Business & Strategy

ജിസിസി കലോത്സവം ഗ്രാൻ്റ് ഫിനാലെ ഇന്ന് (മെയ് 31 ന്)

ബഹറൈൻ കേരളീയ സമാജം സംഘടിപ്പിച്ച ദേവ്ജി – ബി കെ എസ് ജിസിസി കലോത്സവത്തിന്റ ഗ്രാൻ്റ് ഫിനാലെ ഇന്ന് വൈകുന്നേരം 7 മണിക്ക് നടക്കും. രാജീവ് കുമാർ മിശ്ര,CdA, ,ഇന്ത്യൻ എംബസി, കൗൺസിലർ മുഖ്യാതിഥിയായും സുപ്രീം കോടതി അഭിഭാഷകനായ എം.ആർ.അഭിലാഷ്, മാധുരി പ്രകാശ് , എക്സിക്യൂട്ടീവ് ഡയറക്ടർ ,ക്വാളിറ്റി എഡ്യൂക്കേഷൻ ഇന്റർനാഷണൽ സ്കൂൾ ,ദേവ്ജി ഗ്രൂപ്പ് എന്നിവർ വിശിഷ്ട അതിഥികളായി സമാപന ചടങ്ങിൽ പങ്കെടുക്കുമെന്ന് സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ളയും ജനറൽ സെക്രട്ടറി വർഗീസ് കാരക്കലും അറിയിച്ചു. […]
Read More

വിനോദ് അളിയത് രചിച്ച വൈറ്റ് എന്ന പ്രദമ ചെറുകഥാ സമാഹാരത്തിന്റെ പ്രകാശനം ജൂൺ 1ന്

ബഹ്‌റൈൻ കേരളീയ സമാജം മെമ്പർഷിപ്പ് സെക്രട്ടറി വിനോദ് അളിയത് രചിച്ച വൈറ്റ് എന്ന പ്രദമ ചെറുകഥാ സമാഹാരത്തിന്റെ പ്രകാശനം സമാജം സാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ ജൂൺ 1, ഞായാറാഴ്ച ബാബുരാജ് ഹാളിൽ വച്ചു 8.00pm നടക്കും. സമാജം പ്രസിഡന്റ്‌ രാധാകൃഷ്ണ പിള്ള പുസ്തക പ്രകാശനം ചെയ്യുന്ന ചടങ്ങിൽ സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ ആദ്യ കോപ്പി സ്വീകരിക്കും.ചടങ്ങിൽ സമാജം മലയാളം പാഠശാലയുടെ പ്രിൻസിപ്പൽ ബിജു എം സതീഷ് പുസ്തകം പരിചയപ്പെടുത്തും.ചടങ്ങിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി വിനോദ് അളിയത് […]
Read More

ഗൾഫ് മാധ്യമവും മീഫ്രണ്ടും ഒരുക്കുന്ന മെഗാ സംഗീത രാവ് ജൂൺ ഏഴിന്;സിത്താര കൃഷ്ണകുമാറും അഫ്സലും പങ്കെടുക്കും

ഗൾഫ് മാധ്യമവും മീഫ്രണ്ടും സംയുക്തമായി സംഘടിപ്പിക്കുന്ന മെഗാ സംഗീത പരിപാടി ‘വൈബ്സ് ഓഫ് ബഹ്റൈൻ’ ജൂൺ ഏഴിന് ക്രൗൺ പ്ലാസയിൽ അരങ്ങേറും. സിനിമ, ആൽബം, സ്റ്റേജ് എന്നീ മേഖലകളിൽ വേറിട്ട സംഗീത ശൈലികൊണ്ട് ജനഹൃദയം കീഴടക്കിയ അനുഗ്രഹീത ഗായകൻ അഫ്സലും ശബ്ദ മാധുര്യം കൊണ്ട് കലാഹൃദയ ഭൂമികയിൽ പാട്ടിന്‍റെ പറുദീസ തീർത്ത ഗായിക സിത്താര കൃഷ്ണകുമാറും നയിക്കുന്ന സംഗീത മഹാ നിശക്കാണ് ബഹ്റൈൻ സാക്ഷിയാകാനൊരുങ്ങുന്നത്. കൂടെ സ്റ്റാർ സിങ്ങർ സീസൺ ഒമ്പതിലെ ഫൈനിലിസ്റ്റുകളായ അരവിന്ദ് ദിലീപ് നായർ, […]
Read More

