ഐ.സി.എഫ്. ഇന്റർനാഷണൽ മുഅല്ലിം കോൺഫറൻസ് ശനിയാഴച
സുന്നി വിദ്യാഭ്യാസ ബോർഡിന്റെ കീഴിൽ ഇന്റർനാഷണൽ തലത്തിൽ പ്രവർത്തിക്കുന്ന മദ്രസ്സകളിലെ അധ്യാപകരുടെ ആഗോള സംഗമം ശനിയാഴ്ച കോഴിക്കോട്ട് നടക്കും. ഇന്ത്യക്ക് പുറത്ത് മദ്രസ പ്രവർത്തനങ്ങൾ ഏകോപിക്കുന്ന ഐ സി എഫ് ഇന്റർനാഷണലാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. വിവിധ രാജ്യങ്ങളിൽ നിന്നായി 300 ഓളം മുഅല്ലിംകൾ പങ്കെടുക്കും.കോഴിക്കോട് കാലിക്കറ്റ് ടവർ ഓഡിറ്റോറിയത്തിൽ രാവിലെ 8 മണിക്ക് ആരംഭിക്കുന്ന സമ്മേളനത്തിൽ ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ, ജംഇയ്യത്തുൽ മുഅല്ലിമീൻ പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങൾ, […]









