Business & Strategy

വേൾഡ് മലയാളി ഫെഡറേഷൻ,കിംസ് ഹോസ്പിറ്റലുമായി സഹകരിച്ചു വാക്കത്തോൺ 2025 സംഘടിപ്പിക്കുന്നു.

വേൾഡ് മലയാളി ഫെഡറേഷൻ, കിംസ് ഹോസ്പിറ്റലുമായി സഹകരിച്ച്‌ സ്റ്റാർവിഷൻ ഇവന്റിന്റെ ബാനറിൽ വാക്കത്തോൺ 2025 സംഘടിപ്പിക്കുന്നു. വാക്കത്തോൺ 2025 വെള്ളിയാഴ്ച (31-01-2025) രാവിലെ 8 മുതൽ -9.30വരെ വാട്ടർ ഗാർഡൻ സിറ്റി സീഫിൽ വെച്ചു നടക്കും.WMFME Walkathon is our program of WMF Middle East Region Health Forum as the part of our Health Project “Health For All”എന്ന ലക്ഷ്യത്തോടെ നടത്തുന്ന ഈ പ്രോഗ്രാമിൽ ബഹ്‌റൈനിലെ വിവിധ സോഷ്യൽ ക്ലബ്ബുകളിൽ നിന്നുള്ള […]
Read More

പാൻ ബഹ്‌റൈൻ, ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങൾ ജനുവരി 30-ന്

ബഹ്‌റൈനിലെ അറിയപ്പെടുന്ന സാമൂഹിക സാംസ്കാരിക ജീവകാരുണ്യ സംഘടനയായ പ്രവാസി അസോസിയേഷൻ അങ്കമാലി നെടുമ്പാശ്ശേരി -യുടെ ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങൾ ജനുവരി 30, വ്യാഴാഴ്ച വൈകുന്നേരം 7.30 -ന് ബഹറൈൻ മീഡിയ സിറ്റി ഓഡിറ്റോറിയത്തിൽ വച്ച് നടക്കും.ബഹ്‌റൈൻ മീഡിയ സിറ്റിയിൽ വച്ച് നടന്ന വാർഷിക ജനറൽ ബോഡിയിൽ തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് പോളി പറമ്പി, സെക്രട്ടറി ഡേവിസ് മഞ്ഞളി, എന്നിവരുടെ നേതൃത്വത്തിൽ ഉള്ള പുതിയ ഭരണസമിതിയുടെ പ്രവർത്തന ഉദ്ഘാടനവും നടക്കുമെന്ന് കോർ ഗ്രൂപ്പ് ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത് പറഞ്ഞു. ബഹ്‌റൈൻ […]
Read More

ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ്; യുവാക്കളെയും സ്ത്രീകളെയും ലക്ഷ്യമിട്ട് ആം ആദ്മിയുടെ വമ്പൻ പ്രഖ്യാപനങ്ങൾ

ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ വമ്പൻ പ്രഖ്യാപനങ്ങളുമായി ആംആദ്മി പാർട്ടി.15 കേജ്രിവാൾ ഗ്യാരന്റികൾ പുറത്തിറക്കി. വാഗ്ദാനങ്ങൾ അധികാരത്തിലെത്തിയാൽ അടുത്ത അഞ്ചുവർഷംകൊണ്ട് പൂർത്തീകരിക്കുമെന്ന് അരവിന്ദ് കേജ്രിവാൾ.ഡൽഹിയിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കും. സ്ത്രീകൾക്ക് മഹിളാ സമ്മാൻ യോജനയിലൂടെ പ്രതിഭാസം 2100 രൂപ നൽകും.അറുപത്തിയഞ്ച് വയസ് കഴിഞ്ഞവർക്ക് സൗജന്യ ചികിൽസ. 24 മണിക്കൂറും ശുദ്ധജലം ഉറപ്പാക്കും എന്നും ആംആദ്മി പാർട്ടി പ്രകടന പത്രികയിൽ പറയുന്നു.യമുന നദി ശുചീകരിക്കുമെന്ന് പ്രഖ്യാപനം ഇത്തവണയും ഉണ്ട്.സ്കൂൾ കുട്ടികൾക്ക് ബസിൽ സൗജന്യ യാത്ര ഒരുക്കും.ഡൽഹി മെട്രോയിൽ ടിക്കറ്റ് നിരക്കിൽ 50 […]
Read More

നാഡീവ്യവസ്ഥയെ ബാധിക്കുന്ന അപൂർവ രോഗം; ഗില്ലൻ ബാരി സിൻഡ്രോം ബാധിച്ചുള്ള ആദ്യ മരണം റിപ്പോർട്ട് ചെയ്തു

