Business & Strategy

എട്ടാം ക്ലാസുകാരന്‍റെ IPL അരങ്ങേറ്റം, ആദ്യ പന്ത് സിക്‌സ്;ചരിത്രംകുറിച്ച് വൈഭവ്

ഇന്ത്യൻ പ്രീമിയർ ലീ​ഗിൽ അരങ്ങേറുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡ് സ്വന്തമാക്കി വൈഭവ് സൂര്യവൻഷി. സ്ഥിരം ക്യാപ്റ്റൻ സഞ്ജു സാംസൺ പരിക്കേറ്റ് പുറത്തായതോടെയാണ് വൈഭവിന് അവസരമൊരുങ്ങിയത്.രാജസ്ഥാന്‍ ഇന്നിംഗ്സില്‍ ഇംപാക്ട് പ്ലേയറായി വൈഭവിനെ ഓപ്പണറായി ഇറക്കി.ടൂര്‍ണമെന്റ് ആരംഭിച്ചതിന് ശേഷം ജനിച്ച് ഐപിഎല്ലില്‍ കളിക്കുന്ന ആദ്യ താരമെന്ന നേട്ടവും ഇതോടെ വൈഭവിന് സ്വന്തമായി.ഷാര്‍ദ്ദുല്‍ താക്കൂറിന്‍റെ ആദ്യ ഓവറിലെ ആദ്യ മൂന്ന് പന്തുകള്‍ നേരിട്ടത് യശസ്വി ജയ്സ്വാളായിരുന്നു. പിന്നീട് ഐപിഎല്‍ കരിയറിലെ ആദ്യ പന്ത് നേരിട്ട ആദ്യ വൈഭവ് എക്സ്ട്രാ […]
Read More

കേരളത്തിൽ ഭരണ തുടർച്ച ഉണ്ടാകും,മൂന്നാം വട്ടവും എൽഡിഎഫ് സർക്കാർ വരും;എം എ ബേബി

കേരളത്തിൽ ഭരണ തുടർച്ച ഉണ്ടാകുമെന്ന് സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബി. മൂന്നാം വട്ടവും എൽഡിഎഫ് സർക്കാർ ഉണ്ടാക്കും. ജനങ്ങൾ അതിന് തയ്യാറെടുത്ത് കഴിഞ്ഞുവെന്ന് അദ്ദേഹം വ്യക്തമാക്കി. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു എം എ ബേബി.മതേതര പാർട്ടികളെ ഒന്നിച്ചു നിർത്തുന്നതിൽ തമിഴ്നാട് രാജ്യത്തിന് ആകെ മാതൃകയാണെന്നും, ഗവർണർക്ക് എതിരായ കേസിലെ വിജയം അഭിനന്ദനാർഹമെന്നും എം എ ബേബി പറഞ്ഞു.
Read More

2024–2025 വർഷത്തെ ക്രൂയിസ് ഷിപ്പ് സീസൺ സമാപിച്ചു:സീസണിൽ ബഹ്റൈനിലെത്തിയത് 1 ലക്ഷത്തിലധികം സഞ്ചാരികൾ

2024–2025 വർഷത്തെ ക്രൂയിസ് ഷിപ്പ് സീസൺ സമാപിച്ചതായി ബഹ്‌റൈൻ ടൂറിസം ആൻഡ് എക്സിബിഷൻസ് അതോറിറ്റി അറിയിച്ചു.ഈ കാലയളവിൽ ലോകമെമ്പാടുമുള്ള ഒരു ലക്ഷത്തിലധികം വിനോദസഞ്ചാരികൾ ആണ് ബഹ്‌റൈനിൽ എത്തിയത്. മുൻ സീസണിനെ അപേക്ഷിച്ച് ഇത് 15% വർദ്ധനവ് ആണ്. കൂടാതെ രാജ്യത്തുടനീളമുള്ള ഹോട്ടലുകളിലും റിസോർട്ടുകളിലും താമസിക്കാൻ തിരഞ്ഞെടുത്ത സന്ദർശകരുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവ് രേഖപ്പെടുത്തി.2024 നവംബർ മുതൽ 2025 ഏപ്രിൽ വരെ നീണ്ടുനിന്ന സീസണിൽ 40 ക്രൂയിസ് കപ്പലുകൾ എത്തിയതായി ബിടിഇഎയിലെ പ്രോജക്ട്സ് ആൻഡ് റിസോഴ്‌സസ് ഡെപ്യൂട്ടി സിഇഒ […]
Read More

90th Utkal Dibasa Celebration by Bahrain Odia Samaj

The Bahrain Odia Samaj, an organization of the Odia diaspora based in Bahrain, joyously celebrated the 90th Utkal Dibasa with great enthusiasm and grandeur. The event saw the participation of over 300 attendees, including around 100 Odia families. The Chief Guest of the celebration was His Excellency Mr. Vinod Jacob, Ambassador of India to the […]
Read More

