Business & Strategy

ബഹ്‌റൈൻ സ്മാർട്ട് സിറ്റീസ് ഉച്ചകോടി 2025 ഏപ്രിൽ 15 ന് ആരംഭിക്കും

ബഹ്‌റൈൻ സ്മാർട്ട് സിറ്റീസ് ഉച്ചകോടി 2025 ന്റെ എട്ടാമത് പതിപ്പ് ഏപ്രിൽ 15 ചൊവ്വാഴ്ച ഉപപ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് ബിൻ അബ്ദുല്ല അൽ ഖലീഫയുടെ രക്ഷാകർതൃത്വത്തിൽ ആരംഭിക്കും. രണ്ട് ദിവസത്തെ ഉച്ചകോടി ഏപ്രിൽ 15, 16 തീയതികളിൽ ഷെറാട്ടൺ ഹോട്ടലിൽ നടക്കും.ബഹ്‌റൈൻ രാജ്യത്തിന്റെ പ്രധാന പ്രത്യേക പരിപാടികളിലൊന്നായ ഉച്ചകോടിയുടെ പ്രാധാന്യത്തെക്കുറിച്ചും പ്രാദേശികവും അന്തർദേശീയവുമായ പങ്കാളിത്തം വിപുലമായി ആകർഷിക്കുന്നതായും മുനിസിപ്പാലിറ്റി കാര്യ, കൃഷി മന്ത്രി വെയ്ൽ ബിൻ നാസർ അൽ മുബാറക് വ്യക്തമാക്കി.ആഗോള വൈദഗ്ധ്യം പ്രയോജനപ്പെടുത്തുന്നതിനും സ്മാർട്ട് അർബൻ […]
Read More

രാജ്യം ബാലറ്റ് പേപ്പറിലേക്ക് മടങ്ങണം;മല്ലികാര്‍ജുന്‍ ഖര്‍ഗെ

രാജ്യം ബാലറ്റ് പേപ്പറിലേക്ക് മടങ്ങണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ. അഹമ്മദാബാദ് എഐസിസി സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.മഹാരാഷ്ട്രാ തെരഞ്ഞെടുപ്പ് അടക്കം സമീപകാലത്ത് ബിജെപി ജയിച്ച തെരഞ്ഞെടുപ്പില്‍ ഇവിഎം തിരിമറി നടന്നെന്നാണ് മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ ആരോപിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ പോലും സംശയ നിഴലിലാണെന്ന് ഖര്‍ഗെ പറയുന്നു.ലോകം മുഴുവന്‍ ബാലറ്റിലേക്ക് മാറുകയാണ്. എന്നാല്‍ നാം ഇപ്പോഴും ഇവിഎം ഉപയോഗിക്കുന്നു. ഇതെല്ലാം തട്ടിപ്പാണ്. അത് തെളിയിക്കാന്‍ അവര്‍ നമ്മോട് ആവശ്യപ്പെടുന്നു. ഭരണകക്ഷിക്ക് ഗുണം ചെയ്യുന്നതും പ്രതിപക്ഷത്തിന് പ്രതികൂലമായി ബാധിക്കുന്നതുമായ തന്ത്രങ്ങളാണ് നിങ്ങള്‍ […]
Read More

