മലബാര്‍ മഹോത്സവത്തിനിടെ ഗായകരായ യേശുദാസിനെയും ചിത്രയെയും കല്ലെറിഞ്ഞയാൾ 24 വർഷത്തിന് ശേഷം പിടിയിൽ .
കോഴിക്കോട്: മലബാര്‍ മഹോത്സവത്തിനിടെ ഗായകരായ യേശുദാസിനെയും ചിത്രയെയും കല്ലെറിഞ്ഞയാളെ കോഴിക്കോട് നടക്കാവ് പോലീസ് അറസ്റ്റുചെയ്തു. ബേപ്പൂര്‍ മാത്തോട്ടം സ്വദേശി പണിക്കര്‍മഠം എന്‍.വി. അസീസ് (56) ആണ് പിടിയിലായത്. വഴിയോരത്ത് പഴക്കച്ചവടം ചെയ്തുവരുന്നയാളാണ്. 1999 ഫെബ്രുവരി ഏഴിന് രാത്രി 9.15-ന് ആയിരുന്നു കേസിന്നാസ്പദമായ സംഭവം. ഗാനമേള നടന്നുകൊണ്ടിരിക്കെ നഴ്സസ് ഹോസ്റ്റലിന് മുന്‍വശത്തുനിന്ന് കല്ലെറിഞ്ഞ സംഘത്തില്‍ പിടികിട്ടേണ്ടയാളായിരുന്നു അസീസെന്ന് അന്വേഷണസംഘം വ്യക്തമാക്കി. മാത്തോട്ടത്തുനിന്ന് മാറി മലപ്പുറം ജില്ലയിലെ മുതുവല്ലൂരില്‍ പുളിക്കല്‍കുന്നത്ത് വീട്ടില്‍ താമസിക്കുന്നതിനിടയിലാണ് ഇയാളെ പിടികൂടിയത്. മാത്തോട്ടത്തെ ഒരു പരിസരവാസി നല്‍കിയസൂചനയനുസരിച്ചാണ് […]









