Business & Strategy

അമ്മുവിൻറെ മരണം; മൂന്നു പ്രതികളെയും 14 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു

പത്തനംതിട്ടയിലെ നഴ്സിംഗ് വിദ്യാർത്ഥിനി അമ്മു സജീവിന്റെ മരണത്തിൽ പ്രതികളായ മൂന്ന് പെൺകുട്ടികളെ 14 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു . രണ്ടുദിവസത്തെ കസ്റ്റഡി കാലാവധി പൂർത്തിയായതിനെ തുടർന്ന് ഇന്ന് പ്രതികളെ പൊലീസ് കോടതിയിൽ ഹാജരാക്കിയത്. പ്രതികൾക്ക് ജാമ്യം നൽകിയാൽ അന്വേഷണം അട്ടിമറിക്കും എന്ന് പൊലീസ് കോടതിയെ അറിയിച്ചു. മൂവരുടെയും ഫോൺ പിടിച്ചെടുത്ത് ഫോറൻസിക് പരിശോധനയ്ക്കും അയച്ചിട്ടുണ്ട്. കേസിൽ പട്ടികജാതി – പട്ടികവർഗ്ഗ പീഡന നിരോധന നിയമവും ചേർത്ത് അന്വേഷണ ചുമതല ഡിവൈഎസ്പി നന്ദകുമാറിന് കൈമാറി. നവംബർ പതിനഞ്ചാം […]
Read More

കെ നവീന്‍ ബാബുവിന്‍റെ മരണം; കേസ് ഡയറി ഹാജരാക്കാന്‍ ഹൈക്കോടതി നിർദ്ദേശം,കേസ് മാറ്റിവെച്ചു

മുൻ കണ്ണൂർ എഡിഎം കെ നവീൻ ബാബുവിന്റെ മരണത്തിൽ കേസ് ഡയറി ഹാജരാക്കാൻ ഹൈക്കോടതി നിർദ്ദേശം. പ്രത്യേക അന്വേഷണ സംഘത്തലവനാണ് നിർദ്ദേശം നൽകിയത്. ഇത് ആത്മഹത്യ സംബന്ധിച്ച കേസ് അല്ലേ? കൊലപാതകമാണ് എന്നാണോ പറയുന്നത് എങ്കിൽ എന്തടിസ്ഥാനത്തിലാണ് കൊലപാതകമെന്ന് പറയുന്നതെന്നും ഹൈക്കോടതി ചോദിച്ചു. മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള കുടുംബത്തിന്റെ ഹർജിയിൽ വാദം ഡിസംബർ 6 ന് കോടതി പരിഗണിക്കും. ഹര്‍ജിയില്‍ സര്‍ക്കാരിനോടും സിബിഐയോടും ഹൈക്കോടതി നിലപാട് തേടി.എന്നാൽ പ്രത്യേക അന്വേഷണ സംഘം പേരിന് മാത്രമെന്ന് കുടുംബത്തിന്റെ […]
Read More

ഐ.വൈ.സി.സി വെബിനാർ സംഘടിപ്പിച്ചു

ഭരണ ഘടന മൂല്യങ്ങൾ ഉയർത്തി പിടിക്കുവാൻ രാജ്യവും കോൺഗ്രസും പ്രതിജ്ഞബന്ധമാണെന്ന് ഐ.വൈ.സി.സി വെബിനാറിൽ അഡ്വ : വിദ്യാ ബാലകൃഷ്ണൻ പറഞ്ഞു.ഐ.വൈ.സി.സി ബഹ്‌റൈൻ ദേശീയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഭരണഘടന സംരക്ഷണ വെബിനാർ സംഘടിപ്പിച്ചു. ഓൾ ഇന്ത്യ കോൺഗ്രസ്‌ കമ്മിറ്റിയുടെ ആഹ്വാന പ്രകാരം സൂം അപ്ലിക്കേഷൻ വഴിയാണ് പരിപാടി സംഘടിപ്പിച്ചത്.വെബിനാർ ഐ.വൈ.സി.സി ബഹ്‌റൈൻ വൈസ് പ്രസിഡന്റ്‌ അനസ് റഹീമിന്റെ അധ്യക്ഷതയിൽ ഇന്ത്യൻ യൂത്ത് കോൺഗ്രസ്‌ ദേശീയ ജനറൽ സെക്രട്ടറി അഡ്വ : വിദ്യ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. രാജ്യം ഭരിക്കുന്ന […]
Read More

വയനാട്, പാലക്കാട്‌ ഉപതെരെഞ്ഞെടുപ്പ് ഫലം മതേതര ജനാധിപത്യത്തിനു ശുഭ പ്രതീക്ഷ നൽകുന്നത് :യു ഡി എഫ് കൺവെൻഷൻ.