സമസ്തബഹ്റൈൻ മദ്റസകളിൽ പ്രവേശനോത്സവം

സമസ്തകേരള ഇസ്‌ലാം മതവിദ്യാഭ്യാസ ബോർഡിന് കീഴിലെ പതിനൊന്നായിരത്തോളം മദ്റസകളിൽ പഠനാരംഭം കുറിക്കുന്ന്തിന്റെ ഭാഗമായി ബഹ്റൈനിലെ സമസ്ത മദ്റസകളിലും പ്രവേശനോത്സവം സംഘടിപ്പിച്ചു “നേരറിവ്നല്ലനാളേക്ക്” എന്ന ശീർഷകത്തിലാണ് പ്രവേശനോത്സവം സജ്ജീകരിച്ചത് ബഹ്‌റൈൻ റൈഞ്ചിലെ 10 മദ്റസകളിലും വർണ്ണാഭമായ രീതിയിൽ സദസ്സുകൾ ഒരുക്കിയാണ് വിദ്യാർത്ഥികളെ വരവേറ്റത് ബഹ്റൈനിലെ ഖാളി ശൈഖ് ഹമദ് സാമി ദോസരി സമസ്ത കേന്ദ്ര ആസ്ഥാനമന്ദിരത്തിൽ ബഹ്റൈൻതല പ്രവേശനോത്സവം ഉൽഘാടനം നിർവ്വഹിച്ചു സമസ്ത ബഹ്റൈൻ പ്രസിഡണ്ട് സയ്യിദ് ഫഖ്റുദ്ധീൻ തങ്ങളുടെ അധ്യക്ഷിതയിൽ ഹാഫിള്ശറഫുദ്ധീൻ മൗലവി ഖിറാഅത്ത് നടത്തി. ജാമിഅഫാറൂഖിലെ […]
Read More

ബഹ്റൈനിൽ ശക്തമായ മലപ്പുറം കൂട്ടായ്മ രൂപപ്പെടുന്നു

മലപ്പുറം ജില്ലയിലെ വിവിധ മേഘലയിലെ ജില്ലാ വാസികളെ ഉൾപ്പെടുത്തി പ്രത്യക സാഹചര്യത്തിൽ ശക്തമായ പ്രവാസി സംഘടന ബഹ്റൈനിൽ നിലവിൽ വരും. പ്രവാസികൾക്ക് ഗുണകരമായ വിവിധ പദ്ധതികളും ചരിത്രം കലകായികം വാണിജ്യം സാഹിത്യം എന്ന മലപ്പുറത്തിൻ്റെ തനതായ മൂല്യങ്ങൾ വളർത്തിയെടുക്കുന്നതിലൂടെ മൂല്യങ്ങളെ വരും തലമുറക്ക് കൈമാറുക എന്ന ലക്ഷ്യത്തിലൂന്നിയായിരിക്കും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക. വിശാലമായ കറയില്ലാത്ത മതേതര ഐക്യവും മലപ്പുറത്തിൻ്റെ വികസനത്തിനുള്ള രാഷ്ട്രീയ ഐക്യത്തിനും ബഹ്റൈൻ മലപ്പുറം കൂട്ടായ്മ പിന്നണി പ്രവർത്തകർ മുന്നിട്ട് പ്രവർത്തിക്കുമെന്നും വാർത്താ കുറിപ്പിൽ അറിയിച്ചു.
Read More

കാൻസർ രോഗികൾക്ക് മുടി ദാനം നൽകി സാൻവി സുജീഷ്

കാൻസർ രോഗികൾക്കു വിഗ് നിർമ്മിക്കുവാൻ മുടി ദാനം നൽകി വേറിട്ട പിറന്നാൾ ആഘോഷവുമായി സാൻവി സുജീഷ്. ബഹ്‌റൈനിൽ ജോലി ചെയ്യുന്ന കോഴിക്കോട് ഇരിങ്ങത്ത് സുജീഷ് മാടായിയുടെയും അഞ്ജലി സുജീഷിന്റെയും മകളായ സാൻവി ഇന്ത്യൻ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനിയാണ്. ഇന്ത്യൻ സ്കൂളിൽ പഠിക്കുന്ന ദിയോ ദേവ് സഹോദരനാണ്.ബഹ്‌റൈൻ കാൻസർ സൊസൈറ്റിയിൽ അഫിലിയേറ്റ് ചെയ്തു പ്രവർത്തിക്കുന്ന കാൻസർ കെയർ ഗ്രൂപ്പ്ന്റെ ജനറൽ സെക്രട്ടറി കെ. ടി. സലിം സാൻവിയിൽ നിന്നും മുടി സ്വീകരിച്ചു.ചുരുങ്ങിയത് 21 സെന്റീ മീറ്റർ നീളത്തിൽ […]
Read More

