സ്ത്രീകൾക്ക് മാസം 2,500, അമ്മമാർക്ക് 15,000, സൗജന്യ സിലിൻഡർ, സ്വർണം; ടി.വി.കെ പ്രകടനപത്രിക
ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടനും തമിഴക വെട്രി കഴകം (ടി.വി.കെ.) പാർട്ടി അധ്യക്ഷനുമായ വിജയ് പാർട്ടിയുടെ പ്രകടനപത്രിക പുറത്തിറക്കി. സ്ത്രീക്ഷേമത്തിനും യുവാക്കളുടെ തൊഴിലില്ലായ്മ പരിഹരിക്കുമെന്നുമാണ് വാഗ്‌ദാനം. കുടുംബനാഥകളായ 60 വയസ്സിന് താഴെയുള്ള സ്ത്രീകൾക്ക് പ്രതിമാസം 2,500 രൂപ ധനസഹായം നൽകുമെന്നതാണ് പ്രധാന വാഗ്ദാനം. ജീവിതച്ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായി ഓരോ കുടുംബത്തിനും വർഷത്തിൽ ആറ് എൽപിജി സിലിൻഡറുകൾ സൗജന്യമായി നൽകുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. പിന്നാക്ക വിഭാഗങ്ങളിലെ വധുക്കൾക്ക് വിവാഹ സഹായമായി ഒരു പവൻ സ്വർണവും പട്ടുശീലയും […]









