പുതിയ വഖഫ് നിയമം ഭരണഘടന അവകാശത്തിൻ മേലുള്ള ഫാഷിസ്റ്റ് കടന്ന് കയറ്റം, ഐ.വൈ.സി.സി ബഹ്‌റൈൻ.
പാർലിമെന്റിൽ ബി.ജെ.പി സർക്കാർ കൊണ്ടുവന്ന പുതിയ വഖഫ് നിയമം ഭരണഘടന അവകാശത്തിൻ മേലുള്ള ഫാഷിസ്റ്റ് സർക്കാരിന്റെ കടന്ന് കയറ്റമാണെന്ന് ഐ.വൈ.സി.സി ബഹ്‌റൈൻ ദേശീയ കമ്മിറ്റി അഭിപ്രായപ്പെട്ടു. മതേതര ജനതയെ മതത്തിന്റെയും, ജാതിയുടെയുമൊക്കെ പേര് നൽകി ഭിന്നിപ്പിച്ചു ഭരിക്കുക എന്ന ബ്രിട്ടീഷ് തന്ത്രമാണ് 2014 മുതൽ രാജ്യം ഭരിക്കുന്ന സർക്കാർ അനുവർത്തിച്ചു പോയിട്ടുള്ളത്.ഭിന്നിപ്പിലൂടെ വോട്ട് നേടുക എന്ന ഉദ്ദേശത്തോടെ മാത്രമാണ് ഇത്തരം ഭരണഘടന അവകാശങ്ങൾ ഹനിച്ചു കൊണ്ടുള്ള ഫാഷിസ്റ്റ് സർക്കാരിന്റെ പ്രവർത്തനങ്ങൾ നാളിത് വരെ തുടർന്ന് പോവുന്നത്.ഇന്ത്യൻ ഭരണഘടന […]