ദിനേശ് കുറ്റിയിൽ അനുസ്മരണ ജി.സി.സി റേഡിയോ നാടക മത്സരത്തിന്റെ ഫലം പ്രഖ്യാപിച്ചു
മനാമ: ബഹ്‌റൈൻ മലയാളി ഫോറം (ബി.എം.എഫ് ) മീഡിയാ രംഗ്, റേഡിയോ രംഗുമായി സഹകരിച്ചു സംഘടിപ്പിച്ച ദിനേശ് കുറ്റിയിൽ അനുസ്മരണ ജി.സി.സി റേഡിയോ നാടക മത്സരത്തിന്റെ ഫലം പ്രഖ്യാപിച്ചു. കേരളത്തിലെ പ്രമുഖ നാടക പ്രവർത്തകരായ ഷിനിൽ എൻ. പി, ഇസ്മയിൽ കടത്തനാട്, കനകരാജ് മായന്നൂർ എന്നിവരായിരുന്നു വിധികർത്താക്കൾ. നാടക മത്സരം ഉൽഘാടനം ചെയ്ത ബഹ്‌റൈനിലെ നാടക, ചലച്ചിത്ര പ്രവർത്തകൻ പ്രകാശ് വടകരയാണ് ഫലപ്രഖ്യാപനം നടത്തിയത്.മികച്ച നടനായി ‘ഒച്ച’യിലെ നാരായണൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച സത്യൻ കുത്തൂരിനെയും മികച്ച നടിയായി ‘മധുരം ഗായതി’യിലെ ടീച്ചറമ്മയെ അവതരിപ്പിച്ച […]









