Business & Strategy

സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി ;ഫെഡ് ബഹ്‌റൈൻ

53 ആ-മത് ബഹ്‌റൈൻ ദേശീയ ദിനത്തോടനുബന്ധിച്ച് ആസ്റ്റർ ക്ലിനിക് ഗുദൈബിയ ബ്രാഞ്ചുമായി സഹകരിച്ച് ഫെഡ് ബഹ്‌റൈൻ ( എറണാകുളം അസോസിയേഷൻ ബഹ്‌റൈൻ ) സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി. പ്രസിഡന്റ് വിവേക് മാത്യുവിന്റെ അധ്യക്ഷയിൽ ചേർന്ന മെഡിക്കൽ ക്യാമ്പ് ഫെഡ് ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത് ഉദ്ഘാടനം ചെയ്തു, സെക്രട്ടറി സ്റ്റീവൻസൺ സ്വാഗതം പറഞ്ഞു, ഡോക്ടർമാരായ അനസ് മുഹമ്മദ്, സുജാത ഭരത്, സുനിൽ സിത്താറാം, സാദിഖ് ബാബു, ഫൈസ ബാർബർ, ആശ, ബിസിനസ് ഡെവലപ്മെന്റ് മാനേജർ തേജസ്, നഴ്സിംഗ് […]
Read More

ബഹ്‌റൈൻ വയനാട് ജില്ലാ കെഎംസിസി ലൗവ് ഷോറിനുള്ള മൂന്നാംഘട്ട സഹായധനം കൈമാറി

ബഹ്‌റൈൻ- കോഴിക്കോട് മുക്കം ആസ്ഥാനമായി പ്രവർത്തിച്ചു വരുന്ന വയനാട്ടിലെ മേപ്പാടി പൊഴുതന എന്നീ സ്ഥലങ്ങളിലും സ്ഥിതി ചെയ്യുന്ന ഭിന്ന ശേഷിക്കാരായ 600-ൽ പരം കുട്ടികളുടെ ആശാ കേന്ദ്രമായ ലൗവ് ഷോറിന് ബഹ്‌റൈൻ വയനാട് ജില്ലാ കെഎംസിസി എല്ലാ മാസവും നൽകി വരുന്ന സഹായധനത്തിന്റെ മൂന്നാം ഗെടുവായ 50,000 രൂപ സെഗായയിലുള്ള ബിഎംസി ഓഡിറ്റോറിയത്തിൽ വെച്ച് വയനാട് ജില്ലാ കെഎംസിസി പ്രസിഡണ്ട് മുഹ്‌സിൻ മന്നത്ത് ലൗവ് ഷോർ ബഹ്‌റൈൻ ചാപ്റ്റർ ചെയർമാൻ ഫ്രാൻസിസ് കൈതാരത്തിനു കൈമാറി, ചടങ്ങിൽ വയനാട് […]
Read More

ദേശീയ ദിനത്തിൽ നൃത്ത സംഗീത വിരുന്നുമായി ബി.കെ.എസ് ധുംധലാക്ക സീസൺ 6

ബഹ്‌റൈൻ്റെ 53-)o ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ബഹ്റൈൻ കേരളീയ സമാജം ഒരുക്കുന്ന നൃത്ത സംഗീത പരിപാടിയായ “ധും ധലാക്ക സീസൺ 6 ” 2024 ഡിസംബർ 17 ചൊവ്വാഴ്ച രാത്രി 6.30 മണിക്ക് സമാജം ഡയമണ്ട് ജൂബിലി ഹാളിൽ അരങ്ങേറും.   കഴിഞ്ഞ അഞ്ച് വർഷങ്ങളിലായി നടന്നു വരുന്ന ധും ധലാക്കയുടെ ആറാം പതിപ്പിൻ്റെ മുഖ്യ ആകർഷണം പ്രശസ്ത നർത്തകനും നൃത്തസംവിധായനും നിരവധി ഡാൻസ് റിയാലിറ്റി ഷോകളിലൂടെ ശ്രദ്ധേയനുമായ നീരവ് ബവ്‌ലേച്ച , ഐഡിയ സ്റ്റാർ സിംഗർ […]
Read More

