Business & Strategy

ഏഷ്യാനെറ്റ് ന്യൂസിനെതിരെ കേസെടുത്തു

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഉപയോഗിച്ച് വ്യാജ വാര്‍ത്ത ചെയ്ത ഏഷ്യാനെറ്റ് ന്യൂസിനെതിരെ പൊലീസ് കേസെടുത്തു. കോഴിക്കോട് വെള്ളയില്‍ പൊലീസാണ് കേസെടുത്തത്. പോക്‌സോ, വ്യാജരേഖ ചമക്കല്‍, ക്രിമിനന്‍ ഗൂഢാലോചന എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. പി വി അന്‍വര്‍ എം എല്‍ എയുടെ പരാതിയിലാണ് നടപടി. കേസില്‍ എക്‌സിക്യൂട്ടീവ് എഡിറ്റര്‍ സിന്ധു സൂര്യകുമാര്‍, റെസിഡന്റ് എഡിറ്റര്‍ ഷാജഹാന്‍, വീഡിയോ ചിത്രീകരിച്ച റിപ്പോര്‍ട്ടര്‍ നൗഫല്‍ ബിന്‍ യുസഫ് എന്നിവരടക്കം 4 പേര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു.
Read More

എലിപ്പനി; സിൽവർ സ്റ്റോം വാട്ടർ തീം പാർക്ക് അടച്ചിടാൻ നിർദേശം

അതിരപ്പള്ളിയിലെ സിൽവർ സ്റ്റോം വാട്ടർ തീം പാർക്ക് അടച്ചിടാൻ ആരോഗ്യമന്ത്രി നിർദ്ദേശം നൽകി. പാർക്കിൽ കുളിച്ച ഒട്ടേറെ വിദ്യാർഥികൾക്ക് എലിപ്പനി സ്ഥിരീകരിച്ചിരുന്നു . ഇതേ തുടർന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ പാർക്കിൽ പരിശോധന നടത്തി. ഇവരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. വെള്ളം ശുചീകരിക്കുന്നതടക്കമുള്ള നിർദേശം ആരോഗ്യ വകുപ്പ് നൽകിയിട്ടുണ്ട്. കഴിഞ്ഞ പതിനേഴാം തിയതി വാട്ടർ തീം പാർക്കിൽ വിനോദയാത്രയ്ക്ക് പോയ പത്തിലധികം വിദ്യാർഥികളാണ് ആലുവയിൽ വിവിധ ആശുപത്രികളിൽ ചികിത്സയിൽ ഉള്ളത്. ഇതിൽ രണ്ടുപേർക്ക് എലിപ്പനി സ്ഥിരീകരിച്ചു. അഞ്ചോളം പേരുടെ […]
Read More

റഷ്യയുടെ കോവിഡ് വാക്‌സിനായ സ്പുട്‌നിക് V വികസിപ്പിച്ച ശാസ്ത്രജ്ഞരില്‍ ഒരാള്‍ കൊല്ലപ്പെട്ട നിലയില്‍.

മോസ്‌കോ: റഷ്യയുടെ കോവിഡ് വാക്‌സിന്‍ വികസിപ്പിച്ചെടുത്ത സംഘത്തിലുണ്ടായിരുന്ന ശാസ്ത്രജ്ഞനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. റഷ്യയുടെ കോവിഡ് വാക്‌സിനായ സ്പുട്‌നിക് V വികസിപ്പിച്ച സംഘത്തിലുണ്ടായിരുന്ന ആന്ദ്രെയ് ബോട്ടികോവിനെയാണ്(47) മരിച്ചനിലയില്‍ കണ്ടെത്തിയത്. കഴുത്തില്‍ ബെല്‍റ്റ് കുരുക്കി കൊലപ്പെടുത്തുകയായിരുന്നു എന്നാണ് റഷ്യന്‍ പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ പൊലീസ് ഇരുപത്തൊന്‍പതുകാരനായ ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഗമാലേയ നാഷണല്‍ റിസര്‍ച്ച് സെന്റര്‍ ഫോര്‍ ഇക്കോളജി ആന്‍ഡ് മാത്തമാറ്റിക്‌സില്‍ മുതിര്‍ന്ന ഗവേഷകനായി ജോലി ചെയ്തിരുന്ന ബോട്ടികോവിനെ വ്യാഴാഴ്ചയാണ് സ്വന്തം അപ്പാര്‍ട്ട്‌മെന്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. തര്‍ക്കത്തിനൊടുവില്‍ ബെല്‍റ്റ് […]
Read More

