Business & Strategy

കെട്ടിടത്തിൽ നിന്ന് വീണു പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി വിദ്യാർഥി മരണപ്പെട്ടു

അമേരിക്കൻ മിഷൻ ഹോസ്പിറ്റലിന് സമീപം കെട്ടിടത്തിൽ നിന്ന് വീണു പരിക്കേറ്റ് ചികിത്സയിൽ ആയിരുന്ന മലയാളി വിദ്യാർഥി മരണപ്പെട്ടു,ഇന്ത്യൻ സ്കൂൾ രണ്ടാം ക്ലാസ് വിദ്യാർത്ഥി ആയിരുന്നു, കോട്ടയം ചങ്ങനാശ്ശേരി സ്വദേശികളായ ജിസ്മോന്‍- അക്സ ദമ്പതികളുടെ ഏകമകൻ ഡെറിക് ജോസഫ് ജിസ്മോൻ (7) ആണ് മരിച്ചത്.കെട്ടിടത്തിന്‍റെ രണ്ടാം നിലയിലാണ് ഇവർ താമസിച്ചിരുന്ന ഫ്ലാറ്റ്.ഫ്ലാറ്റിന്റെ തുറന്നുകിടന്ന ജനലിലൂടെ അബദ്ധത്തിൽ താഴെ വീഴുകയായിരുന്ന ഡെറിക്കിനെ ഉടനെ സമീപവാസികൾ സൽമാനിയ ഹോസ്പിറ്റലിൽ എത്തിക്കുകയും അവിടെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
Read More

യുഎഇയിൽ ഇറാന്റെ ആക്രമണങ്ങളെ ബഹ്‌റൈൻ ശക്തമായി അപലപിച്ചു

ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ഇറാൻ യുണൈറ്റഡ് അറബ് എമിറേറ്റ്‌സിനെതിരെ നടത്തിയ ഹീനമായ ആക്രമണങ്ങളെ ബഹ്‌റൈൻ ശക്തമായി അപലപിക്കുന്നതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.ഈ ആക്രമണങ്ങൾ അന്താരാഷ്ട്ര നിയമത്തിന്റെയും ഐക്യരാഷ്ട്രസഭയുടെ ചാർട്ടറിന്റെയും നല്ല അയൽപക്ക തത്വങ്ങളുടെയും നഗ്നമായ ലംഘനമാണെന്ന് മന്ത്രാലയം സ്ഥിരീകരിച്ചു. യുഎഇയ്‌ക്കെതിരായ ആക്രമണങ്ങളും ഭീഷണികളും ഇറാൻ തുടരുന്നതിനെ അപലപിച്ചു, യുഎൻ സുരക്ഷാ കൗൺസിൽ പ്രമേയം നമ്പർ (2817) അനുസരിച്ച്, മേഖലയിലെ രാജ്യങ്ങളുടെ പരമാധികാരത്തെ ബഹുമാനിക്കാനും അവരുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നത് ഒഴിവാക്കാനും ഹോർമുസ് കടലിടുക്കിലെ സമുദ്രയാത്രയുടെ സുരക്ഷയ്‌ക്കുള്ള […]
Read More

ചരിത്രവിജയത്തിൽ ആഘോഷങ്ങളുമായി ഒഐസിസി

കേരളത്തിൽ നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ഐക്യജനാധിപത്യ മുന്നണിയുടെ ചരിത്ര വിജയത്തിൽ ഒഐസിസി ദേശീയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ വിവിധ ജില്ലാ കമ്മറ്റികളുടെയും, വനിതാ വിഭാഗത്തിന്റെയും നേതൃത്വത്തിൽ കെ സി എ ഓഡിറ്റോറിയത്തിൽ വച്ച് വിജയഘോഷം നടത്തി. കഴിഞ്ഞ പത്തു വർഷം കേരളത്തിലെ ജനങ്ങൾ അനുഭവിച്ച ദുരിതപൂർണ്ണമായ ജീവിതത്തിന് സമാപനം കുറിച്ച തെരഞ്ഞെടുപ്പ് ആയിരുന്നു നടന്നത് എന്ന് വിജയഘോഷത്തിൽ പങ്കെടുത്ത നേതാക്കൾ അഭിപ്രായപ്പെട്ടു. ജനാധിപത്യരാജ്യത്ത്, ജനങ്ങളെ നയിക്കുന്ന നേതാക്കൾ ഏകാധിപതികളെ പോലെ പെരുമാറിയാൽ , പ്രതികരിക്കാൻ ലഭിക്കുന്ന അവസരങ്ങളിൽ ജനം […]
Read More