കൊല്ലം പ്രവാസി അസോസിയേഷൻ ബഹ്‌റൈൻ, ബോജി രാജൻ മെമ്മോറിയൽ ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിക്കുന്നു

അകാലത്തിൽ വിട്ടുപിരിഞ്ഞ കൊല്ലം പ്രവാസി അസോസിയേഷൻ ക്രിക്കറ്റ് ടീം കെപിഎ ടസ്കേഴ്സിന്റെ വൈസ് ക്യാപ്റ്റനായിരുന്ന ബോജി രാജന്റെ സ്മരണാർത്ഥം കൊല്ലം പ്രവാസി അസോസിയേഷൻ തങ്ങളുടെ സ്പോർട്സ് വിങ്ങിന്റെ നേതൃതത്തിൽ ബഹ്റൈൻ ക്രിക്കറ്റ് ഫെഡറേഷന്റെ അംഗീകാരത്തോട് കൂടി സോഫ്റ്റ് ബോൾ ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിക്കുന്നു. മെയ് 2, 9 തീയതികളിൽ സിഞ്ച് അൽ അഹലി സ്പോർട്സ് ക്ലബ് ടർഫിൽ വച്ചു നടക്കുന്ന ക്രിക്കറ്റ് ടൂർണ്ണമെന്റിൽ ബഹ്‌റൈനിലെ പ്രമുഖരായ 16 ടീമുകൾ പങ്കെടുക്കുന്നു. ടൂർണ്ണമെന്റ് വിജയിയാകുന്ന ടീമിന് 200 ഡോളർ […]
Read More

ഈസ്റ്റർ പ്രത്യാശയുടെയും സന്തോഷത്തിന്‍റെയും സമാധാനത്തിന്‍റെയും തിരുനാൾ

മനുഷ്യനായി അവതരിച്ച യേശു, നമ്മുടെ പാപങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ചു, എന്നാൽ പിതാവായ ദൈവം ജീവന്‍റേയും മരണത്തിന്‍റേയും കർത്താവായി അവിടുത്തെ ഉയർത്തി. യേശുക്രിസ്തുവിന്‍റെ ഉത്ഥാനംവഴി, സ്നേഹം വിദ്വേഷത്തിനുമേൽ വിജയംനേടി, കാരുണ്യം പാപത്തിനുമേലും, നന്മ തിന്മയ്ക്കുമേലും, സത്യം അസത്യത്തിനുമേലും, ജീവിതം മരണത്തിനുമേലും വിജയം വരിച്ചു. മനാമ തിരുഹൃദയത്തിലെ ഈസ്റ്റർ ശുശ്രൂഷകൾ ഫാ. ലിജോ ഏബ്രഹാമിന്റെ മുഖ്യ കാർമികത്വത്തിൽ നടന്ന ആഘോഷമായ ദിവ്യബലിക്ക്‌ ഫാ. ജോൺ ബ്രിട്ടോ, ഫാ. സെബാസ്റ്റ്യൻ ഐസക് എന്നിവർ സഹ കാർമികത്വം വഹിച്ചു.
Read More

രാജ്യത്ത് ആദ്യമായി കേരളത്തിൽ ജില്ലാതല ആശുപത്രിയില്‍ ഫാറ്റി ലിവര്‍ ക്ലിനിക്ക് സജ്ജം

ജില്ലാതല ആശുപത്രികളില്‍ ആദ്യമായി ഫാറ്റി ലിവര്‍ ക്ലിനിക്കുകള്‍ സജ്ജമായി വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കരള്‍ രോഗങ്ങള്‍ പ്രത്യേകിച്ച് ഫാറ്റി ലിവര്‍ രോഗം നേരത്തെ കണ്ടുപിടിച്ച് ചികിത്സിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഫാറ്റി ലിവര്‍ ക്ലിനിക്കുകള്‍ ആരംഭിക്കുന്നത്. ഇതിനായി ആരോഗ്യ വകുപ്പ് ജില്ലകള്‍ക്ക് ഫണ്ട് അനുവദിച്ചിട്ടുണ്ട്.ആദ്യഘട്ടമായി മലപ്പുറം തിരൂര്‍ ജില്ലാ ആശുപത്രിയില്‍ ഫാറ്റി ലിവര്‍ ക്ലിനിക്ക് സജ്ജമാണ്. തിരുവനന്തപുരം ജനറല്‍ ആശുപത്രി, എറണാകുളം ജനറല്‍ ആശുപത്രി എന്നിവിടങ്ങളില്‍ ഫാറ്റി ലിവര്‍ ക്ലിനിക്കുകള്‍ അന്തിമ ഘട്ടത്തിലാണ്. മെഡിക്കല്‍ […]
Read More