സന്തോഷ് ട്രോഫി ഫൈനൽ; സൗജന്യ ബസ് സർവീസ് ഏർപ്പെടുത്തുമെന്ന് സൗദി ഫുട്ബോൾ ഫെഡറേഷൻ

റിയാദ്: റിയാദിൽ നടക്കുന്ന സന്തോഷ് ട്രോഫി ഫുട്ബോൾ ഫൈനൽ കാണാൻ സ്റ്റേഡിയത്തിലെത്താൻ ഇന്ത്യൻ ഫുട്ബോൾ ആരാധകർക്ക് സൗജന്യ ബസ് സർവീസ് ഏർപ്പെടുത്താൻ തയ്യാറാണെന്ന് സൗദി ഫുട്ബോൾ ഫെഡറേഷൻ അറിയിച്ചു. 40 അല്ലെങ്കിൽ അതിൽ കൂടുതൽ അംഗങ്ങളുള്ള ഗ്രൂപ്പുകൾക്കാണ് ബസുകൾ അനുവദിച്ചിരിക്കുന്നത്. പുറപ്പെടുന്ന പോയിന്റുകൾക്കൊപ്പം ഇന്ത്യൻ എംബസി മുഖേനയും സേവനം അഭ്യർത്ഥിക്കണം. കൂടുതൽ വിവരങ്ങൾക്ക് താഴെ നൽകിയിരിക്കുന്ന ഇമെയിലിൽ ബന്ധപ്പെടുക. നിയാസ് അഹമ്മദ് (പ്രോട്ടോക്കോൾ വിഭാഗം, ഇന്ത്യൻ എംബസി) protocol.riyadh.@mea.gov.in
Read More

അബുദാബിയിൽ മലപ്പുറം സ്വദേശിയായ യുവാവ് ബന്ധുവിന്റെ കുത്തേറ്റ് മരിച്ചു.

അബുദാബി: അബുദാബിയിൽ ബന്ധുവുന്റെ കുത്തേറ്റ് പ്രവാസി മലയാളി കൊല്ലപ്പെട്ടു. അബൂദബി മുസഫയിൽ സ്വന്തമായി സ്ഥാപനം നടത്തുന്ന മലപ്പുറം ചങ്ങരംകുളം സ്വദേശി യാസിർ ആണ് മരിച്ചത്. 38 വയസായിരുന്നു. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. ബിസിനസ് സംബന്ധിച്ച ചർച്ചയ്ക്കിടെ പ്രകോപിതനായ ബന്ധു കുത്തുകയായിരുന്നുവെന്നാണ് വിവരം. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പോലീസ് മേൽനടപടികൾ സ്വീകരിച്ചു വരുന്നു. ബിസിനസ് സംബന്ധിച്ച ചർച്ചക്കിടെ, യാസർ നടത്തുന്ന കളർ വേൾഡ് ഗ്രാഫിക്സ് ഡിസൈനിങ്ങിലേക്ക് രണ്ടു മാസം മുമ്പ് കൊണ്ടുവന്ന ബന്ധു പ്രകോപിതനായി കുത്തുകയായിരുന്നു എന്നാണ് വിവരം. […]
Read More

എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷാ തിയതികൾ പ്രഖ്യാപിച്ചു.

എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷാ തിയതികൾ പ്രഖ്യാപിച്ചു. എസ്എസ്എൽസി പരീക്ഷ മാർച്ച് 9ന് ആരംഭിക്കും. ഫലം മെയ് രണ്ടാം വാരം വരും. ഹയർ സെക്കൻഡറി പരീക്ഷ മാർച്ച് 10 മുതൽ ആരംഭിക്കും. മൂല്യനിർണയം ഏപ്രിൽ 3ന് നടക്കും. 2960 പരീക്ഷാ കേന്ദ്രങ്ങളിലായാണ് എസ്എസ്എൽസി പരീക്ഷ നടക്കുന്നത്. മാർച്ച് 29 വരെയാണ് പരീക്ഷ. 2023 പരീക്ഷാ കേന്ദ്രങ്ങളാണ് ഹയർ സെക്കൻഡറി പരീക്ഷയ്ക്കുള്ളത്. 4,25,361 പേർ പ്ലസ് വൺ പരീക്ഷ എഴുതും. 4,42,067 പേർ പ്ലസ്ടു പരീക്ഷ എഴുതും. മാർച്ച് […]
Read More

കോഴിക്കോട് ജില്ലാ പ്രവാസി ഫോറം അഞ്ചാമത് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

മനാമ. കോഴിക്കോട് ജില്ലാ പ്രവാസി ഫോറം (കെപിഎഫ്) ചാരിറ്റി വിങ് ന്റെ നേതൃത്വത്തിൽ സൽമാനിയ മെഡിക്കൽ കോംപ്ലക്സ് ബ്ലഡ് ബാങ്കിൽ അഞ്ചാമത് രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിൽ 130 പേര് രക്തം ദാനം ചെയ്തതായി പ്രസിഡണ്ട് ജമാൽ കുറ്റിക്കാട്ടിൽ ആക്ടിങ് ജനറൽ സെക്രട്ടറി അഖിൽ താമരശ്ശേരി എന്നിവർ അറിയിച്ചു. “രക്തം നൽകി ജീവൻ രക്ഷിക്കുക” എന്ന സന്ദേശവുമായി നടത്തിയ രക്തദാന ക്യാമ്പ് ഇന്ത്യൻ എംബസ്സി സെക്കന്റ് സെക്രട്ടറി രവിശങ്കർ ശുക്ള ഉദ്‌ഘാടനം ചെയ്തു. കെപിഎഫ് രക്ഷാധികാരി […]
Read More