ഓറആർട് സെന്റർ വാർഷിക ആഘോഷം ഇന്ന് ഇന്ത്യൻ ക്ലബ്ബിൽ

ബഹ്‌റൈനിലെ പ്രശസ്ത കലാകേന്ദ്രമായ ഓറ ആർട്സിന്റെ ഒൻപതാം വാർഷികാ ഘോഷം ഇന്ന് (വെള്ളിയാഴ്ച്ച) വൈകീട്ട് നാല് മണിമുതൽ രാത്രി പതിനൊന്നുമണിവരെ ഇന്ത്യൻ ക്ലബ്ബിൽ സംഘടിപ്പിക്കും. വിവിധ കലകൾ പഠിക്കുന്ന കുട്ടികളും മുതിർന്നവരുമായി അഞ്ഞൂറോളം പേരാണ് വിവിധ പരിപാടികൾ വേദിയിൽ അവതരിപ്പിക്കുക.കഴിഞ്ഞ വർഷം ബഹ്‌റൈൻ ഗവണ്മെന്റിന്റെ ആദരവ് ഓറ ആർട്സിന് ലഭിച്ചിരുന്നു.വിവിധ രാജ്യക്കാർ വിവിധതരം കലകൾ പഠിക്കുന്ന രാജ്യത്തെ നിലവാരം പുലർത്തുന്ന കലാകേന്ദ്രമെന്ന നിലയിൽ മനാമ ക്യാപ്പിറ്റൽ ഗവർണ്ണറേറ്റ് ഡയറക്ടർ,വിവിധ എംബസി പ്രതിനിധികൾ ഓറആർട്സ്‌ സന്ദർശിച്ച് ആദരവ് നൽകിയിരുന്നു.ബഹ്‌റൈന്റെ […]
Read More

മഴക്കെടുതിയിൽ വീണ്ടും മരണം; എറണാകുളത്ത് കെട്ടിടത്തിന്റെ മുകളിൽ നിന്ന് കോൺക്രീറ്റ് കട്ട വീണ് യുവതിക്ക് ദാരുണാന്ത്യം

സംസ്ഥാനത്തെ മഴക്കെടുതിയിൽ വീണ്ടും മരണം. ശക്തമായ മഴയിലും കാറ്റിലും എറണാകുളത്ത് നിർമാണം നടക്കുന്ന കെട്ടിടത്തിൻ്റെ മുകളിൽ നിന്നും കോൺക്രിറ്റ് കട്ട വീണ് ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവതി മരിച്ചു. വടക്കേക്കര സത്താർ ഐലൻ്റ് സ്വദേശിനി ആര്യ ശ്യാംമോനാണ് (34) മരിച്ചത്. ബുധനാഴ്ച വൈകിട്ട് ജോലി കഴിഞ്ഞ് ബസ് കയറാൻ എത്തിയ യുവതിയുടെ തലയിലേക്ക് മൂന്നാം നിലയിലെ കോൺക്രിറ്റ് കട്ട പതിക്കുകയായിരുന്നു. തുടർന്ന് നാട്ടുകാർ അങ്കമാലിയിലെ ആശുപത്രിയിൽ ആര്യയെ എത്തിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ്‌ മരണം സ്ഥിരീകരിച്ചത്. മകൾക്കൊപ്പമാണ് […]
Read More

കാളികാവിലെ കടുവയ്ക്കായി സ്ഥാപിച്ച കൂട്ടില്‍ കുടുങ്ങിയത് പുലി; തെരച്ചിൽ തുടരും

മലപ്പുറം കാളികാവിലെ നരഭോജി കടുവയ്ക്കായി കേരള എസ്റ്റേറ്റ് മേഖലയിൽ സ്ഥാപിച്ച കൂട്ടില്‍ പുലി കുടുങ്ങി.രാവിലെ കടുവയ്ക്കായി തിരച്ചിലിനു എത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥരാണ് പുലിയെ കൂട്ടില്‍ കണ്ടത്. കടുവക്ക് വേണ്ടി മൂന്നാമതായി സ്ഥാപിച്ച കൂട്ടിലാണ് പുലി അകപ്പെട്ടത്.കഴിഞ്ഞ ദിവസം പൂക്കോട്ടുംപാടം കവളമുക്കട്ടയില്‍ വളര്‍ത്തുനായ്ക്കളെ കടിച്ചു കൊന്ന പുലിയാണ് ഇപ്പോള്‍ കൂട്ടിലകപ്പെട്ടതെന്നാണ് പ്രാഥമിക നിഗമനം.പുലിയെ കൊണ്ടുവിടുന്നത് എവിടെ എന്ന് അറിയണം എന്നാവശ്യപ്പെട്ട് നാട്ടുകാര്‍ വനം വകുപ്പിന്റെ വാഹനം തടഞ്ഞു. പുലിയെ സമീപത്തെ കാട്ടില്‍ കൊണ്ട് പോയി വിടാതെ മൃഗശാലയിലേക്ക് […]
Read More

ബഹ്‌റൈൻ പ്രതിഭ – ‘അരങ്ങ് 2025’ , ഗ്രാൻഡ്‌ഫിനാലെ ഇന്ന് (മെയ് 30ന്)