ബഹ്‌റൈൻ നവകേരള അനുസ്മരണം നടത്തി

കേരളത്തിലെ ഇടതുപക്ഷ രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും സമുന്നതരായ നേതാക്കളായിരുന്ന ടി. വി തോമസ്, സി. കെ ചന്ദ്രപ്പൻ എന്നിവരുടെ അനുസ്മരണം ഔറാ ആർട്സ് സെന്റർ ഹാളിൽ വച്ച് നടത്തി.പുന്നപ്ര വയലാർ സമര നേതാവും കേരളത്തിൽ വ്യവസായ വിപ്ലവത്തിന് തുടക്കം കുറിച്ച വ്യവസായ മന്ത്രിയും ആയിരുന്ന അദ്ദേഹത്തിന്റെ ദീർഘവീക്ഷണത്തോടെയുള്ള പ്രവർത്തനമാണ് ഇന്ന് കേരളത്തിൽ കാണുന്ന എല്ലാ അറിയപ്പെട്ട വ്യവസായ ശാലകളുമെന്നും മുഖ്യ പ്രഭാഷകൻ ബഹ്‌റൈൻ നവകേരള കോർഡിനേഷൻ കമ്മറ്റി അംഗം അസിസ് ഏഴംകുളം പറഞ്ഞു.രാഷ്ട്രീയത്തിലെ സൗമ്യ മുഖവും നിലപാടുകളിൽ […]
Read More

ദുബായ് കിരീടാവകാശി ഷെയ്ക് ഹംദാൻ ഇന്ത്യയിൽ ; കേന്ദ്രമന്ത്രി സുരേഷ് ഗോപി സ്വീകരിച്ചു

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്ഷണം സ്വീകരിച്ച്‌ ദുബായ് കിരീടാവകാശി ഷെയ്ക് ഹംദാൻ ഇന്ത്യയിലെത്തി. ഡൽഹി വിമാനത്താവളത്തിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപി സ്വീകരിച്ചു.രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായാണ് ശൈഖ് ഹംദാൻ ഇന്ത്യയിലെത്തിയത്. യു.എ.ഇ പ്രതിരോധമന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യമായാണ് ഇന്ത്യയിലെത്തുന്നത്.വിദേശകാര്യമന്ത്രി ഡോ. എസ്. ജയശങ്കർ, പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് എന്നിവരുമായി കിരീടാവകാശി ഡൽഹിയിൽ കൂടിക്കാഴ്ച നടത്തും.രണ്ടാം ദിവസം ശൈഖ് ഹംദാൻ മുംബൈ സന്ദർശിക്കും. ഇന്ത്യയിലെയും, യു.എ.ഇയിലെയും ബിസിനസ് പ്രമുഖരുമായി അദ്ദേഹം മുംബൈയിൽ കൂടിക്കാഴ്ച നടത്തും.
Read More

ബഹ്റൈനിൽ ഗാര്‍ഹിക വിസകള്‍ മറ്റു വിസകളിലേക്ക് മാറ്റുന്നത് തടയണമെന്ന നിര്‍ദേശവുമായി എം.പി

ബഹ്റൈനിൽ ഗാർഹിക തൊഴിലാളികളുടെ പെർമിറ്റ്,വീട്ടു ജോലിക്ക് പുറത്തുള്ള മറ്റു ജോലികള്‍ക്കായി അനുവദിക്കരുതെന്ന നിർദേശവുമായി എം.പി മറിയം അല്‍ സയേദ്.നിർദേശ പ്രകാരം വീട്ടു ജോലി എടുക്കുന്ന വ്യക്തിക്ക് ആ വീട്ടില്‍ തന്നെ തുടരാനോ മറ്റൊരു വീട്ടിലേക്ക് മാറാനോ അനുമതിയുണ്ടായിരിക്കുകയുള്ളൂ. ഇത്തരക്കാർ യഥാർഥ കരാറിന് പുറത്തെ ജോലികള്‍ക്ക് തയാറാകുമ്ബോള്‍ അനധികൃതമായ ജോലിചെയ്യാനും അതുവഴി ഇവർ ചൂഷണത്തിന് വിധേയരാവാനും കാരണമാകുമെന്നും എം.പി പറയുന്നു.
Read More