ഗില്ലന്‍ ബാരി സിന്‍ഡ്രോം (ജിബിഎസ്) രോഗം ബാധിച്ചുള്ള ആദ്യത്തെ മരണം റിപ്പോര്‍ട്ട് ചെയ്തു. മഹാരാഷ്ട്രയിലെ ചാര്‍ട്ടഡ് അക്കൗണ്ടന്റാണ് രോഗം ബാധിച്ച് മരിച്ചത്. പൂനെയിലെ ഡിഎസ്‌കെ വിശ്വ ഏരിയയില്‍ താമസിച്ചിരുന്ന ഇദ്ദേഹത്തിന് കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഡയറിയ ബാധിക്കുകയായിരുന്നു. തുടര്‍ന്ന് സോലാപൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടുകയും തുടര്‍ന്നുള്ള പരിശോധനകളില്‍ ജിബിഎസ് ആണെന്ന് സ്ഥിരീകരിക്കുകയുമായിരുന്നു. തുടര്‍ ചികിത്സയ്ക്ക് വേണ്ടി ഐസിയുവില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. എന്നാല്‍ രോഗം ബാധിച്ചതിന് പിന്നാലെ ഇയാള്‍ക്ക് കൈകാലുകള്‍ അനക്കാന്‍ സാധിച്ചില്ല. തുടര്‍ പരിശോധനയില്‍ ഇയാള്‍ക്ക് […]
Read More

കൊല്ലം പ്രവാസി അസോസിയേഷൻ ഇന്ത്യൻ റിപ്പബ്ലിക്ക് ദിനമാഘോഷിച്ചു

കൊല്ലം പ്രവാസി അസോസിയേഷൻ ഇന്ത്യയുടെ 76 മത് റിപ്പബ്ലിക്ദിനം ആഘോഷിച്ചു. രാവിലെ കെ.പി.എ ആസ്ഥാനത്തു പ്രസിഡന്റ് അനോജ് മാസ്റ്റർ ദേശീയ പതാക ഉയർത്തി ,റിപ്പബ്ലിക് ദിന സന്ദേശം നൽകുകയും ചെയ്തു. തുടർന്നു മധുര വിതരണം നടത്തി. ചടങ്ങിൽ കെപിഎ ജനറൽ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധൻ,കെപിഎ ട്രഷറർ മനോജ് ജമാൽ, കെപിഎ സെക്രട്ടറി രജീഷ് പട്ടാഴി, സെൻട്രൽ കമ്മറ്റി അംഗങ്ങളായ കിഷോർ കുമാർ, സജീവ് ആയൂർ, രഞ്ജിത്ത് ആർ പിള്ള, സജി കുളത്തിങ്കൽ എന്നിവർ സന്നിഹിതരായിരുന്നു.
Read More

ബഹ്‌റൈൻ വളാഞ്ചേരി കൂട്ടായ്മ BVK കണക്ട് എന്ന ആഘോഷ പരിപാടി സംഘടിപ്പിച്ചു.

ബഹ്‌റൈൻ വളാഞ്ചേരി കൂട്ടായ്മ BVK കണക്ട് എന്ന ആഘോഷ പരിപാടി കലവറ പാർട്ടി ഹാളിൽ വെച്ച് സംഘടിപ്പിച്ചു. നൂറ്റന്പതോളം അംഗങ്ങൾ പങ്കെടുത്ത പരിപാടിക്ക് കുടുംബാംഗങ്ങളുടെ പ്രകടനങ്ങൾക്കു പുറമെ ബഹ്‌റൈനിലെ പ്രശസ്തരായ കലാകാരന്മാരുടെ നൃത്തങ്ങൾ, ഗാനമേള, തുടങ്ങിയവ അരങ്ങിൽ നിറഞ്ഞാടി. വൈകീട്ട് ആറു മണിക്ക് തുടങ്ങിയ കലാവിരുന്നിനു ശേഷം വിഭവ സമൃദ്ധമായ രാത്രി ഭക്ഷണവും ഒരുകീരുന്നു. പരിപാടിയിലെ പ്രധാന അതിഥിയായി എത്തിച്ചേർന്ന പ്രമുഖ സീരിയൽ സിനി ആർട്ടിസ്റ്റ് ലയ റോബിനുള്ള ഉപഹാരം മുഖ്യ രക്ഷാധികാരി റഹീം ആതവനാട് കൈമാറി. […]
Read More

ഇന്ത്യൻ സ്കൂൾ റിപ്പബ്ലിക് ദിനം ആഘോഷിച്ചു.

ഇന്ത്യൻ സ്കൂൾ രാജ്യത്തിന്റെ 76-ാമത് റിപ്പബ്ലിക് ദിനം ത്രിവർണ്ണ പതാക ഉയർത്തൽ ചടങ്ങോടെയും വിവിധ മേഖലകളിൽ മികവ് പുലർത്തിയ വിദ്യാർത്ഥികൾക്കുള്ള അവാർഡ് ദാനത്തോടെയും ആഘോഷിച്ചു. സ്കൂളിന്റെ ഇസ ടൗൺ കാമ്പസ് ഗ്രൗണ്ടിൽ നടന്ന പരിപാടിയിൽ ഇരു കാമ്പസുകളിലെയും വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും ഒത്തുചേർന്നു. സ്‌കൂൾ വൈസ് ചെയർമാനും സ്പോർട്സ് അംഗവുമായ ഡോ. മുഹമ്മദ് ഫൈസൽ ദേശീയ പതാക ഉയർത്തിയതോടെയാണ് ചടങ്ങ് ആരംഭിച്ചത്. സെക്രട്ടറി വി. രാജപാണ്ഡ്യൻ, അസി.സെക്രട്ടറിയും അക്കാദമിക് അംഗവുമായ രഞ്ജിനി മോഹൻ,ഭരണസമിതി അംഗം ബോണി ജോസഫ്, […]
Read More

കെസിഎ റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിച്ചു.

