Business & Strategy

നടൻ വിനായകൻ അറസ്റ്റിൽ

കൊച്ചി: നടൻ വിനായകൻ അറസ്റ്റിൽ. മദ്യപിച്ച് പൊലീസ് സ്റ്റേഷനിൽ എത്തി ബഹളമുണ്ടാക്കിയതിനാണ് വിനായകനെ എറണാകുളം നോർത്ത് പൊലീസ് അറസ്റ്റ് ചെയ്‌തത്. സ്റ്റേഷനിലുണ്ടായിരുന്ന പൊലീസുകാരെ നടൻ അസഭ്യം പറഞ്ഞു.ഇന്ന് വൈകിട്ട് ഫ്ലാറ്റിൽ ബഹളം വെച്ചതിന് പൊലീസ് വിനായകനെ സ്റ്റേഷനിൽ വിളിച്ചുവരുത്തിയിരുന്നു. ഫ്ലാറ്റിൽ എത്തിയ പൊലീസുകാരെയും നടൻ അസഭ്യം പറഞ്ഞിരുന്നു. നടൻ മദ്യപിച്ച് ബഹളമുണ്ടാക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു.
Read More

വേൾഡ് മലയാളി ഫെഡറേഷൻ ബഹ്‌റൈൻ നാഷണൽ കൗൺസിൽ ഓണാഘോഷം സംഘടിപ്പിച്ചു

ബഹ്‌റൈൻ: വേൾഡ് മലയാളി ഫെഡറേഷൻ ബഹ്‌റൈൻ നാഷണൽ കൗൺസിലിന്റെ 2023 ഓണം ആഘോഷം “പൊന്നോണസംഗമം “ഒക്ടോബർ 20 ന് ഇന്ത്യൻ ഡിലൈറ്റ് ഹോട്ടലിൽ വച്ച് വിപുലമായ പരിപാടികളോടെയാണ് നടന്നത്.പ്രസിഡന്റ്‌ കോശി സാമൂവൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ബഹുമാനപ്പെട്ട ബഹ്‌റൈൻ സീനിയർ പാർലമെന്റ് അംഗം ഡോ. ഹസ്സൻ ഈദ് ബുഖമാസ് മുഖ്യ അഥിതി ആയി പങ്കെടുത്തു,ഡബ്ല്യുഎം എഫ് സൗദി നാഷണൽ ട്രെഷറർ പ്രമുഖ വ്യവസായി എംഡി വർഗീസ് പെരുമ്പാവൂർ വീശിഷ്ഠ അഥിതി ആയി,കൂടാതെ പ്രമുഖ മാധ്യമ പ്രവർത്തകൻ സോമൻ […]
Read More

ബഹ്റൈൻ ആദ്യ ദുരിതാശ്വാസ സഹായം ഗസ്സയിലേക്ക് അയച്ചു.

മനാമ: യുദ്ധക്കെടുതികളിൽ ഉഴലുന്ന ഗാസയിലെ ഫലസ്തീനികളെ പിന്തുണയ്ക്കുന്നതിനുള്ള  ദേശീയ കമ്മിറ്റിയുടെ മേൽനോട്ടത്തിലാണ് ഗാസയിലേക്ക് ബഹ്‌റൈന്റെ ആദ്യത്തെ സഹായ൦ അയച്ചത്.ബഹ്‌റൈൻ ഭരണാധികാരി ഹിസ് മെജസ്റ്റി  ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ മേൽനോട്ടത്തിലും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെയും മാനുഷിക പ്രവർത്തനത്തിനും യുവജന കാര്യത്തിനും വേണ്ടിയുള്ള ബഹ്ററൈൻ രാജാവിന്റെ പ്രതിനിധി ഹിസ് ഹൈനസ് ഷെയ്ഖ് നാസർ ബിൻ ഹമദ് അൽ ഖലീഫയുടെ രക്ഷാകർതൃത്വത്തിലാണ് 40 ടണ്ണോളം വരുന്ന മെഡിക്കൽ […]
Read More