കാര്‍ വാങ്ങാനൊരുങ്ങുന്നവരെ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന തട്ടിപ്പുകാർക്കെതിരെ മുന്നറിയിപ്പുമായി ബഹ്റൈൻ അധികൃതര്‍

ബഹ്റൈനിൽ പ്രവർത്തിക്കുന്ന പുതിയ തട്ടിപ്പു സംഘത്തെക്കുറിച്ച്‌ മുന്നറിയിപ്പുമായി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ആന്‍റി കറപ്ഷൻ ഡയറക്ടറേറ്റ്.രാജ്യത്ത് കാർ വാങ്ങാനാഗ്രഹിക്കുന്നവരെ ലക്ഷ്യമിട്ടാണ് തട്ടിപ്പുകാർ പ്രവർത്തിക്കുന്നത്.പ്രമുഖരെന്നും സമൂഹത്തില്‍ സ്വാധീനമുള്ളവരെന്നും സ്വയം പരിചയപ്പെടുത്തുന്ന ഇവർ മികച്ച ഡീലുകള്‍ ഓഫർ ചെയ്തും, മറ്റു വാഗ്ദാനങ്ങള്‍ നല്‍കിയുമാണ് കബളിപ്പിക്കുന്നത്. ഇവർ വാഗ്ദാനം നല്‍കുന്ന ഓഫറുകള്‍ പൂർണമായും വ്യാജമാണെന്നും ആള്‍മാറാട്ടം നടത്തി നിങ്ങളെ സമീപിക്കുന്ന വ്യക്തികളുമായി ഒരു ബന്ധവുമില്ലെന്നും ബന്ധപ്പെട്ട കമ്ബനികള്‍ അറിയിച്ചിട്ടുണ്ട്.ഇത്തരം തട്ടിപ്പില്‍നിന്ന് ജനങ്ങള്‍ ജാഗ്രതരാവണമെന്നും കൂടുതല്‍ തട്ടിപ്പുകളില്‍ നിന്ന് മറ്റുള്ളവരെ രക്ഷപ്പെടുത്താൻ മുന്നറിയിപ്പ് […]
Read More

ഗുരുദേവ സോഷ്യൽ സൊസൈറ്റിയിൽ മലയാളം പാഠശാലയുടെ പുതിയ ബാച്ചിലേക്കുള്ള അഡ്മിഷൻ തുടരുന്നു

സൽമാനിയ കാനു ഗാർഡനിൽ പ്രവർത്തിക്കുന്ന ഗുരുദേവ സോഷ്യൽ സൊസൈറ്റിയിൽ കേരള ഗവൺമെന്റിന്റെ അംഗീകാരമുള്ള മലയാളം മിഷൻ പാഠ്യ പദ്ധതി അനുസരിച്ച് ബഹ്‌റൈൻ കേരളീയ സമാജവുമായി ചേർന്ന് എല്ലാ ശനിയാഴ്ചയും വൈകിട്ട് 7.00 മണി മുതൽ 8.30 വരെ സൊസൈറ്റി അങ്കണത്തിൽ പ്രവർത്തിക്കുന്ന മലയാളം പാഠശാലയിലേക്കുള്ള പുതിയ അധ്യായന വർഷത്തെ അഡ്മിഷൻ തുടരുന്നു. മലയാളം പാഠശാലയുടെ പുതിയ ക്ലാസുകളിലേക്ക് അഡ്മിഷൻ വേണ്ട കുട്ടികൾ പാഠശാല പ്രിൻസിപ്പൽ സതീഷ് കുമാർ (6639 3930) വൈസ് പ്രിൻസിപ്പൽ രജീഷ് പട്ടാഴി (3415 […]
Read More