കനോലി നിലമ്പൂർ കൂട്ടായ്മ ലേഡീസ് വിംഗ് രൂപീകരിച്ചു

ബഹ്‌റൈനിലെ ജീവകാരുണ്യ കലാ സാംസ്‌കാരിക രംഗത്തെ പ്രമുഖ സംഘടനയായ കനോലി നിലമ്പൂർ ബഹ്‌റൈൻ കൂട്ടായ്മ ലേഡിസ് വിംഗ് രൂപീകരിക്കുകയും. 2025- 27വർഷ കാലയളവിലേക്കുള്ള ഭാരവാഹികളെ തെരെഞ്ഞെടുക്കുകയും ചെയ്തു. എക്സ്പ്രസ്സ്‌ ഹോട്ടലിൽ ചേർന്ന തെരഞ്ഞെടുപ്പു യോഗത്തിന് പ്രസിഡന്റ്‌ അൻവർ നിലമ്പൂർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സുബിൻദാസ് സ്വാഗതം പറഞ്ഞു. ലേഡിസ് വിംഗ് ഭാരവാഹികളായി പ്രസിഡന്റ്‌ രേഷ്മ സുബിൻദാസ്, സെക്രട്ടറി നീതു ലക്ഷ്മി, ട്രെഷറർ ജസ്‌ന അലി,ചീഫ് കോർഡിനേറ്റർ മെഹ്ജബിൻ സലീജ്, വൈസ് പ്രസിഡന്റുമാർ ജംഷിത കരിപ്പായി,സുഹ്‌റ മുഹമ്മദ്‌,നീതു […]
Read More

പ്രവാസികൾക്ക് പ്രായപരിധിയില്ലാത്ത പെൻഷൻ നിയമം വേണം;പ്രവാസി ബന്ധു ഡോ.എസ് അഹമ്മദ്

വിവിധ കാരണങ്ങളാൽ മടങ്ങിയെത്തിയ ആയിരക്കണക്കിന് പ്രവാസികൾ ദുരിതപൂർണ്ണമായ അവസ്ഥയിലാണു ഇന്നു ജീവിക്കുന്നതെന്നും പുനരധിവാസ പദ്ധതിയുടെ ഘടനയിലുൾപ്പെടുത്തി പ്രായപരിധിയില്ലാത്ത പെൻഷൻ നിയമം പ്രാവർത്തികമാക്കണമെന്നു എൻ. ആർ. ഐ. കൗൺസിൽ ഓഫ് ഇന്ത്യ ദേശീയ ചെയർമാനും പ്രവാസി പെൻഷൻ ഹോൾഡേഴ്സ് അസ്സോസിയേഷൻ സ്ഥാപകനും സംസ്ഥാന പ്രസിഡണ്ടുമായ പ്രവാസി ബന്ധു ഡോ. എസ്. അഹമ്മദ് സർക്കാരിനോട് ആവശ്യപ്പെട്ടു. വി.എസ്. അച്ച്യുതാനന്ദൻ സർക്കാർ പെൻഷൻ പദ്ധതി നടപ്പിലാക്കുമ്പോൾ പെൻഷൻ അംഗ്വത്ത പ്രായപരിധി 55 വയസാക്കി നിജപ്പെടുത്തി.പ്രായപരിധി ഉയർത്തണമെന്നും അല്ലെങ്കിൽ പ്രായപരിധി ഉപേക്ഷിക്കണമെന്നാവശ്യം പല […]
Read More

ലഹരി ഉപയോ​ഗത്തിന് കേസ്: നടൻ ഷൈൻ ടോം ചാക്കോ അറസ്റ്റിൽ

ലഹരി ഉപയോ​ഗം തടയൽ നിയമപ്രകാരം നടൻ ഷൈൻ ടോം ചാക്കോ അറസ്റ്റിൽ. വൈദ്യപരിശോധന പൂർത്തിയാക്കിയ ശേഷം ഷൈനിനെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കും. ഡാൻസാഫ് സംഘത്തിന്റെ പരിശോധനക്കിടെ ഹോട്ടൽ മുറിയിൽ നിന്ന് ഇറങ്ങി ഓടിയതുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തതിന് പിന്നാലെയാണ് എറണാകുളം നോർത്ത് പൊലീസ് കേസ് എടുത്തത്. ലഹരി ഉപയോഗം, ഗൂഢാലോചന എന്നീ വകുപ്പുകളാണ് ചുമത്തിയത്.ന​ഗരത്തിലെ പ്രധാന ഡ്ര​ഗ് ഡീലറായ സജീറിനെ പരിചയമുണ്ടെന്ന് ഷൈൻ സമ്മതിച്ചിരുന്നു. സജീറിനെ അന്വേഷിച്ചാണ് കഴിഞ്ഞ ദിവസം പൊലീസ് സംഘം ഷൈൻ താമസിച്ചിരുന്ന ഹോട്ടലിൽ […]
Read More