ഹൂറ നെസ്റ്റോ ഹൈപ്പർമാർക്കറ്റിന്റെ ഉദ്ഘാടനം ഒക്ടോബർ 25ന്

മനാമ: മനാമയിൽ ഇനി നെസ്റ്റോ ഷോപ്പിംഗ് ഉത്സവ നാളുകൾ. പ്രശസ്തമായ നെസ്റ്റോ ഗ്രൂപ്പ് അതിന്റെ പുതിയ ശാഖ മനാമയുടെ ഹൃദയഭാഗത്ത് ഉദ്ഘാടനം ചെയ്യാൻ ഒരുങ്ങുകയാണ്. ഹൂറ എക്‌സിബിഷൻ റോഡിലാണ് പുതിയ നെസ്റ്റോ ഹൈപ്പർമാർക്കറ്റ് വരുന്നത്. ഉത്സവഛായയിൽ പുതിയ ഔട്ട്‌ലെറ്റ്  ഒക്ടോബർ 25നു ബുധനാഴ്ച രാവിലെ 10 മണിക്ക് ഉദ്ഘാടനം ചെയ്യും. ഹൂറ ഏരിയയിൽ സ്ഥിതി ചെയ്യുന്ന ഹൈപ്പർമാർക്കറ്റ് 50,000 ചതുരശ്ര അടി വിസ്തീർണവും രണ്ടു നിലകളിലായി ഭൂഗർഭ പാർക്കിങ് സൗകര്യത്തോടെ വ്യാപിച്ചിരിക്കുന്നു.ആകർഷകമായ വിലയിൽ ഉൽപന്നങ്ങളുടെ ഒരു മികച്ച ശ്രേണിയും ഉദ്ഘാടന ഓഫറുകളും ഡീലുകളും ഇവിടെ ലഭ്യമായിരിക്കും. ഒക്‌ടോബർ 25 ന് ഉച്ചയ്ക്ക് […]
Read More

ദി റെഡ് ബലൂണിന്റെ പൂജ ചടങ്ങ് നടന്നു.

മനാമ: കുട്ടിസാറാ എന്റർടൈൻമെന്റ് ന്റെ ബാനറിൽ വികാസ് സൂര്യയും, ലിജിൻ പൊയിലും ചേർന്ന് സംവിധാനം ചെയ്യുന്ന “ ദി റെഡ് ബലൂൺ “ എന്ന ചിത്രത്തിന്റെ പൂജ കർമ്മത്തിന്റെ ഉദ്ഘാടനം ക്യാൻസർകെയർ ഗ്രൂപ്പ് പ്രസിഡന്റ് ഡോ പി വി ചെറിയാൻ, മാധ്യമ പ്രവർത്തകൻ പ്രവീൺകൃഷ്ണ, സാമൂഹിക പ്രവർത്തക ഡോ. ഷെമിലി പി ജോൺ തുടങ്ങിയവർ ചേർന്ന് നിലവിളക്ക് കൊളുത്തി നിർവ്വഹിച്ചു.ഷംന വികാസ്, ലിജിൻ പൊയിൽ, ഷാജി പുതുക്കുടി എന്നിവർ പ്രൊഡക്ഷൻ നിർവ്വഹിക്കുന്ന ഈ ചിത്രത്തിന് കഥയും തിരക്കഥയും […]
Read More

നിയാർക്ക്‌ ബഹ്‌റൈൻ ചാപ്റ്റർ പുനഃസംഘടിപ്പിച്ചു

മനാമ: കൊയിലാണ്ടി ആസ്ഥനമായി പ്രവർത്തിക്കുന്ന ഭിന്നശേഷി കുട്ടികൾക്കായുള്ള നെസ്റ്റ് ഇന്റർനാഷണൽ അക്കാഡമി ആൻഡ് റിസേർച്ച് സെന്റർ (നിയാർക്ക്‌) ബഹ്‌റൈൻ ചാപ്റ്റർ ജനറൽ ബോഡി മീറ്റിംഗ് ഖമീസിലെ ഫറൂഖ് ഗാർഡനിൽ ചേർന്ന് പ്രവർത്തന-സാമ്പത്തിക റിപ്പോർട്ട് അവതരിപ്പിക്കുയും പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുകയും ചെയ്തു.കെ. ടി. സലിം, നൗഷാദ് ടി. പി., അബ്ദുൽറഹ്മാൻ അസീൽ എന്നിവർ ഉപദേശക സമിതി അംഗങ്ങളായുള്ള പുതിയ കമ്മിറ്റിയിൽ ഫറൂഖ്. കെ. കെ ചെയർമാനും, ജബ്ബാർ കുട്ടീസ് ജനറൽ സെക്രട്ടറിയും, ഹനീഫ് കടലൂർ ചീഫ് കോഓർഡിനേറ്റർ ആയും […]
Read More

പ്രവാസി വായന പത്താം വര്‍ഷത്തിലേക്ക് ക്യാമ്പയിനിന് തുടക്കമായി

ഐ.സി.എഫ് മുഖപത്രമായ പ്രവാസി വായന മാസികയുടെ ഈ വര്‍ഷത്തെ പ്രചാരണ ക്യാമ്പയിനിന് തുടക്കമായി. വായനയുടെ പ്രവാസം എന്ന പേരില്‍ ഒരു മാസക്കാലം നീണ്ടുനിൽ ക്കുന്ന ക്യാമ്പയിനില്‍ വായനയെ പ്രോത്സാഹിപ്പിക്കുന്ന നിരവധി പദ്ധതികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. ഐ.സി.എഫ് മനാമ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങിൽ നാഷണല്‍ തല ക്യാമ്പയിന്‍ പ്രഖ്യാപനം ഐ.സി.എഫ് പ്രസിഡന്റ് കെ.സി. സൈനുദ്ധീന്‍ സഖാഫി നിര്‍വ്വഹിച്ചു. ഐ.സി.എഫ് നാഷണല്‍ സെക്രട്ടറി എം.സി. അബ്ദുല്‍ കരീം പദ്ധതി വിശദീകരിച്ചു. ക്യാമ്പയിനിന്റെ ഭാഗമായി പ്രവാസികള്‍ക്കിടയില്‍ വായനാശീലം വര്‍ദ്ധി പ്പിക്കുക എന്ന […]
Read More