വേൾഡ് മലയാളി ഫെഡറേഷൻ ബഹ്‌റൈൻ നാഷണൽ കൗൺസിൽ,വുമൺസ് വിംഗ്,മാതൃദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ഫോട്ടോ ഷൂട്ട്‌ ശ്രദ്ധേയമാകുന്നു

ബഹ്‌റൈനിലെ പ്രവാസി മലയാളി കൂട്ടായ്മകളിൽ പ്രവർത്തന മികവ് കൊണ്ട് മികച്ചു നിൽക്കുന്ന, വേൾഡ് മലയാളി ഫെഡറേഷൻ ബഹ്‌റൈൻ നാഷണൽ കൗൺസിൽ,വുമൺസ് വിംഗ്, മാതൃദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ഫോട്ടോ ഷൂട്ട്‌ ശ്രദ്ധേയമാകുന്നു.അമ്മയും മക്കളും’ എന്ന മനോഹരമായ പ്രമേയത്തിൽ മനാമയിലെ വാട്ടർ ഗാർഡൻ സിറ്റിയിൽ വെച്ചാണ് ഈ വേറിട്ട പരിപാടി സംഘടിപ്പിച്ചത്. ജീവകാരുണ്യ-സാമൂഹിക മേഖലകളിൽ സജീവ സാന്നിധ്യമായ ഡബ്ല്യു.എം.എഫ് (WMF), പ്രവാസലോകത്തെ അമ്മമാർക്കായി ഒരുക്കിയ ഈ ആദരം ഏറെ ജനപങ്കാളിത്തം കൊണ്ടും ശ്രദ്ധിക്കപ്പെട്ടു.നിരവധി അമ്മമാരും കുട്ടികളുമാണ് മാതൃത്വത്തിന്റെ പവിത്രത ആഘോഷിക്കാൻ വാട്ടർ […]
Read More

ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ജേണലിസ്റ്റ്സ് എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ ബഹ്‌റൈന് അംഗത്വം ലഭിച്ചു.

പാരീസിൽ നടന്ന ഫെഡറേഷൻ കോൺഗ്രസിൽ ബഹ്‌റൈൻ ജേണലിസ്റ്റ് അസോസിയേഷന്റെ വൈസ് ചെയർമാനും ഇന്റർനാഷണൽ റിലേഷൻസ് കമ്മിറ്റി ചെയർമാനുമായ റാഷിദ് നബീൽ അൽ ഹാമറിനെ തിരഞ്ഞെടുത്തതിനെത്തുടർന്ന്, ബഹ്‌റൈൻ കിംഗ്ഡം ഓഫ് ജേണലിസ്റ്റ്‌സിന്റെ (IFJ) എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.അറബ്, അന്താരാഷ്ട്ര പത്രപ്രവർത്തക യൂണിയനുകളുടെയും മാധ്യമ സംഘടനകളുടെയും പിന്തുണയോടെ, വരാനിരിക്കുന്ന മൂന്ന് വർഷത്തെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിൽ അംഗമാകാൻ അൽ ഹാമർ 122 വോട്ടുകൾ നേടി. ബ്രസ്സൽസിൽ ആസ്ഥാനമായുള്ള IFJ, ലോകമെമ്പാടുമുള്ള 600,000-ത്തിലധികം പത്രപ്രവർത്തകർ അംഗങ്ങളായുണ്ട്, ഈ വർഷം അതിന്റെ ശതാബ്ദി ആഘോഷിക്കുകയാണ്.മെയ് […]
Read More

വി.ഡി. സതീശന് പിന്തുണയും ഐക്യദാർഢ്യവുമായി ബഹ്റൈനിലെ കോൺഗ്രസ് പ്രവർത്തകർ. സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യം പ്രവാസ ലോകത്തും ശക്തമാകുന്നു

