻസ്, ജനറൽ ഡയറക്ടറേറ്റ് ഓഫ് വെർഡിക്റ്റ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് […]
Read More

ജിസിസി ഐക്യത്തിന് ബഹ്റൈൻ പ്രതിജ്ഞാബദ്ധമെന്ന് മന്ത്രി സഭായോഗത്തിൽ ബഹ്റൈൻ രാജാവ്

ഗുദൈബിയ കൊട്ടാരത്തിൽ നടന്ന മന്ത്രിസഭ യോഗത്തിൽ ബഹ്റൈൻ രാജാവ് ഹിസ് മജസ്റ്റി ഹമദ് ബിൻ ഈസ അൽ ഖലീഫ അധ്യക്ഷത വഹിച്ചു.രാജ്യത്തിന്റെ വിപുലമായ നേട്ടങ്ങളെ രാജാവ് അഭിനന്ദിക്കുകയും സർക്കാരിന്റെ പ്രകടനങ്ങളെ പ്രശംസിക്കുകയും ചെയ്തു.ബഹ്റൈൻ സര്‍ക്കാറിന്‍റെ വിവിധ പദ്ധതികള്‍ വിജയത്തിലെത്തുന്നതില്‍ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ് പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫയുടെ ഇടപെടല്‍ ശ്രദ്ധേയമായതായും അദ്ദേഹം വിലയിരുത്തി. ജിസിസി രാജ്യങ്ങൾക്കിടയിൽ ഐക്യം കാത്തുസൂക്ഷിക്കുകയും പ്രാദേശിക സുരക്ഷ നിലനിർത്തുകയും ചെയ്യേണ്ടതിന്റെ ആവശ്യകത ബഹ്‌റൈൻ രാജാവ് യോഗത്തിൽ […]
Read More

അടൂര്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ സ്ഥാനം രാജിവച്ചു; വിവാദങ്ങളില്‍ അതൃപ്തി

തിരുവനന്തപുരം: കെ.ആര്‍. നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ രാജിവച്ചു. ഡയറക്ടര്‍ ശങ്കര്‍ മോഹന്റെ രാജിയിലേക്ക് നയിച്ച വിവാദങ്ങളില്‍ അടൂര്‍ അതൃപ്തനായിരുന്നു. അതേസമയം, അടൂര്‍ തുടരണമെന്നായിരുന്നു സര്‍ക്കാരിന്റെ താല്‍പര്യം. അടൂരിനെ അനുനയിപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമം തുടര്‍ന്നിരുന്നു. കെ.ആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ ചെയര്‍മാന്‍ എന്ന നിലയില്‍ മാര്‍ച്ച് 31 വരെയാണ് അടൂരിന്റെ കാലാവധി. വിവാദങ്ങളെത്തുടര്‍ന്ന് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടര്‍ സ്ഥാനം ശങ്കര്‍ മോഹന്‍ രാജിവയ്ച്ചതിന് പിന്നാലെ അടൂരും രാജിവയ്ക്കാന്‍ ആലോചിച്ചിരുന്നു. മുഖ്യമന്ത്രിയടക്കം അടൂരിനെ പിന്തുണച്ച് പിന്നാലെ […]
Read More

ഇന്ത്യ ലോകത്തിന്റെ തന്നെ മാതൃക എന്ന് പാർലമെന്റ് ബജറ്റ് സമ്മേളനത്തിൽ രാഷ്ട്രപതി

ഇന്ത്യ ലോകത്തിന്റെ തന്നെ മാതൃകയെന്ന് രാഷ്‌ട്രപതി ദ്രൗപതി മുർമു. ഇന്ത്യ ആത്മവിശ്വാസത്തിന്റെ പരകോടിയിലാണ്. ലോകത്ത് ഏറ്റവും വേഗത്തിൽ വളരുന്ന രാജ്യമാണ് ഇന്ത്യ. പാർലമെന്റ് ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കമായി.പുതിയ രാഷ്ടപതിയുടെ ആദ്യ അഭിസംബോധനയാണ് നടന്നത്. ഇത് സന്തോഷ നിമിഷമെന്ന് ദ്രൗപതി മുർമു പറഞ്ഞു.സ്വാതന്ത്ര്യത്തിന്റെ അമൃത കാലമാണിതെന്ന് ദ്രൗപതി മുർമു പറഞ്ഞു. പുതിയ ഇന്ത്യയുടെ നിർമ്മാണം, ആത്മനിർഭരമായ ഇന്ത്യയാണ് ലക്ഷ്യമെന്ന് രാഷ്‌ട്രപതി പറഞ്ഞു. ഇന്ത്യയുടെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് ആയിരിന്നു രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം.ജനങ്ങൾ ആഗ്രഹിച്ചത് സുസ്ഥിര ഭരണം അത് […]
Read More