ബഹ്റൈൻ മലയാളി ഫോറത്തിന് പുതിയ നേതൃത്വം

ബഹ്റൈൻ മലയാളി ഫോറം വാർഷിക ജനറൽ ബോഡിയോഗം ബിഎംസിയിൽ വെച്ച് വിപുലമായ പരിപാടികളോടെ നടത്തി. ചടങ്ങിൽ അജി പി ജോയ്,ഇ.വിരാജീവൻ, ജയേഷ് താന്നിക്കൽ, ബാബു കുഞ്ഞിരാമൻ,ദീപ ജയചന്ദ്രൻ,തുടങ്ങിയവർ പങ്കെടുത്തു. ബഹ്റൈൻ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി പവിഴദ്വീപിനോട് നന്ദി രേഖപ്പെടുത്തിയാണ് ഏവരും ചടങ്ങിൽ സംസാരിച്ചത്.   രവി മരാത്ത് ചടങ്ങ് നിയന്ത്രിച്ചു. ഒട്ടേറെ പ്രമുഖർ സംബന്ധിച്ച ചടങ്ങിൽ പുതിയ ഭരണസമിതി രൂപീകരിച്ചു. ബഹ്റൈൻ മലയാളി ഫോറത്തിന്റെ പുതിയ പ്രസിഡന്റ്  ആയി അജി പി ജോയ് ,ജനറൽ സെക്രട്ടറിയായി ജയേഷ് താന്നിക്കൽ, […]
Read More

നൗകാ ബഹ്റൈൻ; സൗജന്യ ഡെന്റൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

നൗക ബഹ്‌റൈൻ കിങ്‌സ് ഡെന്റൽ സെന്ററുമായി ചേർന്ന് ഫ്രീ ഡെന്റൽ ചെക്കപ്പ് ക്യാമ്പ് സംഘടിപ്പിച്ചു. കിങ്‌സ് ഡെന്റൽ ക്ലിനിക്കിന്റെ റിഫാ ബ്രാഞ്ചിൽ വച്ചു നടന്ന ഡെന്റൽ ചെക്കപ്പിൽ ഡോക്ടർ പ്രിൻസ് ദന്തപരിപാലനത്തെ കുറിച്ചും പല്ലുകൾക്ക് വരാൻ സാധ്യത ഉള്ള അസുഖങ്ങളെ കുറിച്ചും അവയുടെ ചികിത്സയെ കുറിച്ചും ഉള്ള ബോധവൽക്കരണ ക്ലാസ്സ്‌ എടുത്തു. 40-ഓളം ആളുകൾ പങ്കെടുത്ത മെഡിക്കൽ ക്യാമ്പിൽ, അവരവരുടെ സംശയങ്ങൾ ചോദിച്ചു മനസ്സിലാക്കുവാനും അവരുടെ ദന്താരോഗ്യം പരിശോധിക്കാനും ആളുകൾ അവസരം പ്രയോജനപ്പെടുത്തി. നൗകാ ബഹ്റൈൻ പ്രസിഡന്റ്‌ […]
Read More

കോഴിക്കോട് ജില്ലാ പ്രവാസി അസ്സോസിയേഷൻ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു.

ബഹ്‌റൈന്റെ 51മത് ദേശീയ ദിനാഘോഷത്തോടെനുബന്ധിച്ചു കോഴിക്കോട് ജില്ലാ പ്രവാസി അസ്സോസിയേഷൻ അൽ ഹിലാൽ ഹോസ്പിറ്റൽ മനാമ സെൻട്രലുമായി സഹകരിച്ചു കൊണ്ടു ബഹ്‌റൈനിലെ എല്ലാ പ്രവാസികൾക്കും ഉപകാരപ്രദമാകുന്നവിധം “സ്നേഹ സ്പർശം “എന്ന പേരിൽ തിങ്കളാഴ്ച രാവിലെ 7.30 മുതൽ ഉച്ചക്ക് 12.30 വരെ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു.ഈ ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് ഡിസംബർ 31 വരെ അവർക്കു ആവശ്യമായ ഏതു സ്പെഷ്യലിസ്റ്റ് ഡോക്ടറെയും സൗജന്യമായി കാണാനുള്ള അവസരവും ഒരുക്കിയിരിക്കുന്നു.അതു കൂടാതെ മുപ്പതു ദിനാറിൽ കൂടുതൽ ചിലവ് വരുന്ന വിറ്റാമിൻ […]
Read More

റോയൽ ക്ലബ് മനാമയുടെ ജേഴ്സി പ്രകാശനം ചെയ്തു

മനാമ സെൻട്രൽ മീറ്റ് മാർക്കറ്റ് ഫുട്ബോൾ ടീം ആയ റോയൽ ക്ലബ്‌ മനാമയുടെ ജേഴ്സി പ്രകാശനം റഹിം വാവക്കുഞ്ഞു നിർവഹിച്ചു. ചടങ്ങിൽ കൊല്ലം പ്രവാസി അസോസിയേഷൻ സെൻട്രൽ കമ്മിറ്റിയംഗം ഷമീർ സലിം ആശംസകൾ അറിയിച്ചു സംസാരിച്ചു. ടീം മാനേജർ നിസാർ സമദ്, ഷിനുഖാൻ, ഷമീർ സലിം ,ഹനീഫ സമദ് എന്നിവർ പരിപാടിയിൽ പങ്കെടുത്തു
Read More