നിയമസഭാ തിരഞ്ഞെടുപ്പിലെ ഗംഭീര വിജയത്തിന് ശേഷം കോൺഗ്രസിൽ ഉടലെടുത്ത മുഖ്യമന്ത്രി തർക്കത്തിൽ പ്രവാസി കോൺഗ്രസ് പ്രവർത്തകർ നിരാശയിലാണ്. കേരളത്തിലെ സാധാരണക്കാരായ കോൺഗ്രസ് പ്രവർത്തകരുടെ ഭൂരിപക്ഷവും വി.ഡി. സതീശനൊപ്പമാണ്. ഗൾഫ് രാജ്യങ്ങളിലും സ്ഥിതി വ്യത്യസ്തമല്ല.ബഹ്‌റൈനിലെ വിവിധ യുഡിഎഫ് സംഘടനാ നേതാക്കൾ വി.ഡി. സതീശന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രംഗത്തിറങ്ങി. സോഷ്യൽ മീഡിയയിലൂടെ മാത്രം പ്രതികരിച്ചിരുന്ന പ്രവാസികൾ ഇത്തവണ നേരിട്ട് പ്രതിഷേധവുമായി ഇറങ്ങുന്നത് ആദ്യമായാണ്.ഇന്ത്യൻ ഡിലൈറ്റിൽ ചേർന്ന യോഗത്തിൽ അനസ് റഹീം,അജി പി ജോയ്, ബ്ലസ്സൻ മാത്യു, ധനേഷ് മുരളി,ജലീൽ മല്ലപ്പള്ളി, […]
Read More

കനോലി നിലമ്പൂർ ചിൽഡ്രൻസ് വിങ്ങിന്റെ സഹായ ഹസ്തം

ജീവകാരുണ്യ കലാകായിക സാംസ്‌കാരിക രംഗത്തെ ബഹ്‌റൈനിലെ പ്രമുഖ സംഘടനയായ കനോലി നിലമ്പൂർ ബഹ്‌റൈൻ കൂട്ടായ്മയുടെ ചിൽഡ്രൻസ് വിങ്ങിന്റെ ആഭിമുഖ്യത്തിൽ ജോലി ഇല്ലാതെ ബുദ്ധിമുട്ടിലായ കുടുംബത്തിന് ഫുഡ്‌ കിറ്റുകൾ കൈമാറി. കൂട്ടായ്മയുടെ ജനറൽ സെക്രട്ടറി സുബിൻ ദാസ് മുഖേനെ കുടുംബത്തിലെ അംഗത്തിന് ജോലി സംഘടിപ്പിച്ചു നൽകുകയും ചെയ്തു. ചിൽഡ്രൻസ് വിങ് ഭാരവാഹികളായ ഫാദിൽ അലി, ആയിഷ സെബാ,അയാൻ അഹ്മദ്, അമൽ ഷാഹിൻ,മുഹമ്മദ്‌ സയാൻ, മുഹമ്മദ്‌ അജ്ലാൻ ,ജഫ്രി,ജസ്‌ലിൻ,അംന സലീജ്, നൈറ ദനീൻ,നിലക്ഷ് പി വിജേഷ്,ആയിഷ നിദ,ശ്രാവൺ ദാസ്, അനിഘ […]
Read More

കേരളത്തിലെ കാലാവസ്ഥ വ്യതിയാനം ഗൗരവകരമായ പഠനത്തിന് വിധേയമാക്കണം. സുപ്രസിദ്ധ സിനിമാതാരം കൃഷ്ണപ്രസാദ്.