ബഹ്‌റൈനിലെ  പ്രമുഖ സാംസ്കാരിക സംഘടനയായ കേരള കാത്തലിക് അസോസിയേഷൻ റിപ്പബ്ലിക് ദിനാഘോഷങ്ങൾ സംഘടിപ്പിച്ചു.കെസിഎ അങ്കണത്തിൽ വെച്ചു നടന്ന ചടങ്ങിൽ കെസിഎ ജനറൽ സെക്രട്ടറി വിനു ക്രിസ്റ്റി സ്വാഗതം ആശംസിച്ചു.കെസിഎ പ്രസിഡന്റ്‌ ജെയിംസ് ജോൺ ഇന്ത്യൻ ദേശിയ പതാക ഉയർത്തി.തുടർന്ന് കെസിഎ അംഗങ്ങൾ ദേശിയ പ്രതിജ്ഞ ചെയ്തു.പ്രസിഡന്റ്‌ ജെയിംസ്‌ ജോൺ റിപ്പബ്ലിക് ദിന സന്ദേശം നൽകി. ലോകത്തിലെ തന്നെ മഹത്തരമായ ഭരണഘടന ആയാണ് ഇന്ത്യയുടേതെന്നും സ്വതന്ത്ര ഇന്ത്യയുടെ ഐക്യവും അഖണ്ഡതയും കാത്തു സൂക്ഷിക്കാൻ നാം എന്നും പ്രതിജ്ഞാബദ്ധരാണെന്ന് അദ്ദേഹം […]
Read More

ഗുരുദേവ സോഷ്യൽ സൊസൈറ്റിയിൽ ഇന്ത്യയുടെ 76 -ാമത് റിപ്പബ്ലിക് ദിനം ആഘോഷിച്ചു

സൽമാനിയ കാനു ഗാർഡനിൽ പ്രവർത്തിക്കുന്ന ഗുരുദേവ സോഷ്യൽ സൊസൈറ്റി ഇന്ത്യയുടെ 76-ാമത് റിപ്പബ്ലിക് ദിനം വിപുലമായ രീതിയിൽ ആഘോഷിച്ചു.രാവിലെ സൊസൈറ്റി അങ്കണത്തിൽ നടന്ന ചടങ്ങിൽ സൊസൈറ്റി ചെയർമാൻ സനീഷ് കൂറുമുള്ളില്‍ ഇന്ത്യൻ ദേശീയ പതാക ഉയർത്തി.സൊസൈറ്റി ജനറൽ സെക്രട്ടറി ബിനുരാജ് രാജൻ,വൈസ് ചെയർമാൻ സതീഷ് കുമാർ,മറ്റ് ഡയറക്ടർ ബോർഡ് അംഗങ്ങളും കുടുംബാംഗങ്ങളും പങ്കെടുത്ത ചടങ്ങിൽ ദേശീയ ഗാനാലാപനവും മധുര വിതരണവും ഉണ്ടായിരുന്നു
Read More

വേൾഡ് മലയാളീ കൗൺസിൽ ബഹ്‌റൈൻ പ്രൊവിൻസ് ഇന്ത്യയുടെ 76 മത് റിപ്പബ്ലിക് ദിനാഘോഷത്തിൽ പ്രസിഡണ്ട് എബ്രഹാം സാമുവൽ പതാക ഉയർത്തി.

വേൾഡ് മലയാളീ കൗൺസിൽ ബഹ്‌റൈൻ പ്രൊവിൻസ് ഇന്ത്യ യുടെ 76 മത് റിപ്പബ്ലിക് ദിനാഘോഷത്തിൽ പതാക ഉയർത്തൽ ചടങ്ങിൽ ബഹ്‌റൈനിലെ സാമൂഹിക സാംസ്‌കാരിക അസോസിയേഷനുകളുടെ സജീവ പങ്കാളിത്തം ശ്രദ്ധേയമായി.നബീൽ ഗാർഡനിൽ സംഘടിപ്പിച്ച ചടങ്ങിൽ ബഹ്‌റൈൻ പ്രൊവിൻസ് പ്രസിഡണ്ട് എബ്രഹാം സാമുവൽ പതാക ഉയർത്തി.   ചെയർമാൻ ദേവരാജ് കെ ജി, ഗ്ലോബൽ അഡ്വൈസറി ബോർഡ് ചെയർമാനും കെസിഎ പ്രസിഡന്റുമായ ജെയിംസ് ജോൺ, ഗ്ലോബൽ അസോസിയേറ്റ് ട്രഷറാർ ബാബു തങ്ങളത്ത്‌, ജനറൽ സെക്രട്ടറി അമൽദേവ് ഓ കെ, വൈസ് […]
Read More