ബികെഎസ്-ഡിസി ബുക്ക് ഫെസ്റ്റ് നവംബർ 9 മുതൽ 18 വരെ

മനാമ: ബഹ്റൈൻ കേരളീയ സമാജവും ഇന്ത്യയിലെ പ്രമുഖ പ്രസാധകരായ ഡിസി ബുക്സും സംയുക്തമായി നടത്തുന്ന ബികെഎസ്-ഡിസി ബുക്ക് ഫെസ്റ്റ് നവംബർ 9 മുതൽ 18 വരെയുള്ള തിയ്യതികളിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. രാഷ്ടീയ,സാമൂഹിക, സാഹിത്യ, സിനിമ രംഗത്തെ പ്രമുഖരാണ് ഇത്തവണയും നമ്മോട് സംവദിക്കാൻ എത്തുന്നതെന്നും ഇംഗ്ലീഷിലും മലയാളത്തിലുമായി പതിനായിരത്തിലധികം ടൈറ്റിലുകളിൽ ലക്ഷത്തിലധികം പുസ്തങ്ങളാണ് പുസ്തകമേളയിൽ ഉണ്ടായിരിക്കുകയെന്നും സമാജം പ്രസിഡണ്ട് പി.വി.രാധാകൃഷ്ണപിള്ള അറിയിച്ചു. ബികെഎസ്-ഡിസി ബുക്ക് ഫെസ്റ്റിന്റെ വിജയകരമായ നടത്തിപ്പിനായി ഒക്ടോബർ 21 ശനിയാഴ്ച വൈകുന്നേരം 8 മണിക്ക് […]
Read More

‘ഞാന്‍ സ്ഥാനമേറ്റ് ഒരാഴ്ചയ്ക്കുള്ളില്‍ ഇന്ത്യന്‍ സൈന്യം രാജ്യം വിടണം’;നിയുക്ത മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു

താന്‍ അധികാരം ഏറ്റെടുത്തയുടന്‍ ഇന്ത്യന്‍ സൈന്യത്തെ രാജ്യത്ത് നിന്ന് നീക്കുമെന്ന് മാലിദ്വീപ് നിയുക്ത പ്രസിഡന്റ് മുഹമ്മദ് മുയിസു. താന്‍ സ്ഥാനമേറ്റെടുത്ത് ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ ഇന്ത്യന്‍ സൈന്യത്തെ രാജ്യത്ത് നീക്കാനാണ് ആലോചിക്കുന്നതെന്നും നയതന്ത്ര മാര്‍ഗങ്ങള്‍ ഇതിനായി ഉപയോഗിക്കുമെന്നും മുഹമ്മദ് മുയിസു പറഞ്ഞു. നവംബര്‍ 17നാണ് മുഹമ്മദ് മുയിസു മാലിദ്വീപ് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്യുന്നത്. അല്‍ ജസീറയ്ക്ക് അനുവദിച്ച ഒരു അഭിമുഖത്തിലാണ് ഇന്ത്യന്‍ സൈന്യത്തെക്കുറിച്ചുള്ള മുയിസുവിന്റെ പരാമര്‍ശം. പ്രസിഡന്റാകുന്ന ആദ്യ ദിവസം തന്നെ ഇന്ത്യയോട് സൈന്യത്തെ നീക്കാന്‍ പറയുമെന്നും ഇത് […]
Read More

നടൻ കുണ്ടറ ജോണി അന്തരിച്ചു

കൊല്ലം: വില്ലൻ വേഷങ്ങളിലൂടെ ശ്ര​ദ്ധേയനായ നടൻ കുണ്ടറ ജോണി അന്തരിച്ചു. ഹൃ​ദയാഘാതത്തെ തുടർന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലാണ് മരണം. 71 വയസായിരുന്നു. നൂറിലേറെ മലയാള സിനിമകളിൽ അഭിനയിച്ചു. 1979 ഇറങ്ങിയ നിത്യവസന്തം ആണ് ആദ്യ ചിത്രം. മേപ്പടിയാനിലാണ് അവസാനമായി അഭിനയിച്ചത്. കിരീടം, ചെങ്കോൽ, ആറാം തമ്പുരാൻ, ​ഗോഡ്ഫാദർ തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാ​ഗമായിട്ടുണ്ട്.
Read More