ബഹ്‌റൈൻ പ്രതിഭ റിഫ മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 2025 ജനുവരി മുതൽ നടന്നു വരുന്ന അരങ്ങ് 2025 എന്ന കലാ കായിക സാഹിത്യ രചന മത്സരങ്ങളുടെ ഗ്രാൻഡ് ഫിനാലെ ഇന്ന് (മെയ് 30) വെള്ളിയാഴ്ച വൈകുന്നേരം 5 മണി മുതൽ സൽമാബാദിലെ ഗൾഫ് എയർ ക്ലബ്‌ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും. പ്രശസ്ത സംഗീത സംവിധായകനും ഗായകനുമായ ഡോ:ജാസി ഗിഫ്റ്റ് നയിക്കുന്ന സംഗീത നിശയും മറ്റു കലാ പരിപാടികളും ഫിനാലെയുടെ ഭാഗമായി അവതരിപ്പിക്കും.പ്രതിഭയുടെ റിഫ മേഖലയിലെ ഏഴ് യൂണിറ്റുകളിൽ […]
Read More

ബഹ്‌റൈൻ കേരള നേറ്റീവ് ബോൾ ഫെഡറേഷൻ 20/20 ടൂർണമെന്റ് ഇന്ന് മുതൽ

ബഹ്‌റൈൻ കേരള നേറ്റീവ് ബോൾ ഫെഡറേഷന്റെ നേതൃത്വത്തിൽ നടക്കുന്ന അഞ്ചാമത് 20/20 നാടൻ പന്ത് കളി ടൂർണമെന്റ് ഇന്ന് വൈകുന്നേരം 3 മണിക്ക് ന്യൂ സിഞ്ച് മൈതാനിയിൽ ആരംഭിക്കും. ടൂർണമെന്റിൽ കുമാരനല്ലൂർ, വാകത്താനം, മീനടം, ചമ്പക്കര എന്നീ നാല് ടീമുകൾ ഏറ്റുമുട്ടും. ടൂർണമെന്റിൽ മികച്ച പ്രകടനം കാഴ്ച വയ്ക്കുന്നവർക്ക് വ്യക്തിഗത സമ്മാനങ്ങൾ നൽകുന്നതാണ്. നാളെ നടക്കുന്ന ആദ്യ മത്സരത്തിൽ ചമ്പക്കര ടീം വാകത്താനം ടീമിനെ നേരിടും എന്ന് ടൂർണമെന്റ് കമ്മറ്റി കൺവീനർ സന്തോഷ്‌ പുതുപ്പള്ളി അറിയിച്ചു.
Read More

കേരള യുണൈറ്റഡ് FC ചാംപ്യൻസ് കപ്പ് ആൻഡ് മാസ്റ്റേഴ്സ് കപ്പ് 2025

കേരള യുണൈറ്റഡ് ഫുട്ബോൾ ക്ലബ് രൂപീകൃതമായതിന്റെ പതിനഞ്ചാം വാര്ഷികാഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന കേരള യുണൈറ്റഡ് FC ചാംപ്യൻസ് കപ്പ് ആൻഡ് മാസ്റ്റേഴ്സ് കപ്പ് 2025 ന് മെയ് 29ന് തുടക്കമായി , മെയ് 29, 30, ജൂൺ 7, 8 തിയതികളിലായി അൽ അഹ്‍ലി ഫുട്ബാൾ സ്റ്റേഡിയത്തിൽ രാത്രി 8.30 മുതൽ 11.30 വരെ നടക്കുകയാണ്. അമേച്ചർ കാറ്റഗറിയിൽ കേരള ഫുട്ബോൾ അസ്സോസിയേഷനിൽ രെജിസ്റ്റർ ചെയ്ത 16 ടീമുകളും, വെറ്ററൻസ് കാറ്റഗറിയിൽ 8 പ്രമുഖ ടീമുകളും പങ്കെടുക്കുന്നു.
Read More

കായംകുളം പ്രവാസി കൂട്ടായ്മ സൗഹൃദ സംഗമം ഇന്ന് (മെയ് 30 ന് )

ബഹ്‌റൈനിലെ കായംകുളത്തുക്കാരുടെ പ്രദേശിക കൂട്ടായ്മയായ കായംകുളം പ്രവാസി കൂട്ടായ്മയുടെ “കെ പി കെ ബി സൗഹൃദ സംഗമം ഇന്ന് 2025” മെയ് 30 വെള്ളിയാഴ്ച രാത്രി 7 മണിക്ക് സൽമാനിയയിലെ കലവറ പാർട്ടി ഹാളിൽ വെച്ച് നടക്കും. കായംകുളം പ്രദേശത്തെ ആളുകൾക്ക് ഒത്തുചേരാനും, അവരുടെ കല സാംസ്കാരിക ബന്ധങ്ങൾ ആഘോഷിക്കുവാനും , ഒരു മികച്ച അവസരമായിരിക്കുമെന്ന് പ്രസിഡൻറ് അനിൽ ഐസക്,ജനറൽ സെക്രട്ടറി ജയേഷ് താന്നിക്കൽ ട്രഷറർ തോമസ് ഫിലിപ്പ് എന്നിവർ അറിയിച്ചു.ജന്മനാട്ടിൽ നിന്ന് അകലെ താമസിക്കുന്ന ആളുകൾക്കിടയിൽ […]
Read More