രാജീവിന് യാത്രയപ്പ് നൽകി ബഹ്‌റൈൻ തൃശ്ശൂർ കുടുംബം

തൻ്റെ 10 വർഷക്കാലത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന ബഹ്‌റൈൻ തൃശ്ശൂർ കുടുംബത്തിലെ സജീവ പ്രവർത്തകനും അംഗവുമായ രാജീവിന് ബി.ടി.കെ കുടുബാഗംങ്ങൾ സ്നേഹോപഹാരം ആൻഡലസ് ഗാർഡനിൽ വച്ച് നടന്ന ലളിതമായ ചടങ്ങിൽ കൈമാറി.പരിപാടിയിൽ ബഹ്‌റൈൻ തൃശ്ശൂർ കുടുംബം സ്ഥാപക അംഗംങ്ങളും , എക്സിക്യൂട്ടിവ് അംഗംങ്ങളും അദ്ദേഹത്തിന്റെ ഭാവി ജീവിതത്തിന് ആശ൦സകൾ നേർന്ന് സംസാരിച്ചു.നാട്ടിൽ ആയാലും തന്നാൽ കഴിയുന്ന എല്ലാ സഹായങ്ങളും ബി.ടി.കെയുടെ പ്രവർത്തനങ്ങൾക്ക് നൽകുമെന്നും രാജിവ് ഉറപ്പ് നൽകി.
Read More

കേരളപ്പെരുമ കാത്തുസൂക്ഷിക്കാൻ ഒന്നിക്കണം: ഐ.സി.എഫ്. സ്നേഹ സദസ്സ്

മനാമ: സ്നേഹ സൗഹ്യദത്തിൻ്റെ മാതൃകകൾ കൊണ്ട് വിശ്രുതമായ കേരളപ്പെരുമ കാത്തു സൂക്ഷിക്കുന്ന തിന് എല്ലാ വിഭാഗം ജനങ്ങളും ഒന്നിച്ചു പ്രവർത്തിക്കണമെന്ന് ഐ.സി.എഫ്. സ്നേഹ കേരളം കാമ്പയിനിൻ്റെ ഭാഗമായി സൽമാബാദ് സെൻട്രൽ സംഘടിപ്പിച്ച സ്നേഹ സദസ്സ് അഭിപ്രായപ്പെട്ടു. ‘സ്നേഹത്തണലിൽ നാട്ടോർമകളിലൂടെ ‘എന്ന ശീർഷകത്തിൽ സംഘടിപ്പിച്ച സ്നേഹ സദസ്സ് സെൻട്രൽ പ്രസിഡണ്ട് ഉമർ ഹാജി ചേലക്കരയുടെ അദ്ധ്യക്ഷതയിൽ പ്രമുഖ സാമൂഹിക പ്രവർത്തകൻ ചെമ്പൻ ജലാൽ ഉദ്ഘാടനം ചെയ്തു . ഐ .സി .എഫ് . നാഷനൽ ദഅവാ പ്രസിഡണ്ട് അബൂബക്കർ […]
Read More

11 -മത് “സ്മ്യതി” കലാ കായിക മേളയ്ക്ക് തുടക്കമായി

മനാമ: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പ്രഖ്യാപിത പരിശുദ്ധനായ വട്ടശ്ശേരില്‍ ഗീവര്‍ഗീസ് മാര്‍ ദിവന്നാസ്യോസ് മെത്രാപ്പോലീത്തായുടെ പാവനസമരണാര്‍ത്ഥം ബഹ്‌റൈന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിലെ യുവജന വിഭാഗമായ സെന്റ് തോമസ് ഓര്‍ത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനത്തിന്റെ നേത്യത്വത്തില്‍ 2003 മുതല്‍ നടത്തിവരുന്ന “സ്മ്യതി” യുടെ 11 -മത് കലാ കായിക മേളയ്ക്ക് കത്തീഡ്രല്‍ വികാരി റവ. ഫാദര്‍ പോൾ മാത്യൂ തിരി തെളിയിച്ച് തുടക്കം കുറിച്ചു. തദവസരത്തില്‍ കത്തീഡ്രല്‍ സഹവികാരി റവ. ഫാദര്‍ സുനിൽ കുര്യൻ ബേബി, […]
Read More