ഇന്ത്യൻ സ്‌കൂൾ ഫെയർ ടിക്കറ്റ് പുറത്തിറക്കി

ഇന്ത്യൻ സ്‌കൂളിന്റെ സ്റ്റാർ വിഷൻ ഇവന്റ്‌സ് അവതരിപ്പിക്കുന്ന വാർഷിക സാംസ്കാരിക മേളയുടെ ടിക്കറ്റ് പ്രകാശനം ഇന്ത്യൻ സ്‌കൂൾ യുവജനോത്സവ അവാർഡ് ദാന ചടങ്ങിൽ നടന്നു. സ്‌കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസിൽ നിന്നും കമ്മ്യുണിറ്റി ലീഡറും പ്രമുഖ വ്യവസായിയുമായ മുഹമ്മദ് ഹുസൈൻ മാലിം ടിക്കറ്റ് ഏറ്റുവാങ്ങി. സ്‌കൂൾ സെക്രട്ടറി വി. രാജപാണ്ഡ്യൻ, ഫെയർ ജനറൽ കൺവീനർ വിപിൻ പി.എം, സ്റ്റാർ വിഷൻ ഇവന്റ്‌സ് ചെയർമാനും സിഇഒയുമായ സേതുരാജ് കടയ്ക്കൽ, സ്‌കൂൾ വൈസ് ചെയർമാനും സ്‌പോർട്‌സ് അംഗവുമായ […]
Read More

വയനാട് ദുരന്തം ; കേന്ദ്ര തീരുമാനം മലയാളികളെ അപമാനിക്കുന്നതിന് തുല്യം; കെ രാധാകൃഷ്ണൻ എം പി

വയനാട് ദുരന്തത്തിന്റെ ആഘാതം പ്രധാനമന്ത്രി നേരിട്ടെത്തി വിലയിരുത്തിയിട്ടും ദുരന്തബാധിതരെ സഹായിക്കാനുള്ള നിലപാടല്ല കേന്ദ്രസർക്കാർ സ്വീകരിക്കുന്നതെന്ന് കെ രാധാകൃഷ്ണൻ എം പി. ദുരന്തം നേരിട്ട കേരളത്തെ കുറ്റപ്പെടുത്താനും സാങ്കേതിക തടസ്സങ്ങൾ സൃഷ്ടിക്കാനുമാണ് കേന്ദ്രം ശ്രമിക്കുന്നത്. വലിയ താമസമില്ലാതെ തന്നെ കേരളം വിശദമായ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. മുൻകാലങ്ങളിലെ ചെലവിന്റെ തുക നൽകണം എന്നുള്ളത് മലയാളികളെ അപമാനിക്കുന്നതിന് തുല്യമാണെന്ന് എം പി വ്യക്തമാക്കി. മൃതദേഹങ്ങൾ ഡി എൻ എ ടെസ്റ്റ്‌ നടത്തിയ പണം പോലും വഹിക്കാൻ കേന്ദ്രം തയ്യാറായില്ല. കേന്ദ്രത്തെ അറിയിക്കാത്ത […]
Read More

പ്രവാസി ലീഗൽ സെൽ വനിത വിഭാഗം ഇന്റർനാഷണൽ കോർഡിനേറ്റർ ; ഷൈനി ഫ്രാങ്ക്

പ്രവാസമേഖലയിലെ വനിതകളെ ഒരുമിപ്പിക്കുന്നതും അടിയന്തിരഘട്ടത്തിൽ സഹായമെത്തിക്കുന്നതും മറ്റും ലക്ഷ്യമാക്കി പ്രവാസി ലീഗൽ സെൽ വനിത വിഭാഗം ഇന്റർനാഷണൽ കോർഡിനേറ്ററായി കുവൈറ്റിൽ നിന്നും ഷൈനി ഫ്രാങ്ക് നിയമിതയായി. പ്രവാസമേഖലയിൽ മനുഷ്യകടത്തിനും മറ്റും ഇരയാകുന്ന സ്ത്രീകളുടെ എണ്ണം വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ലീഗൽ സെൽ തീരുമാനം. കുവൈറ്റ് കേന്ദ്രമാക്കി നിരവധി വർഷങ്ങളായി പ്രവർത്തിക്കുന്ന ഷൈനി ഫ്രാങ്ക് പ്രവാസ മേഖലയിലെ സാമൂഹ്യപ്രവർത്തകർക്ക് സുപരിചിതയാണ്. ഇന്ത്യൻ എംബസ്സി അംഗീകരിച്ച സാമൂഹീകപ്രവർത്തകരുടെ പട്ടികയിൽ നിരവധി വർഷങ്ങളായി ഷൈനി ഫ്രാങ്കുണ്ട്‌. വിധവകളുടെയും ഭിന്നശേഷിക്കാരുടെയും സംരക്ഷണത്തിനും ശാക്തീകരണത്തിനുമായി ഇന്ത്യയിലും […]
Read More