കൃഷി മന്ത്രി ജനറൽ പൗൾട്രി കമ്പനി സന്ദർശിച്ചു
മുനിസിപ്പാലിറ്റി കാര്യ-കൃഷി മന്ത്രി വെയ്ൽ ബിൻ നാസർ അൽ മുബാറക് ജനറൽ പൗൾട്രി കമ്പനി സന്ദർശിച്ചു. പ്രാദേശിക ഉൽപ്പാദനം വർദ്ധിപ്പിക്കുക എന്നത് രാജ്യത്തെ ഭക്ഷ്യസുരക്ഷയെ പിന്തുണയ്ക്കുന്നതിനുള്ള സ്ഥിരമായ ദേശീയ മുൻഗണനയാണെന്ന് അദ്ദേഹം പറഞ്ഞു.കൃഷികാര്യ-മൃഗസംരക്ഷണ അണ്ടർസെക്രട്ടറി അസിം അബ്ദുല്ലത്തീഫ് അബ്ദുല്ല, ജനറൽ പൗൾട്രി കമ്പനിയുടെ ഡയറക്ടർ ബോർഡ് ചെയർമാൻ സാമി മുഹമ്മദ് സൈനൽ എന്നിവർ പങ്കെടുത്തു.ദേശീയ ഉൽപ്പാദന മേഖലകൾ വികസിപ്പിക്കുകയും അവയുടെ കാര്യക്ഷമത വർദ്ധിപ്പിക്കുകയും ചെയ്യുന്നതിന്റെ പ്രാധാന്യവും മന്ത്രി ചൂണ്ടിക്കാട്ടി.ഭക്ഷ്യമേഖലയിൽ പ്രവർത്തിക്കുന്ന ദേശീയ കമ്പനികളുടെ ശ്രമങ്ങളെ പിന്തുടരാനും ആവശ്യമായ […]