വയനാട്, പാലക്കാട്‌ ഉപതെരെഞ്ഞെടുപ്പുകളിൽ ഐക്യജനാധിപത്യ മുന്നണിയുടെ വിജയത്തിൽ സന്തോഷം പ്രകടിപ്പിച്ചു മുഹറഖിൽ കൺവെൻഷൻ സംഘടിപ്പിച്ചു,കെ എം സി സി മുഹറഖ് ഏരിയയും ഐ വൈ സി സി മുഹറഖ് ഏരിയ കമ്മറ്റികളും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്, മുഹറഖ് കെ എം സി സി ഓഫീസിൽ നടന്ന പരിപാടിക്ക് കെ എം സി സി ഏരിയ പ്രസിഡന്റ് യുസുഫ് കെ ടി അധ്യക്ഷത വഹിച്ച ചടങ്ങിൽ , ഐ വൈ സി സി ഏരിയ പ്രസിഡന്റ് മണികണ്ഠൻ ചന്ദ്രോത്ത് […]
Read More

പാക്ട് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

ബഹ്‌റൈനിലെ പാലക്കാട്ടുകാരുടെ കൂട്ടായ്മയായ പാലക്കാട്‌ ആർട്സ് ആൻഡ് കൾച്ചറൽ തിയേറ്റർ( പാക്ട്) രക്‌തദാന ക്യാമ്പ് സംഘടിപ്പിച്ചു.സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ സംഘടിപ്പിച്ച ക്യാമ്പിൽ 150 ലേറെ ആളുകൾ പങ്കെടുത്തു. കഴിഞ്ഞ പതിനെട്ട് വർഷമായി പാക്ട് രക്തദാന ക്യാമ്പുകൾ സംഘടിപ്പിച്ചു വരുന്നതായി ഭാരവാഹികൾ പറഞ്ഞു. ഇന്ത്യൻ സ്കൂൾ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ബിജു ജോർജ്,സാമൂഹ്യ പ്രവർത്തകരായ നിസാർ കൊല്ലം, മണിക്കുട്ടൻ, തണൽ മജീദ്, റഷീദ് മാഹി, അൻവർ നിലമ്പൂർ ,മൻഷീർ, അബ്ദുൽ സലാം എ.പി,ഒ ഐസിസി നേതാക്കളായ ബോബി പാറയിൽ, […]
Read More

കെസിഎ ബാഡ്മിന്റൺ ഇൻഡോർ കോർട്ട് ഉദ്ഘാടനം നടന്നു.

ബഹ്‌റൈനിലെ പ്രമുഖ സാംസ്കാരിക സംഘടനയായ കേരള കാത്തലിക് അസോസിയേഷന്റെ പുതിയതായി തയ്യാറാക്കിയ ബാഡ്മിന്റൻ ഇൻഡോർ കോർട്ടിന്റെ ഉദ്ഘാടന കർമ്മം അറബ് ബാഡ്മിന്റൺ ഫെഡറേഷൻ പ്രസിഡണ്ടും, ബഹ്‌റൈൻ ബാഡ്മിന്റൻ ആൻഡ് സ്ക്വാഷ് ഫെഡറേഷൻ പ്രസിഡണ്ടുമായ ഡോക്ടർ സ്വാസൻ ഹാജി തക്വാവി നിർവഹിച്ചു. ബി എഫ് സി മാർക്കറ്റിംഗ് ഹെഡ് അരുൺ വിശ്വനാഥൻ, ഫാദർ ജേക്കബ് കല്ലുവിള എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുത്തു. കെ സി എ പ്രസിഡന്റ് ജെയിംസ് ജോൺ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി വിനു ക്രിസ്റ്റി […]
Read More

പ്രവാസി ലീഗൽ സെൽ അബുദാബി ചാപ്റ്റർ പ്രവർത്തനോൽഘാടനം നവംബർ ഇരുപത്തിയെട്ടിന്

പ്രവാസി ലീഗൽ സെൽ അബുദാബി ചാപ്റ്ററിന്റെ പ്രവർത്തനോൽഘാടനം നവംബർ ഇരുപത്തിയെട്ടിന് നടക്കും.സംസ്ഥാന കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് ചാപ്റ്ററിന്റെ ഉൽഘാടനം നിർവഹിക്കും. കേരളത്തിലെ മുൻ ഡിസെബിലിറ്റി കമ്മീഷണറും ജില്ലാ ജഡ്ജിയുമായിരുന്ന. എസ്. എച്ച്. പഞ്ചാപകേശൻ കേരളത്തിലെ മുൻ മനുഷ്യാവകാശ കമ്മീഷൻ അദ്ധ്യക്ഷനും, പ്രവാസി ലീഗൽ സെൽ കേരള ചാപ്റ്റർ അദ്ധ്യക്ഷനുമായ ജഡ്‌ജ്‌ പി. മോഹനദാസ് എന്നിവർ മുഖ്യാതിഥികളാവും. പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രെസിഡന്റ്റ്‌ അഡ്വ. ജോസ് എബ്രഹാം മുഖ്യപ്രഭാഷണം നടത്തും.   . പ്രവാസി […]
Read More