ഇത്രയും ശക്തമായ ചൂട് കേരളത്തിലെ കാർഷിക മേഖലയെയും, സമ്പത്ത് വ്യവസ്ഥയെയും പൂർണമായും തകർത്തു കളയുമെന്നും, ദൂരവ്യാപകമായ പ്രത്യാഘാതം വരാനിരിക്കുന്നതേയുള്ളൂ എന്നും ബഹ്റൈൻ എ.കെ.സി.സി. യുടെ “ഉരുകുന്ന കേരളവും വേവുന്ന മനുഷ്യരും” എന്ന ചർച്ചാ സദസ്സ് ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രശസ്ത സിനിമ നടനും സംസ്ഥാന സർക്കാരിന്റെ കർഷകശ്രീ അവാർഡ് ജേതാവുമായ കൃഷ്ണപ്രസാദ് പറഞ്ഞു.ഈ വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കിയ എ കെ സി സി യെ കൃഷ്ണപ്രസാദ് മുക്തകണ്ഠം പ്രശംസിച്ചു. കേരളത്തിലെ മുഖ്യധാരയിലുള്ള ആരും ഇത്തരം വിഷയങ്ങൾ ഗൗനിക്കാത്ത ഒരു […]
Read More

ജനവിധിയെ മാനിക്കുന്നു, ശക്തമായ പ്രതിപക്ഷമായി തുടരുമെന്ന് പിണറായി വിജയൻ

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ ആദ്യമായി പ്രതികരിച്ച്‌ പിണറായി വിജയൻ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പ്രതികരണം. തിരഞ്ഞെടുപ്പിൽ വിജയം നേടിയ യുഡിഎഫിന് അഭിനന്ദനങ്ങൾ അറിയിച്ചതിനൊപ്പം ജനവിധിയെ ആദരവോടെ സ്വീകരിക്കുന്നതായും അദ്ദേഹം കുറിച്ചു. ഇടതുപക്ഷത്തെ സംബന്ധിച്ചിടത്തോളം തീർത്തും അപ്രതീക്ഷിതമായ തിരഞ്ഞെടുപ്പ് ഫലമാണ് വന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മൂന്നാംവട്ടം തുടർച്ചയായി പ്രതീക്ഷിച്ച വിജയം കൈവിട്ടെങ്കിലും, വലിയൊരു ജനവിഭാഗം എൽഡിഎഫിനൊപ്പം ഉറച്ചുനിന്നുവെന്നത് തങ്ങൾക്ക് വലിയ ആത്മവിശ്വാസം നൽകുന്ന കാര്യമാണ് എന്ന് അദ്ദേഹം പറഞ്ഞു. എൽഡിഎഫ് സർക്കാർ മുന്നോട്ടുവെച്ച നയങ്ങൾ ജനങ്ങൾക്ക് ആവശ്യമായവയാണെന്നും […]
Read More

“ഹൈപ്പോ ടോസ്റ്റ്മാസ്റ്റേഴ്സ് ക്ലബ്ബിന്റെ” ഉദ്ഘാടനത്തിൽ യുവജന മന്ത്രാലയ അണ്ടർസെക്രട്ടറി പങ്കെടുത്തു

മുഹറഖ് യൂത്ത് മോഡൽ സെന്ററിൽ നടന്ന ചടങ്ങിൽ യുവജനകാര്യ മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ആദ്യത്തെ ടോസ്റ്റ്മാസ്റ്റേഴ്‌സ് ക്ലബ്ബായ “ഹൈപ്പോ ടോസ്റ്റ്മാസ്റ്റേഴ്‌സ് ക്ലബ്ബിന്റെ” ഉദ്ഘാടന ചടങ്ങിൽ യുവജനകാര്യ മന്ത്രാലയത്തിന്റെ അണ്ടർ സെക്രട്ടറി മർവാൻ ഫൗദ് കമാൽ പങ്കെടുത്തു. യുവജന സംരംഭങ്ങളെ പിന്തുണച്ചതിന് ക്ലബ്ബ് പ്രസിഡന്റ് ഖലീൽ അൽ മുഹൈസ മന്ത്രാലയത്തിന് നന്ദി പറഞ്ഞു, യുവജനങ്ങളുടെ നേതൃത്വം, ആശയവിനിമയം, പൊതു സംസാര കഴിവുകൾ എന്നിവ വികസിപ്പിക്കാൻ ക്ലബ് സഹായിക്കുമെന്ന് പറഞ്ഞു.ടോസ്റ്റ്മാസ്റ്റേഴ്‌സ് ഇന്റർനാഷണലിന്റെ ഏരിയ 20 ഡയറക്ടർ ഖാലിദ് ജലാൽ പറഞ്ഞു, […]
Read More