അനന്തപുരി അസോസിയേഷൻ ലേഡീസ് വിങ് ആയുർവേദ മെഡിക്കൽ ക്യാമ്പും, ദന്തൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

അനന്തപുരി അസോസിയേഷൻ ലേഡീസ് വിങ്ങിന്റെ ആഭിമുഖ്യത്തിൽ ബഹ്റൈനിലെ മിഡിൽ ഈസ്റ്റ് – ശാന്തിഗിരി ഹോസ്പിറ്റലുമായി സഹകരിച്ച്‌ സൗജന്യ ആയുർവേദിക് മെഡിക്കൽ ക്യാമ്പും, ദന്ത പരിശോധനയും സംഘടിപ്പിക്കുന്നു. നവംബർ 29 വെള്ളിയാഴ്ച രാവിലെ 10 മണി മുതൽ 1 മണിവരെ ഹിദ്ദ് മിഡിൽ ഈസ്റ്റ് ഹോസ്പിറ്റലിൽ ആണ് ക്യാമ്പ് നടത്തുക. ക്യാമ്പിൽ ദന്ത രോഗ വിദഗ്ധൻ ഡോക്ടർ ജെയ്‌സ് ജോയ്, ആയുർവേദ ഡോക്ടർ അതുല്യ ഉണ്ണികൃഷ്ണൻ എന്നിവരുടെ സേവനം ലഭ്യമായിരിക്കും.ബ്ലഡ് പ്രഷർ, ബ്ലഡ് ഷുഗർ,ഹൈറ്റ് വെയിറ്റ്, ആയുർവേദ ഡോക്ടരുടെ […]
Read More

കനോലി നിലമ്പൂർ കൂട്ടായ്മ ഡോക്ടർ സലാം മമ്പാട്ടുമൂലയെ ആദരിച്ചു.

ജീവകാരുണ്യ സാമൂഹിക സേവന മികവിന് യൂറോപ്യൻ ഡിജിറ്റൽ യൂണിവേഴ്സിറ്റിയുടെ ഡോക്ടർ ഓഫ് എക്സലൻസ് ഇൻ ഗ്ലോബൽ ലീഡർഷിപ്പ് ആൻഡ് മാനേജ്മെന്റ് ബഹുമതി ലഭിച്ച കൂട്ടായ്മയുടെ സ്ഥാപക പ്രസിഡണ്ടും എക്സിക്യൂട്ടീവ് അംഗവുമായ ഡോക്ടർ സലാം മമ്പാട്ടുമൂലയെ ആദരിച്ചു. ബിഎംസി ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ പ്രസിഡന്റ്‌ ഷബീർ മുക്കൻ അധ്യക്ഷത വഹിച്ചു ജനറൽ സെക്രട്ടറി രജീഷ് ആർ പി സ്വാഗതം പറഞ്ഞു. അദീബ്,അനീസ് ബാബു, തസ്‌ലീം തെന്നാടൻ, അൻവർ നിലമ്പൂർ, റസാഖ് കരുളായി, ആഷിഫ് വടപുറം, രാജേഷ് വി […]
Read More

സിസ്റ്റേഴ്സ് നെറ്റ് വർക്ക് സഹായധനം കൈമാറി

ജീവകാരുണ്യ മേഖലയിലെ നിറസാന്നിധ്യമായ സിസ്റ്റേഴ്സ് നെറ്റ് വർക്ക് ബഹ്‌റൈന്റെ ചാരിറ്റി പദ്ധതിയിലൂടെ അംഗങ്ങളുടെ വിസ പുതുക്കുന്നതിനാവശ്യമായ തുക ഡോക്ടർ പി വി ചെറിയാൻ എക്സിക്യൂട്ടീവ് അംഗം ഹുസൈബക്ക് കൈമാറി. പ്രസിഡന്റ്‌ ഹലീമ ബീവി അധ്യക്ഷത വഹിച്ച ചടങ്ങിൽ മുഖ്യ രക്ഷധികാരി ഷക്കീല മുഹമ്മദ്‌, ജനറൽ സെക്രട്ടറി മായ അച്ചു,ജോയിന്റ് സെക്രട്ടറി ഷംല നസീർ , എക്സിക്യൂട്ടീവ് അംഗങ്ങളും പങ്കെടുത്തു.
Read More